Friday, May 29th, 2020

‘അച്ഛന്‍ ഇതുവരെ ചെയ്ത കാര്യങ്ങള്‍ പലരും മനപൂര്‍വം അവഗണിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നു’; സുരേഷ്‌ഗോപിയുടെ മകൻ ഗോകുൽ

പറയാനുള്ളതെല്ലാം അച്ഛൻ പരസ്യമായി തുറന്നു പറയുന്നതു കേൾക്കുമ്പോൾ മനസു നിറയുന്നു

Published On:Apr 1, 2020 | 11:37 am

ലോക്ക്ഡൗൺ ലംഘിച്ചവർക്കെതിരെയുള്ള പൊലീസ് നടപടിയെ സുരേഷ്
ഗോപി പ്രശംസിച്ചിരുന്നു. അച്ഛന്റെ ഈ നടപടിയെ പ്രകീർത്തിക്കുകയാണ് ഗോകുല്‍.

പറയാനുള്ളതെല്ലാം അച്ഛൻ പരസ്യമായി തുറന്നു പറയുന്നതു കേൾക്കുമ്പോൾ മനസു നിറയുന്നു എന്ന് ഗോകുൽ ഫേസ്ബുക്കില്‍ കുറിച്ചു. “പ്രതിസന്ധികളുടെ ഈ സമയത്ത്, അച്ഛൻ ഇപ്പോൾ ചെയ്യുന്നതും ഇതുവരെ ചെയ്തിട്ടുള്ളതുമായ കാര്യങ്ങൾ പലരും മനഃപൂർവം അവഗണിക്കുകയും വിമർശിക്കുകയും ചെയ്യുമ്പോഴും, പറയാനുള്ളത് പരസ്യമായി തന്നെ അച്ഛൻ പറയുന്നത് കാണുമ്പോൾ മനസു നിറയുന്നു. ഇനിയും കൂടുതൽ കരുത്തുണ്ടാകട്ടെ അച്ഛാ!”-
ഗോകുൽ കുറിച്ചു.

സുരേഷ് ഗോപിയുടെ പുതിയ ചിത്രം കാവലിലെ മാസ് ചിത്രത്തിനൊപ്പമാണ് ഗോകുലിന്‍റെ പോസ്റ്റ്. ചില സമയങ്ങളിൽ നല്ല കാര്യങ്ങൾ തകർന്നു പോകുന്നത് കൂടുതൽ നല്ല കാര്യങ്ങൾ വന്നു ചേരാനാണെന്ന മെർലിൻ മൺറോയുടെ വരികളും താരം കുറിച്ചിട്ടുണ്ട്. ലോക്ക് ഡൌണ്‍ വകവെക്കാതെ പുറത്തിറങ്ങുന്നവരെ തല്ലി നന്നാക്കണം എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ഇത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

LIVE NEWS - ONLINE

  • 1
    4 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    4 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    4 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    4 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    4 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    4 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    4 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    4 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    5 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്