Friday, September 25th, 2020

വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് ആര്‍ത്തവ പരിശോധന നടത്തി കോളേജ് പ്രിന്‍സിപ്പാള്‍; നടപടി ആര്‍ത്തവ സമയത്ത് അടുക്കളയില്‍ കയറിയെന്ന് ആരോപിച്ച്

സഹജാനന്ദ വനിതാ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. റിത.എം റാണിഗ്ര പരിശോധന നടത്തിയത്.

Published On:Feb 14, 2020 | 4:04 pm

അഹമ്മദാബാദ്: ഗുജറാത്തില്‍ ക്ലാസ് റുമിലിരിക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ നിര്‍ബന്ധപൂര്‍വ്വം പിടിച്ചിറക്കി ആര്‍ത്തവ പരിശോധന നടത്തി കോളേജ് പ്രിന്‍സിപ്പാള്‍. ഹോസ്റ്റല്‍വാസികളായ 68 പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചാണ് സഹജാനന്ദ വനിതാ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. റിത.എം റാണിഗ്ര പരിശോധന നടത്തിയത്.

കോളേജ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികള്‍ ആര്‍ത്തവ സമയത്ത് അടുക്കളയില്‍ കയറുന്നു എന്ന പരാതി ഹോസ്റ്റല്‍ വാര്‍ഡന്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പാള്‍ ക്ലാസ് റൂമില്‍ നിന്നും പെണ്‍കുട്ടികളെ ഇറക്കി പരിശോധന നടത്തിയത്.

അടിവസ്ത്രം അഴിപ്പിച്ച് എന്നതിനുള്ള ചിത്ര ഫലംവിദ്യാര്‍ത്ഥികളെ ക്ലാസ് റൂമില്‍ നിന്നിറക്കി വരിയായി വരാന്തയില്‍ നിര്‍ത്തി വാഷ് റൂമില്‍ കൊണ്ട് പോയി പരിശോധിക്കുകയായിരുന്നു എന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തില്‍ തന്നെയാണ് പരിശോധന നടന്നതും. പരാതിപ്പെടാന്‍ ഉദ്ദേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് പ്രിന്‍സിപ്പാള്‍ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടികള്‍ പറഞ്ഞു.

വ്യാഴാഴ്ച്ചയാണ് കച്ചി യൂണിവേഴ്‌സിറ്റിയ്ക്ക് കീഴിലുള്ള കോളേജില്‍ സംഭവം നടന്നത്. 1500 കുട്ടികള്‍ പഠിക്കുന്ന കോളേജാണ് ബുജിലെ സഹജാനന്ദ. ഹോസ്റ്റലില്‍ ഇത്തരത്തില്‍ നിരവധി വിവേചനങ്ങള്‍ നടക്കാറുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. കോളേജ് പ്രിന്‍സിപ്പാളിനെതിരെ പരാതിയുമായി മുന്നോട്ട് പോകുമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

LIVE NEWS - ONLINE

  • 1
    1 hour ago

    പെരിയ ഇരട്ടക്കൊല; സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി, സി.ബി.ഐ അന്വേഷണത്തിന് സ്റ്റേ ഇല്ല

  • 2
    2 hours ago

    എസ് പി ബാലസുബ്രഹ്മണ്യം വിടവാങ്ങി

  • 3
    4 hours ago

    കേരളത്തിലേക്ക് കൂടുതല്‍ ട്രെയിനുകള്‍

  • 4
    4 hours ago

    സ്വപ്ന സുരേഷിനെ റിമാന്‍ഡ് ചെയ്തു

  • 5
    4 hours ago

    സ്വര്‍ണവില പവന് 200 രൂപ കൂടി

  • 6
    4 hours ago

    യുപിയില്‍ ഇനി സ്ത്രീകളെ ആക്രമിക്കുന്നവരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തും

  • 7
    5 hours ago

    ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 58 ലക്ഷം കവിഞ്ഞു

  • 8
    6 hours ago

    കുവൈത്ത് വിമാനത്താവളത്തിലെ റസ്റ്ററന്റുകളും കഫേകളും പ്രവര്‍ത്തനമാരംഭിച്ചു

  • 9
    6 hours ago

    ശബരിമല മണ്ഡലകാല പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു