Thursday, October 22nd, 2020

സ്വര്‍ണക്കടത്തില്‍ അന്വേഷണം കോണ്‍സുലേറ്റിലേക്ക്; നിര്‍ണായക നീക്കവുമായി എന്‍ ഐ എ

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ യു എ ഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണമെന്ന് കോടതിയെ അറിയിച്ച് എന്‍ ഐ എ. ഇതുമായി ബന്ധപ്പെട്ട് വിദേശത്ത് ഉള്‍പ്പെടെ അന്വേഷണം നടത്തണം. വിഷയത്തില്‍ ഡിജിറ്റല്‍ തെളിവുകള്‍ സി ഡാക് പരിശോധിച്ചുവരികയാണെന്നും എന്‍ ഐ എ വ്യക്തമാക്കി. കേരളത്തിലെ വിമാനത്താവളങ്ങളിലൂടെ പല തവണ വലിയ അളവില്‍ സ്വര്‍ണം പ്രതികള്‍ കള്ളക്കടത്ത് നടത്തിയിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തും വന്‍ സ്വാധീനമുള്ള ആളുകള്‍ ഉള്‍പ്പെട്ട വിശാലമായ ഗൂഢാലോചന ഇതില്‍ നടന്നിട്ടുണ്ട്. പലപ്പോഴും സ്വര്‍ണം കടത്തിയത് ഡിപ്ലോമാറ്റിക് … Continue reading "സ്വര്‍ണക്കടത്തില്‍ അന്വേഷണം കോണ്‍സുലേറ്റിലേക്ക്; നിര്‍ണായക നീക്കവുമായി എന്‍ ഐ എ"

Published On:Sep 18, 2020 | 4:39 pm

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ യു എ ഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണമെന്ന് കോടതിയെ അറിയിച്ച് എന്‍ ഐ എ. ഇതുമായി ബന്ധപ്പെട്ട് വിദേശത്ത് ഉള്‍പ്പെടെ അന്വേഷണം നടത്തണം. വിഷയത്തില്‍ ഡിജിറ്റല്‍ തെളിവുകള്‍ സി ഡാക് പരിശോധിച്ചുവരികയാണെന്നും എന്‍ ഐ എ വ്യക്തമാക്കി. കേരളത്തിലെ വിമാനത്താവളങ്ങളിലൂടെ പല തവണ വലിയ അളവില്‍ സ്വര്‍ണം പ്രതികള്‍ കള്ളക്കടത്ത് നടത്തിയിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തും വന്‍ സ്വാധീനമുള്ള ആളുകള്‍ ഉള്‍പ്പെട്ട വിശാലമായ ഗൂഢാലോചന ഇതില്‍ നടന്നിട്ടുണ്ട്. പലപ്പോഴും സ്വര്‍ണം കടത്തിയത് ഡിപ്ലോമാറ്റിക് ബാഗേജ് വഴിയാണ്. ഇത് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്നതാണ്. പ്രതികള്‍ക്ക് ഇതില്‍ നിന്ന് സാമ്പത്തിക നേട്ടം ഉണ്ടായിട്ടുണ്ട്. ഇത്തരം സ്വര്‍ണക്കടത്ത് തീവ്രവാദ ഫണ്ടിങ്ങിന് ഉപയോഗിക്കപ്പെടാനും സാധ്യതയുണ്ട്. ഈ പണം ആരിലേക്ക് എങ്ങനെ എത്തി എന്നതടക്കം ഇനിയും തെളിയേണ്ടതുണ്ട്. യു എ ഇ ഡിപ്ലോമാറ്റിക് ബാഗേജ് ഒരു കവചമായി ഉപയോഗിക്കുക വഴി ആ രാജ്യവുമായുള്ള ഇന്ത്യയുടെ നയതന്ത്രബന്ധത്തെ തന്നെ തകര്‍ക്കാവുന്ന പ്രവൃത്തിയാണ് പ്രതികള്‍ ചെയ്തത്. സ്വര്‍ണക്കടത്തിന്റെ ഗൂഢാലോചന വിവിധ സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് നടന്നത്. ഇത് തെളിയിക്കാന്‍ തിരുവനന്തപുരം സി ഡാക് ഓഫിസില്‍ സൈബര്‍ ഫോറന്‍സിക് അനാലിസിസിന് കൈമാറിയിരിക്കുകയാണ്. ഇവയുടെ മിറര്‍ ഇമേജുകള്‍ ലഭിച്ചിട്ടുണ്ടെന്നും എന്‍ ഐ എ വ്യക്തമാക്കി.

LIVE NEWS - ONLINE

  • 1
    2 hours ago

    7482 പേര്‍ക്ക് കോവിഡ്

  • 2
    4 hours ago

    കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    5 hours ago

    ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട

  • 4
    6 hours ago

    മേഘ്‌ന രാജിന് ആണ്‍ കുഞ്ഞു പിറന്നു

  • 5
    7 hours ago

    ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി

  • 6
    8 hours ago

    സാമ്പത്തിക തട്ടിപ്പ്; കുമ്മനം രാജശേഖരനെതിരെ കേസ്

  • 7
    9 hours ago

    രാജ്യത്ത് കോവിഡ് ബാധിതര്‍ 77 ലക്ഷം കടന്നു

  • 8
    9 hours ago

    നിര്‍മ്മാതാവായി മംമ്ത മോഹന്‍ദാസ്

  • 9
    10 hours ago

    കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം 19 ദിവസമായിട്ടും സംസ്‌കരിച്ചില്ല