Friday, November 15th, 2019

നല്ല ആരോഗ്യത്തിന് വേണ്ടി ഗ്രീന്‍ ആപ്പിള്‍ ജ്യൂസ്

വിറ്റാമിന്‍ എ, സി, കെ എന്നിവയെല്ലാം ധാരാളം പച്ച ആപ്പിളില്‍ അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ പൊട്ടാസ്യം, അയേണ്‍, കാല്‍സ്യം, ആന്റി ഓക്സിഡന്റുകള്‍ എന്നിവയെല്ലാം ഇതില്‍ ധാരാളം ഉണ്ട്

Published On:Jul 11, 2019 | 9:17 am

ആപ്പിള്‍ ഇത് വളരെയധികം ആരോഗ്യഗുണങ്ങള്‍ നല്‍കുന്നതാണെന്ന് നമുക്കറിയാം. അത്രമാത്രം ഗുണങ്ങള്‍ ആപ്പിളില്‍ അടങ്ങിയിട്ടുണ്ട്. ചുവന്ന ആപ്പിളില്‍ പോലെ പച്ച ആപ്പിളും ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നതാണ്. വിറ്റാമിന്‍ എ, സി, കെ എന്നിവയെല്ലാം ധാരാളം പച്ച ആപ്പിളില്‍ അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ പൊട്ടാസ്യം, അയേണ്‍, കാല്‍സ്യം, ആന്റി ഓക്സിഡന്റുകള്‍ എന്നിവയെല്ലാം ഇതില്‍ ധാരാളം ഉണ്ട്. പ്രമേഹത്തിന് പരിഹരിക്കാന്‍ പച്ചയാപ്പിള്‍ ഏറെ സഹായിക്കുന്നു. പച്ചയാപ്പിള്‍ ജ്യൂസക്കി കുടിക്കുന്ന് ഏറെ നല്ലതാണ്.
കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ഗ്രീന്‍ ആപ്പിള്‍ ധാരാളം കഴിക്കാവുന്നതാണ്. ഇത് കാഴ്ച ശക്തി വര്‍ദ്ധിപ്പിച്ച് കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. ഗ്രീന്‍ ആപ്പിള്‍ ജ്യൂസ് കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിനുണ്ടാക്കുന്ന പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് ഏത് വിധത്തിലും കണ്ണിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ്. ഇത് ജ്യൂസ് ആക്കി കഴിക്കുന്നതിലൂടെ അത് ആസ്ത്മ പോലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കുന്നു. മാത്രമല്ല ഇതില്‍ ഫ്‌ളവനോയ്ഡുകള്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്.
എല്ലുകളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും കരുത്തിനും ഏറ്റവും മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. എല്ലുകള്‍ക്ക് ആരോഗ്യവും കരുത്തും വര്‍ദ്ധിപ്പിക്കുന്നതിന് ദിവസവും ഗ്രീന്‍ ആപ്പിള്‍ കഴിക്കുന്നത് നല്ലതാണ്. ഇത് ആരോഗ്യത്തിന് ഏറ്റവും മികച്ച ഗുണങ്ങള്‍ നല്‍കുന്നതോടൊപ്പം പേശികള്‍ക്ക് കരുത്തും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നുണ്ട്.
പ്രമേഹത്തിന് പരിഹാരം കാണുന്ന തരത്തിലുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ് പച്ച ആപ്പിള്‍ ജ്യൂസ്. അതുകൊണ്ട് തന്നെ ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും മികച്ച ഒന്നാണ് ചുവന്ന ആപ്പിളിനേക്കാള്‍ പച്ച ആപ്പിള്‍. പച്ച ആപ്പിള്‍ കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇതില്‍ പഞ്ചസാരയുടെ അളവ് വളരെ കുറവാണ്. അതിലുപരി നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല ധാരാളം ഗുണങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. സംശയിക്കാതെ പച്ച ആപ്പിള്‍ ജ്യൂസ് സ്ഥിരമായി കഴിക്കാവുന്നതാണ്. ഇത് തൊലി കളയാതെ വേണം ജ്യൂസ് തയ്യാറാക്കുന്നതിന്. അല്ലെങ്കില്‍ അതിന്റെ ഗുണങ്ങള്‍ വേണ്ടത്ര ലഭിക്കുകയില്ല.
ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് പച്ച ആപ്പിള്‍. ഇത് ഹൃദയ സംബന്ധമായ പ്രതിസന്ധികളെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. ഫളവനോയ്ഡുകള്‍ ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ചീത്ത കൊളസ്‌ട്രോള്‍ എന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിനും ഏറ്റവും മികച്ചതാണ് ഗ്രീന്‍ ആപ്പിള്‍ ജ്യൂസ്. ഇത് സ്ഥിരമായി കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അതുകൊണ്ട് വളരെയധികം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട് എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത. ഇതോടൊപ്പം തന്നെ ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നതിനും നല്ല ദഹനത്തിനും സഹായകമാണ് ഗ്രീന്‍ ആപ്പിള്‍ ജ്യൂസ്. ഇതില്‍ എളുപ്പത്തില്‍ ദഹിക്കുന്ന നാരുകള്‍ അടങ്ങിയിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    7 hours ago

    മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളെ കാണാതായി

  • 2
    10 hours ago

    ഇന്‍ഡോറിലും മായങ്കിന് ഡബിള്‍

  • 3
    11 hours ago

    മുഖ്യമന്ത്രിക്ക് മാവോയിസ്റ്റുകളുടെ ഭീഷണി; ശിക്ഷ നടപ്പാക്കും

  • 4
    11 hours ago

    മല കയറണമെങ്കില്‍ യുവതികള്‍ കോടതി ഉത്തരവുമായി വരട്ടെ

  • 5
    13 hours ago

    പൊട്ടിത്തെറിക്കട്ടെ കായിക കൗമാരം

  • 6
    13 hours ago

    കരിപ്പൂരില്‍ സ്വര്‍ണവേട്ട; മൂന്നംഗസംഘം പിടിയില്‍

  • 7
    13 hours ago

    നാക്ക് പിഴ; മന്ത്രി മണി ഖേദം പ്രകടിപ്പിച്ചു

  • 8
    14 hours ago

    ശബരിമലയില്‍ തല്‍ക്കാലം യുവതികളെ കയറ്റേണ്ടതില്ലെന്ന് നിയമോപദേശം.

  • 9
    15 hours ago

    സര്‍ക്കാറിന് നിയമോപദേശം; യുവതികളെ തല്‍ക്കാലം കയറ്റേണ്ട