Saturday, December 14th, 2019

ഇഞ്ചി കേടാകാതെ സൂക്ഷിക്കാന്‍

ഇഞ്ചിയുടെ തൊലി കളഞ്ഞും സൂക്ഷിക്കാവുന്നതാണ്. ഇത് തൊലി കളഞ്ഞ് പാത്രത്തില്‍ വായു കേറാത്ത രീതിയില്‍ അടച്ച് വെക്കാവുന്നതാണ്

Published On:Aug 7, 2019 | 1:00 pm

ഇഞ്ചി വാങ്ങുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ടത്. ഇഞ്ചി വാങ്ങുമ്പോള്‍ നേര്‍ത്ത തൊലിയുള്ള ഉറപ്പുള്ള ഇഞ്ചി നോക്കി വാങ്ങാന്‍ ശ്രദ്ധിക്കുക. ഒരിക്കലും കനം കുറഞ്ഞ ഇഞ്ചി വാങ്ങരുത്. ഇത് ഇഞ്ചി വേഗം ചീത്തയായി അഴുകുന്നതിന് കാരണമാകുന്നു. അതുകൊണ്ട് വാങ്ങിക്കുമ്പോള്‍ തന്നെ ശ്രദ്ധിക്കാം. ഇഞ്ചിയുടെ തൊലി കളഞ്ഞും സൂക്ഷിക്കാവുന്നതാണ്. ഇത് തൊലി കളഞ്ഞ് പാത്രത്തില്‍ വായു കേറാത്ത രീതിയില്‍ അടച്ച് വെക്കാവുന്നതാണ്. ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് എന്തുകൊണ്ടും ഉത്തമം. ഇത് ആരോഗ്യത്തിനും വളരെയധികം സഹായകമാണ്. തൊലി കളഞ്ഞ് സൂക്ഷിക്കുന്നതോടൊപ്പം ഇഞ്ചിയുടെ ഗുണങ്ങള്‍ നഷ്ടപ്പെടാതേയും ഇരിക്കുന്നു. ഇഞ്ചി തോല്‍ കളയാതെ വിനാഗിരി ഉപയോഗിച്ച് സൂക്ഷിച്ച് വെക്കാവുന്നതാണ്. വിനാഗിരി മുക്കി ഇഞ്ചി എടുത്ത് അത് ഫ്രിഡ്ജില്‍ സൂക്ഷിക്കണം. ഇത് ഇഞ്ചിയുടെ കേട് മാറ്റി നല്ല ഫ്രഷ്‌നസ് നിലനിര്‍ത്തുന്നു. എപ്പോള്‍ വേണമെങ്കിലും എടുത്ത് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഉപയോഗിക്കും മുന്‍പ് നല്ലതു പോലെ കഴുകാന്‍ ശ്രദ്ധിക്കണം. ഇഞ്ചി ഫ്രിഡ്ജിലാണ് സൂക്ഷിക്കുന്നതെങ്കിലും അല്‍പം ശ്രദ്ധിക്കാം. കാരണം വായു കടക്കാത്ത രീതിയില്‍ വേണം സൂക്ഷിക്കാന്‍. അതിനായി ഒരു പേപ്പര്‍ കവറോ തുണിയോ ഉപയോഗിച്ച് വേണം പൊതിഞ്ഞ് സൂക്ഷിക്കാന്‍. ഇത് ഇഞ്ച് ദീര്‍ഘകാലം കേടാകാതിരിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ഇഞ്ചിയിലെ ഈര്‍പ്പം അതു പോലെ തന്നെ നിലനില്‍ക്കുകയും ചെയ്യുന്നു. ഇത് ഇഞ്ചി കേടാകാതിരിക്കുന്നതിന് സഹായിക്കുന്നു.

LIVE NEWS - ONLINE

  • 1
    21 mins ago

    പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹര്‍ജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും

  • 2
    25 mins ago

    സീറ്റുകള്‍ വിട്ടുകൊടുക്കില്ല: ജോസ് കെ. മാണി

  • 3
    30 mins ago

    പോക്‌സോ കേസില്‍ മുങ്ങിയ പ്രതി മൂന്നുവര്‍ഷത്തിന് ശേഷം കീഴടങ്ങി

  • 4
    33 mins ago

    നാളെ മുതല്‍ ടോള്‍പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധം

  • 5
    52 mins ago

    യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു

  • 6
    1 hour ago

    ഹൈക്കോടതി പരാമര്‍ശത്തിനെതിരെ മന്ത്രി ജി. സുധാരന്‍…

  • 7
    1 hour ago

    കേസ് കെട്ടിക്കിടക്കുന്നത് ജഡ്ജിമാരുടെ കുറ്റമാണോ: മന്ത്രി സുധാകരന്‍

  • 8
    1 hour ago

    ആരിലും വിശ്വാസമില്ലെങ്കില്‍ ജീവിച്ചിരുന്നിട്ടു കാര്യമില്ലെന്നും മന്ത്രി

  • 9
    1 hour ago

    മുബാറക് വധം: എട്ടാം പ്രതി അറസ്റ്റില്‍