Sunday, May 31st, 2020

‘മോനേ ഗോസ്വാമി നീ തീര്‍ന്നു’ : അജു വര്‍ഗീസ്

കണ്ണൂര്‍: പ്രളയദുരിതത്തില്‍ നിന്ന് കരകയറാന്‍ കഷ്ടപ്പെടുന്ന കേരളത്തെയും മലയാളികളേയും അധിക്ഷേപിച്ച റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ പരിഹസിച്ച് നടന്‍ അജു വര്‍ഗീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ‘മോനേ ഗോസ്വാമി നീ തീര്‍ന്നു’ എന്നായിരുന്നു അജിവിന്റെ പ്രതികരണം’ ഒരു ദുരന്തം വന്നപ്പോള്‍ കൂടെ കൈ പിടിച്ചു കട്ടക്ക് കൂടെ നിന്നവരാ ഞങ്ങള്‍ മലയാളികള്‍. കൂടെ ഇവിടുത്തെ ഞങ്ങളുടെ മാധ്യമങ്ങളും. അന്നൊന്നും ഒരു ദേശിയ മാധ്യമവും ഇത്ര ഉറക്കെ ശബ്ദിച്ചു കണ്ടതും കേട്ടതും ഇല്ല. ഇന്ന് അത് … Continue reading "‘മോനേ ഗോസ്വാമി നീ തീര്‍ന്നു’ : അജു വര്‍ഗീസ്"

Published On:Aug 27, 2018 | 8:00 am

കണ്ണൂര്‍: പ്രളയദുരിതത്തില്‍ നിന്ന് കരകയറാന്‍ കഷ്ടപ്പെടുന്ന കേരളത്തെയും മലയാളികളേയും അധിക്ഷേപിച്ച റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ പരിഹസിച്ച് നടന്‍ അജു വര്‍ഗീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
‘മോനേ ഗോസ്വാമി നീ തീര്‍ന്നു’ എന്നായിരുന്നു അജിവിന്റെ പ്രതികരണം’ ഒരു ദുരന്തം വന്നപ്പോള്‍ കൂടെ കൈ പിടിച്ചു കട്ടക്ക് കൂടെ നിന്നവരാ ഞങ്ങള്‍ മലയാളികള്‍. കൂടെ ഇവിടുത്തെ ഞങ്ങളുടെ മാധ്യമങ്ങളും. അന്നൊന്നും ഒരു ദേശിയ മാധ്യമവും ഇത്ര ഉറക്കെ ശബ്ദിച്ചു കണ്ടതും കേട്ടതും ഇല്ല. ഇന്ന് അത് അതിജീവിച്ചു വരുമ്പോള്‍ ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകും. പക്ഷെ അത് ഞങ്ങള്‍ തമ്മില്‍ തമ്മില്‍ പറഞ്ഞു തീര്‍ക്കും, അവിടെ വാഴ വെട്ടാന്‍ വരരുത്. ഇത് പറയാന്‍ ഒരു പാര്‍ട്ടി മെമ്പര്‍ഷിപ്പും വേണ്ട, മലയാളി ആയാല്‍ മതി. അജു വ്യക്തമാക്കുന്നു.
കേരളത്തെ സഹായിക്കാന്‍ യു.എ.ഇ പ്രഖ്യാപിച്ച സഹായത്തെ കുറിച്ചുള്ള ചര്‍ച്ചയിലാണ് കഴിഞ്ഞദിവസം അര്‍ണബ് മലയാളികളെ അധിക്ഷേപിച്ച് രംഗത്തെത്തിയത്. താന്‍ കണ്ട എക്കാലത്തെയും നാണം കെട്ട ഒരു കൂട്ടം ആളുകളാണിതെന്നായിരുന്നു അര്‍ണാബിന്റെ പ്രസ്താവന. യു.എ.ഇ സഹായം കെട്ടുകഥയാണെന്നും കേന്ദ്രസര്‍ക്കാരിനെ അപമാനിക്കാനാണ് ശ്രമമെന്നുമായിരുന്നു അര്‍ണാബിന്റെ പ്രതികരണം.

LIVE NEWS - ONLINE

  • 1
    3 hours ago

    സംസ്ഥാനത്ത് 61 പേർക്ക് കോവിഡ്

  • 2
    11 hours ago

    കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    13 hours ago

    കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

  • 4
    13 hours ago

    കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷം ക​ട​ന്നു

  • 5
    1 day ago

    സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

  • 6
    1 day ago

    സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  • 7
    1 day ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

  • 8
    2 days ago

    കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

  • 9
    2 days ago

    WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌