Thursday, December 12th, 2019

ഇരുപത് ലക്ഷം രൂപയുടെ ഹാന്‍സ് പിടികൂടി

മൈസൂരില്‍നിന്നും പച്ചക്കറി ലോഡുമായെത്തിയ ബോലേറോ പിക്ക് അപ് വാനില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹാന്‍സ് ശേഖരം.

Published On:Dec 2, 2019 | 1:51 pm

മലപ്പുറം: പച്ചക്കറി ലോഡിനുള്ളില്‍ ഒളിപ്പിച്ചു കടത്തിയ ഇരുപത് ലക്ഷം രൂപയുടെ ഹാന്‍സ് വഴിക്കടവില്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവര്‍ മണ്ണാര്‍ക്കാട് ശ്രീകൃഷ്ണപുരം കുണ്ടൂര്‍കുന്ന് സ്വദേശി ഉറയക്കാടന്‍ നൗഷാദലി(34) യെ അറസ്റ്റ് ചെയ്തു. വഴിക്കടവ് എക്‌സൈസ് ചെക്കുപോസ്റ്റിലാണ് നിരോധിത പാന്‍മസാലയുടെ വന്‍ ശേഖരം പിടികൂടിയത്.
മൈസൂരില്‍നിന്നും പച്ചക്കറി ലോഡുമായെത്തിയ ബോലേറോ പിക്ക് അപ് വാനില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹാന്‍സ് ശേഖരം. ഇരുപത്തിരണ്ട് ചാക്കുകളിലായി 66000 പായ്ക്കുകളാണ് ഉണ്ടായിരുന്നത്. മൈസൂരില്‍ നിന്നുമാണ് ഹാന്‍സ് കയറ്റിയതെന്നും, കരിങ്കല്ലത്താണിയിലുള്ള ഫൈസല്‍ എന്നയാള്‍ക്ക് വേണ്ടിയാണ് ഹാന്‍സ് കൊണ്ടുവന്നതെന്നും പിടിയിലായ നൗഷാദലി മൊഴി നല്‍കിയിട്ടുണ്ട്.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ടി.സജിമോന്‍, പ്രിവന്റീവ് ഓഫീസര്‍ ആര്‍.പി.സുരേഷ് ബാബു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഡി.എസ്.സജയകുമാര്‍, വി.പി.പ്രമോദ്, സബിന്‍ദാസ് എന്നിവരടങ്ങിയ സംഘമാണ് നിരോധിത പാന്‍മസാല പിടികൂടിയത്.

 

LIVE NEWS - ONLINE

  • 1
    2 hours ago

    അയോധ്യ കേസ്: പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളി

  • 2
    3 hours ago

    ചെന്നൈയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

  • 3
    3 hours ago

    ഷെയ്ന്‍ നിഗം വിവാദത്തില്‍ പ്രതികരണവുമായി ഫെഫ്ക

  • 4
    4 hours ago

    മൂന്നേകാല്‍ കിലോ സ്വര്‍ണവുമായി നെടുമ്പാശ്ശേരിയില്‍ മലപ്പുറം സ്വദേശി പിടിയില്‍

  • 5
    6 hours ago

    ഷഹല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

  • 6
    6 hours ago

    ചന്ദന മോഷ്ടാവിനെ റിമാന്റ് ചെയ്തു

  • 7
    6 hours ago

    വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും മോഷ്ടിച്ചു

  • 8
    6 hours ago

    സഡന്‍ ബ്രേക്കിട്ട് ഉള്ളി വില; 40 രൂപ കുറഞ്ഞു

  • 9
    6 hours ago

    രാജ്യത്തെ രണ്ട് ദിനോസറുകളുള്ള ജുറാസിക് റിപ്പബ്ലിക്ക് ആക്കരുത്: കപില്‍ സിബല്‍