Sunday, December 15th, 2019

കേരളത്തിലേക്ക് കടത്തിയ 10 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി

കുട്ടികളുടെ രക്ഷിതാക്കളെ വിവരമറിയിക്കാന്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്

Published On:Jun 29, 2019 | 9:38 am

തൃശൂര്‍: ജാര്‍ഖണ്ഡില്‍നിന്നും ഒഡിഷയില്‍നിന്നും ജോലിക്കായി കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന 10 പെണ്‍ കുട്ടികളെ റെയില്‍വെ സ്റ്റേഷനില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കണ്ടെത്തി. കുട്ടികളെല്ലാവരും 18 വയസ്സില്‍ താഴെയുള്ളവരാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഏജന്റിനെ റെയില്‍വെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
എട്ട് കുട്ടികളെ കോട്ടയത്തേക്കും രണ്ടുപേരെ ആലുവയിലേക്കുമാണ് കൊണ്ടുവന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ആറുപേരെ കൊണ്ടുവന്നത് വിശാഖപട്ടണം-കൊല്ലം എക്‌സ്പ്രസിലാണ്.
തിങ്കളാഴ്ച രാവിലെ 9.20ന് വണ്ടി തൃശൂര്‍ സ്റ്റേഷന്‍ വിട്ടപ്പോഴാണ് ഒരു കോച്ചില്‍ കുട്ടികളെ കടത്തുന്നതായി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് സംശയം തോന്നിയത്. അവര്‍ ഉടന്‍തന്നെ ആലുവ റെയില്‍വേ സ്റ്റേഷനിലെ ആര്‍.പി.എഫിനെ വിവരമറിയിച്ചു. കുട്ടികളെ ആര്‍.പി.എഫ്. ചോദ്യംചെയ്തപ്പോള്‍ കേരളത്തിലേക്ക് ജോലിക്കു വരികയാണെന്ന് വിവരം കിട്ടി. ഉടന്‍ കുട്ടികളെ ആലുവയില്‍ ഇറക്കുകയായിരുന്നു. അടുത്ത വണ്ടിയില്‍ ഇവരെ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിച്ചു.
ഇതിനിടെയാണ് തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍നിന്ന് മറ്റ് നാല് കുട്ടികളെയും കണ്ടെത്തിയത്. എല്ലാവരേയും വൈകീട്ടോടെ ‘സ്‌നേഹിത’ പുനരധിവാസകേന്ദ്രത്തിലേക്കു മാറ്റി.
കുട്ടികളുടെ രക്ഷിതാക്കളെ വിവരമറിയിക്കാന്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നാല്‍, രക്ഷിതാക്കളുടെ സമ്മതത്തോടെയാണ് തങ്ങള്‍ എത്തിയതെന്ന് ചില കുട്ടികള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    13 hours ago

    നിയന്ത്രണം വിട്ട കാറിടിച്ച് ഓട്ടോ മറിഞ്ഞു

  • 2
    14 hours ago

    പൗരത്വ നിയമ ഭേദഗതി; ഉത്തരവാദിത്വത്തില്‍നിന്ന് കേരളത്തിന് ഒഴിഞ്ഞുമാറാനാകില്ല: ഗവര്‍ണര്‍

  • 3
    16 hours ago

    ദേശീയ സ്‌കൂള്‍ സീനിയര്‍ മീറ്റില്‍ കേരളത്തിന് കിരീടം; ആന്‍സി സോജന്‍ മീറ്റിലെ താരം

  • 4
    17 hours ago

    ആവശ്യമെങ്കില്‍ പൗരത്വ ഭേദഗതി നിയമത്തില്‍ മാറ്റം വരുത്തുമെന്ന് അമിത് ഷാ

  • 5
    18 hours ago

    ഉത്തര്‍പ്രദേശില്‍ യുവതിയെ ബലാത്സംഗം ചെയ്തു തീ കൊളുത്തി

  • 6
    18 hours ago

    കെ.എസ്.ആര്‍.ടി.സി. ബസ് റബ്ബര്‍പുരയിടത്തില്‍ ഇടിച്ചുകയയറി

  • 7
    18 hours ago

    മാമാങ്കത്തിന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍

  • 8
    19 hours ago

    കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തി

  • 9
    19 hours ago

    ഫാത്തിമയുടെ മരണം; സിബിഐക്ക് കൈമാറാന്‍ തമിഴ്നാട് സര്‍ക്കാരിന്റെ ശുപാര്‍ശ