Saturday, May 30th, 2020

വളയിട്ട കൈകളില്‍ വിലങ്ങ് വീഴുമ്പോള്‍

കേരളത്തില്‍ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുമ്പോഴും സ്ത്രീകള്‍ പ്രതികളായ കുറ്റകൃത്യങ്ങള്‍ ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. കൊലപാതകം, വിവാഹത്തട്ടിപ്പ്, ബ്ലാക്ക് മെയിലിങ്, കള്ളക്കടത്ത്, നിക്ഷേപത്തട്ടിപ്പ് അങ്ങനെ നീളുന്നു പട്ടിക. സമൂഹത്തിലെ ക്രിമിനല്‍വല്‍ക്കരണം വര്‍ധിക്കുമ്പോള്‍ സ്വാഭാവികമായും അതിന്റെ പ്രതിഫലനം സ്ത്രീകളിലും ഉണ്ടാവും. പുരുഷന്‍മാര്‍ ചെയ്യുന്ന എല്ലാതരം കുറ്റകൃത്യങ്ങളും സ്ത്രീകള്‍ക്കും ചെയ്യാനാവുമെന്നാണ് ഗവേഷണങ്ങള്‍ തെളിയിക്കുന്നത്. മാറിയ വ്യവസ്ഥിതിയില്‍ സ്ത്രീകള്‍ക്കും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നു. അതിനാല്‍ കുറ്റകൃത്യങ്ങളില്‍ അവരുടെ പങ്കാളിത്തവും കൂടിവരുന്നു. പോലീസ് രേഖകളില്‍ സംസ്ഥാനത്തെ ആദ്യ വനിതാ ഗുണ്ടയെന്ന വിശേഷണം ശോഭ ജോണിനാണ്. … Continue reading "വളയിട്ട കൈകളില്‍ വിലങ്ങ് വീഴുമ്പോള്‍"

Published On:Jul 24, 2018 | 3:19 pm

കേരളത്തില്‍ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുമ്പോഴും സ്ത്രീകള്‍ പ്രതികളായ കുറ്റകൃത്യങ്ങള്‍ ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. കൊലപാതകം, വിവാഹത്തട്ടിപ്പ്, ബ്ലാക്ക് മെയിലിങ്, കള്ളക്കടത്ത്, നിക്ഷേപത്തട്ടിപ്പ് അങ്ങനെ നീളുന്നു പട്ടിക. സമൂഹത്തിലെ ക്രിമിനല്‍വല്‍ക്കരണം വര്‍ധിക്കുമ്പോള്‍ സ്വാഭാവികമായും അതിന്റെ പ്രതിഫലനം സ്ത്രീകളിലും ഉണ്ടാവും. പുരുഷന്‍മാര്‍ ചെയ്യുന്ന എല്ലാതരം കുറ്റകൃത്യങ്ങളും സ്ത്രീകള്‍ക്കും ചെയ്യാനാവുമെന്നാണ് ഗവേഷണങ്ങള്‍ തെളിയിക്കുന്നത്. മാറിയ വ്യവസ്ഥിതിയില്‍ സ്ത്രീകള്‍ക്കും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നു. അതിനാല്‍ കുറ്റകൃത്യങ്ങളില്‍ അവരുടെ പങ്കാളിത്തവും കൂടിവരുന്നു. പോലീസ് രേഖകളില്‍ സംസ്ഥാനത്തെ ആദ്യ വനിതാ ഗുണ്ടയെന്ന വിശേഷണം ശോഭ ജോണിനാണ്. എന്നാല്‍, അതിനും വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ തിരുവനന്തപുരത്തെ തീരപ്രദേശമായ പൊഴിയൂരിലെ മറിയയെ ഗുണ്ടയായി നാടറിഞ്ഞിരുന്നു. അതൊക്കെ ഒറ്റപ്പെട്ട സംഭവമായിരുന്നെങ്കില്‍ ഇന്ന് കഥയാകെ മാറി. പെണ്‍ഗുണ്ടകളും പെണ്‍മാഫിയകളും പ്രൊഫഷണലായി തന്നെ കളം പിടിച്ചു. ഇവരാരും ഒറ്റയ്ക്കായിരുന്നില്ല. പുരുഷനോ പുരുഷ സംഘമോ ഉള്‍പ്പെട്ട സംഘടിത കുറ്റകൃത്യങ്ങളുടെ ഭാഗമാണ് ഈ പെണ്‍മണികള്‍. കുറ്റകൃത്യങ്ങളില്‍ സ്ത്രീകള്‍ തനിച്ചല്ല എന്നു സാരം. കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലയിലും പിടിയിലായി ഹണി ട്രാപ്പിലൂടെ കോടികള്‍ സമ്പാദിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട പെണ്‍സംഘം. തൊണ്ണൂറുകളുടെ മധ്യത്തോടെയാണ് കേരളത്തില്‍ ആസൂത്രിതമായ വന്‍ കുറ്റകൃത്യങ്ങള്‍ ഭീകരമായ തോതില്‍ വര്‍ധിച്ചുതുടങ്ങിയത്. 1980 വരെയുള്ള പോലീസ് രേഖകളില്‍ പോക്കറ്റടി, മോഷണം, വ്യാജ വാറ്റ്, സ്വയരക്ഷയ്ക്കായി നടത്തിയ കൊലപാതകങ്ങള്‍ എന്നിവയായിരുന്നു സ്ത്രീകള്‍ പ്രതികളായ പ്രധാന കുറ്റങ്ങള്‍. അന്ന് സഹായിയുടെയും പ്രേരകയുടെയും പങ്കു നിര്‍വഹിച്ചിരുന്ന സ്ത്രീകള്‍ ഇപ്പോള്‍ മുഖ്യ ആസൂത്രകരായി മാറി. കുറ്റകൃത്യം ചെയ്യാനുള്ള മനോഭാവം സ്ത്രീകളില്‍ വര്‍ധിച്ചു. ആഡംബര ജീവിതമാണ് മിക്ക കുറ്റകൃത്യങ്ങളുടെയും ലക്ഷ്യം. അടുത്തിടെ അരങ്ങേറിയ പല കുറ്റകൃത്യങ്ങളും ആഡംബരജീവിതം ലക്ഷ്യമിട്ടുള്ളതായിരുന്നു. സാമ്പത്തികവും സാമൂഹികവുമായ അരക്ഷിതാവസ്ഥയ്ക്ക് പിന്നാലെ എങ്ങനെയും പണമുണ്ടാക്കണമെന്ന ചിന്ത സമൂഹത്തില്‍ വ്യാപിച്ചു. ഇതോടെയാണ് കുറ്റകൃത്യങ്ങളില്‍ സ്ത്രീ പങ്കാളിത്തം വര്‍ധിച്ചത്. ആഢംബരത്തിന്റെയും പണത്തിന്റെയും പ്രലോഭനത്തില്‍ സ്ത്രീകള്‍ എളുപ്പം വീണുപോവുകയും ചെയ്തു. അങ്ങനെ വനിതാ കുറ്റവാളികളുടെ എണ്ണം കൂടിയതോടെ സംസ്ഥാനത്ത് വനിതാ ജയിലുകളുടെ എണ്ണവും വര്‍ധിച്ചു. സ്ത്രീ സുരക്ഷയ്ക്കായി മാതൃകാപരമായ പദ്ധതികള്‍ നടപ്പാക്കുന്നതു പോലെ ഈ വിഷയത്തിലും സര്‍ക്കാര്‍ കണ്ണുതുറന്ന് പ്രവര്‍ത്തിക്കണം. കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ കുറെക്കൂടി വ്യക്തവും ശക്തവും നീതിപൂര്‍വമായ സംവിധാനം വേണം. എന്നാല്‍, മാത്രമേ സമൂഹത്തില്‍ മാറ്റമുണ്ടാകൂ.

LIVE NEWS - ONLINE

  • 1
    3 hours ago

    സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

  • 2
    9 hours ago

    സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  • 3
    10 hours ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

  • 4
    13 hours ago

    കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

  • 5
    13 hours ago

    WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌

  • 6
    13 hours ago

    സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

  • 7
    5 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 8
    5 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 9
    5 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി