രണ്ടാം മത്സരം ഞായറാഴ്ച്ച പോര്‍ട്ട് ഓഫ് സ്പെയിനില്‍.
രണ്ടാം മത്സരം ഞായറാഴ്ച്ച പോര്‍ട്ട് ഓഫ് സ്പെയിനില്‍.
ഗയാന: ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചു.ഇടക്കിടെ പെയ്തമഴയില്‍ കളി അസാധ്യമായതിനെ തുടര്‍ന്നാണ് അമ്പയര്‍മാരുടെ തീരുമാനം. കളിനിര്‍ത്തുമ്പോള്‍ വിന്‍ഡീസ് 13 ഓവറില്‍ ഒരു വിക്കറ്റിന് 54 റണ്‍സെന്ന നിലയിലായിരുന്നു.
മഴ മൂലം മൂന്ന് തവണ ഓവര്‍ വെട്ടിക്കുറച്ചിരുന്നു.ആദ്യ തവണ ആദ്യം 43 ഓവറായും പിന്നീട് 40 ഓവറായും തുടര്‍ന്ന് 34 ഓവറായും കുറച്ച് കളി തുടര്‍ന്നെങ്കിലും കനത്ത മഴയില്‍ പിച്ചും ഔട്ട്ഫീല്‍ഡും മോശമായതോടെ ഉപേക്ഷിക്കാന്‍ അമ്പയര്‍മാര്‍ നിര്‍ബന്ധിതരായി
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിന് ക്രിസ് ഗെയിലിന്റെ (നാല്) വിക്കറ്റാണ് നഷ്ടമായത്. ഓപ്പണര്‍ എവിന്‍ ലൂയിസും (40) ഷായ് ഹോപ്പും (ആറ്) ക്രീസിലുണ്ടായിരുന്നു. കുല്‍ദീപ് യാദവാണ് ഗെയ്ലിന്റെ വിക്കറ്റെടുത്തത്. പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച്ച പോര്‍ട്ട് ഓഫ് സ്പെയിനില്‍ നടക്കും.