Friday, May 29th, 2020

പാചക വാതക വില കുത്തനെ കുറഞ്ഞു

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കഴിഞ്ഞ രണ്ട് മാസമായി വന്‍ തോതില്‍ കുറഞ്ഞിരുന്നു

Published On:Apr 1, 2020 | 11:32 am

ഡൽഹി : പാചക വാതക വില കുത്തനെ കുറഞ്ഞു. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വില 62.50 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടര്‍ വില 97 രൂപ 50 പൈസയുമായാണ് കുറഞ്ഞത്.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കഴിഞ്ഞ രണ്ട് മാസമായി വന്‍ തോതില്‍ കുറഞ്ഞിരുന്നു. എന്നാല്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ ഇതിന് ആനുപാതികമായ ഒരു വിലക്കുറവ് രേഖപ്പെടുത്തിയിരുന്നില്ല.

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ കുറവ് തന്നെയാണ് പാചകവാതക വിലയിലും കുറവുണ്ടാകാനുള്ള കാരണം. സാധാരണ നിലയില്‍ എല്ലാ മാസത്തിന്റേയും തുടക്കത്തില്‍ എണ്ണക്കമ്പനികള്‍ കൂടിയാലോചിച്ച് പാചക വാതക വിലയില്‍ തീരുമാനം എടുക്കാറുണ്ട്.

ഇന്ന് ഒന്നാം തിയതിയും ഇതിനൊപ്പം പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കം കൂടിയാണ്. ഈ സാഹചര്യത്തിലാണ് പാചക വാതകത്തിന് വില കുറയ്ക്കാന്‍ തീരുമാനിച്ചത്. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ പുതുക്കിയ വില 734 രൂപയാണ്.

LIVE NEWS - ONLINE

  • 1
    4 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    4 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    4 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    4 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    4 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    4 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    4 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    4 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    5 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്