Friday, January 22nd, 2021

മഹീന്ദ്ര ഥാര്‍ സ്വന്തമാക്കി ഗോകുല്‍ സുരേഷ്

മഹീന്ദ്രയുടെ പുതിയ ഥാര്‍ കഴിഞ്ഞ ദിവസമാണ് വിപണിയിലെത്തിയത്. അവതരണ ദിവസം തന്നെ ഥാര്‍ സ്വന്തമാക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് യുവനടന്‍ ഗോകുല്‍ സുരേഷ്. മഹീന്ദ്ര ഥാറിന്റെ തിരുവനന്തപുരം ജില്ലയിലെ അവതരണത്തില്‍ പങ്കെടുത്ത ശേഷമാണ് ആദ്യ യൂണിറ്റ് അദ്ദേഹത്തിന് കൈമാറിയത്. ഥാര്‍ എന്നത് എക്കാലത്തെയും ഇഷ്ടവാഹനമായിരുന്നു. കോളേജ് പഠനകാലത്ത് അച്ഛനോട് ഥാര്‍ വാങ്ങി നല്‍കുമോയെന്ന് ചോദിച്ചിരുന്നു. എന്നാല്‍, അന്ന് അദ്ദേഹം അത് സമ്മതിച്ചില്ല. പക്ഷെ, ഇപ്പോള്‍ തനിക്ക് ഈ വാഹനം സമ്മാനിക്കുന്നത് അച്ഛനാണ്. സ്വന്തമായി ഇത് വാങ്ങിക്കാന്‍ സാധിക്കുന്നതിലും സന്തോഷമാണ് … Continue reading "മഹീന്ദ്ര ഥാര്‍ സ്വന്തമാക്കി ഗോകുല്‍ സുരേഷ്"

Published On:Oct 5, 2020 | 2:36 pm

മഹീന്ദ്രയുടെ പുതിയ ഥാര്‍ കഴിഞ്ഞ ദിവസമാണ് വിപണിയിലെത്തിയത്. അവതരണ ദിവസം തന്നെ ഥാര്‍ സ്വന്തമാക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് യുവനടന്‍ ഗോകുല്‍ സുരേഷ്.
മഹീന്ദ്ര ഥാറിന്റെ തിരുവനന്തപുരം ജില്ലയിലെ അവതരണത്തില്‍ പങ്കെടുത്ത ശേഷമാണ് ആദ്യ യൂണിറ്റ് അദ്ദേഹത്തിന് കൈമാറിയത്. ഥാര്‍ എന്നത് എക്കാലത്തെയും ഇഷ്ടവാഹനമായിരുന്നു. കോളേജ് പഠനകാലത്ത് അച്ഛനോട് ഥാര്‍ വാങ്ങി നല്‍കുമോയെന്ന് ചോദിച്ചിരുന്നു. എന്നാല്‍, അന്ന് അദ്ദേഹം അത് സമ്മതിച്ചില്ല. പക്ഷെ, ഇപ്പോള്‍ തനിക്ക് ഈ വാഹനം സമ്മാനിക്കുന്നത് അച്ഛനാണ്. സ്വന്തമായി ഇത് വാങ്ങിക്കാന്‍ സാധിക്കുന്നതിലും സന്തോഷമാണ് ഇത് അച്ഛന്റെ സമ്മാനമായി ലഭിക്കുമ്പോഴെന്നും ഗോകുല്‍ സുരേഷ് പറഞ്ഞു.
2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനുകളാണ് ഥാറില്‍ പ്രവര്‍ത്തിക്കുന്നത്. പെട്രോള്‍ എന്‍ജിന്‍ 150 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 130 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമേകും. മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം എല്‍.എക്‌സ് വേരിയന്റില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും നല്‍കും. 9.80 ലക്ഷം മുതല്‍ 12.95 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില.

LIVE NEWS - ONLINE

  • 1
    4 hours ago

    ക​ട​യ്ക്കാ​വൂ​ർ പീ​ഡ​നം: അമ്മയ്ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

  • 2
    4 hours ago

    രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 14,545 കോ​വി​ഡ് രോ​ഗി​ക​ൾ

  • 3
    7 hours ago

    തൃ​ശൂ​രി​ൽ ദേ​ശീ​യ​പാ​ത​യി​ൽ ലോ​റി​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു

  • 4
    7 hours ago

    സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ർ​ധി​പ്പി​ച്ചു

  • 5
    1 day ago

    സ്പീക്കര്‍ക്ക് എതിരായ പ്രമേയം നിയമസഭ തള്ളി

  • 6
    1 day ago

    എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് അനുമതി

  • 7
    1 day ago

    ത​നി​ക്കെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ ഭാ​വ​ന​മാ​ത്രം; പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ

  • 8
    1 day ago

    ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ സംസ്‌കാരം ഇന്ന്

  • 9
    1 day ago

    സ്പീ​ക്ക​ർ​ക്കെ​തി​രെ​യു​ള്ള പ്ര​മേ​യം നി​യ​മ​സ​ഭ ഇ​ന്ന് ച​ർ​ച്ച ചെ​യ്യും