Friday, April 16th, 2021

ഗൂഗിള്‍ മീറ്റില്‍ ഒരു മണിക്കൂര്‍ നിയന്ത്രണം ഇല്ല; കാലാവധി നീട്ടി

മണിക്കൂറുകളോളം നൂറുപേരെ വരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വിഡിയോ ചാറ്റുകള്‍ സാധ്യമാകുമെന്നതാണ് ഇതിന് കാരണം.

Published On:Oct 3, 2020 | 3:38 pm

കോവിഡ് വ്യാപനത്തിന് പിന്നാലെ കൂടുതല്‍ ആളുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയ ആപ്പുകളില്‍ ഒന്നാണ് ഗൂഗിള്‍ മീറ്റ്. മണിക്കൂറുകളോളം നൂറുപേരെ വരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വിഡിയോ ചാറ്റുകള്‍ സാധ്യമാകുമെന്നതാണ് ഇതിന് കാരണം. അതേസമയം ഗൂഗിള്‍ മീറ്റിന്റെ സൗജന്യ സേവനങ്ങള്‍ ഇന്ന് അവസാനിക്കും എന്നതരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. നേരത്തെ വിഡിയോ കോളുകള്‍ സൗജന്യമായിരിക്കും എന്നറിയിച്ചുകൊണ്ട് ഗുഗിള്‍ പറഞ്ഞ കാലയളവ് അവസാനിച്ചതിനാലാണ് തുടര്‍ന്നുള്ള സേവനങ്ങള്‍ക്ക് പണം ഈടാക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഒരു മണിക്കൂറിലധികം വിഡിയോ കോളില്‍ ഏര്‍പ്പെടണമെങ്കില്‍ പണം നല്‍കണം എന്നതായിരുന്നു മാറ്റം. എന്നാലിപ്പോള്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി എത്തിയിരിക്കുകയാണ് അധികൃതര്‍.
ഗുഗിള്‍ മീറ്റിന്റെ സേവനങ്ങള്‍ തുടര്‍ന്നും സൗജന്യമായി ലഭിക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതുവഴി തുടര്‍ന്നും 24 മണിക്കൂറും അണ്‍ലിമിറ്റഡ് കോളുകള്‍ക്ക് വഴിയൊരുക്കുകയാണ് ഗുഗിള്‍. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ സൗജന്യ സേവനങ്ങള്‍ പ്രയോജനപ്പെടുത്താനാകുമെന്നാണ് പുതിയ അറിയിപ്പ്.

LIVE NEWS - ONLINE

  • 1
    6 days ago

    രാജ്യത്ത് കോവിഡ് അതിരൂക്ഷം

  • 2
    6 days ago

    വാ​ള​യാ​ര്‍ ചെ​ക്ക്‌​പോ​സ്റ്റി​ല്‍ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി

  • 3
    6 days ago

    ശബരിമല നട ഇന്ന് തുറക്കും

  • 4
    7 days ago

    ഇ​ഷ്ട​മു​ള്ള മ​തം തെ​ര​ഞ്ഞെ​ടു​ക്കാം: സു​പ്രീം​കോ​ട​തി

  • 5
    1 week ago

    കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ഇറക്കി

  • 6
    1 week ago

    24 മണിക്കൂറിനിടെ 1,31,968 പേർക്ക് കോവിഡ്

  • 7
    1 week ago

    തി​ങ്ക​ളാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത

  • 8
    1 week ago

    മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധം

  • 9
    1 week ago

    മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു