Wednesday, May 27th, 2020

അതിമാരക മയക്കുമരുന്നുമായി രണ്ടുപേര്‍ പിടിയില്‍

കണ്ണൂര്‍: അതിമാരക ശേഷിയുള്ള മയക്കുമരുന്നുമായി രണ്ട് മാട്ടൂല്‍ സ്വദേശികളെ പാപ്പിനിശ്ശേരി എക്‌സൈസ് ഇന്‍സ്പക്ടര്‍ എം ദിലീപും സംഘവും പിടികൂടി. സ്റ്റാമ്പ് രൂപത്തിലുള്ള മാരക മയക്കുമരുന്നായ എല്‍.എസ്.ഡി (ലൈസര്‍ജിക് അസിഡ് ഫോര്‍ ഡൈതലാമൈഡ്) യുമായി മാട്ടൂല്‍ സെന്‍ട്രലിലെ ചേരാല്‍ വളപ്പില്‍ മുക്രി കടവത്ത് വിട്ടില്‍ സഹദി (23)നെ ഇന്നലെ വൈകീട്ട് വേളാപുരത്ത് വച്ചാണ് പിടികൂടിയത് ഇയാളില്‍ നിന്ന് ഒരു സ്റ്റാമ്പാണ് പിടികൂടിയത്. ഇത് രണ്ടാം തവണയാണ് എല്‍.എസ്.ഡി.യുമായി വിതരണക്കാരന്‍ പാപ്പിനിശ്ശേരി എക്‌സൈസ് സംഘത്തിന്റെ പിടിയിലാവുന്നത്. മണിക്കൂറുകള്‍ക്കുള്ളിലാണ് പാപ്പിനിശ്ശേരിയില്‍ വച്ച് … Continue reading "അതിമാരക മയക്കുമരുന്നുമായി രണ്ടുപേര്‍ പിടിയില്‍"

Published On:Aug 8, 2017 | 2:18 pm

കണ്ണൂര്‍: അതിമാരക ശേഷിയുള്ള മയക്കുമരുന്നുമായി രണ്ട് മാട്ടൂല്‍ സ്വദേശികളെ പാപ്പിനിശ്ശേരി എക്‌സൈസ് ഇന്‍സ്പക്ടര്‍ എം ദിലീപും സംഘവും പിടികൂടി.
സ്റ്റാമ്പ് രൂപത്തിലുള്ള മാരക മയക്കുമരുന്നായ എല്‍.എസ്.ഡി (ലൈസര്‍ജിക് അസിഡ് ഫോര്‍ ഡൈതലാമൈഡ്) യുമായി മാട്ടൂല്‍ സെന്‍ട്രലിലെ ചേരാല്‍ വളപ്പില്‍ മുക്രി കടവത്ത് വിട്ടില്‍ സഹദി (23)നെ ഇന്നലെ വൈകീട്ട് വേളാപുരത്ത് വച്ചാണ് പിടികൂടിയത് ഇയാളില്‍ നിന്ന് ഒരു സ്റ്റാമ്പാണ് പിടികൂടിയത്. ഇത് രണ്ടാം തവണയാണ് എല്‍.എസ്.ഡി.യുമായി വിതരണക്കാരന്‍ പാപ്പിനിശ്ശേരി എക്‌സൈസ് സംഘത്തിന്റെ പിടിയിലാവുന്നത്.
മണിക്കൂറുകള്‍ക്കുള്ളിലാണ് പാപ്പിനിശ്ശേരിയില്‍ വച്ച് ഒരു ഗ്രാം ഹാഷിഷുമായി മാട്ടൂല്‍ ചര്‍ച്ച് റോഡിലെ പി.ടി. സി.ഷമീം (23) എക്‌സൈസ് സംഘത്തിന്റെ വലയിലായത്. ഇരുവരും ജില്ലയിലെ മയക്കുമരുന്ന് വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും ക്വട്ടേഷന്‍ സംഘാഗവുമായ പൊതുവാച്ചേരി സ്വദേശി അബ്ദുള്‍ റഹീം എന്ന യുവാവിനെ പാപ്പിനിശ്ശേരിയില്‍ വെച്ച് 50 ഗ്രാം കഞ്ചാവുമായി പിടികൂടിയിരുന്നു.
ബംഗളുരു വഴിയാണ് സ്റ്റാമ്പ് രൂപത്തിലുള്ള മയക്കുമരുന്ന് കേരളത്തില്‍ എത്തുന്നത്. ആയിരം മുതല്‍ രണ്ടായിരം രൂപ വരെ വിലയുള്ള സ്റ്റാമ്പ് എന്ന ലഹരി നാവിന് അടിയില്‍ വച്ച് ഉപയോഗിക്കുന്നതാണ്. ഇതിന്റെ ലഹരി 12 മണിക്കൂറോളം നീണ്ട് നില്‍ക്കുന്നതിനാല്‍ അതീവ രഹസ്യമായാണ് വില്‍പന. ഇതിനേറെയും അടിമപ്പെടുന്നത് സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികളാണ്.
ഇതിനു മുമ്പും പാപ്പിനിശ്ശേരി റെയിഞ്ച് മേഖലകളില്‍ നടത്തിയ പരിശോധനയില്‍ പഴയങ്ങാടി വസ്ത്ര വ്യാപാര കേന്ദ്രത്തില്‍ നിന്ന് രണ്ടുപേരെയും, ചെമ്പല്ലിക്കുണ്ട് വയലപ്ര പാര്‍ക്കിന് സമീപം നടന്ന പരിശോധനയില്‍ ഒരു യുവാവും പിടിയിലായിരുന്നു. ഇവര്‍ ലഹരി വില്‍പന സംഘത്തിന്റെ പ്രധാന കണ്ണികളാണെന്ന് എക്‌സൈസ് സംഘം പറഞ്ഞു.
സഹദിനെ വടകര എന്‍ ഡി പി.എസ് കോടതിയിലും ഷമീമിനെ കണ്ണൂര്‍ എന്‍ ഡി പി.എസ് കോടതിയിലും ഇന്ന് ഹാജരാക്കും. പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ടി.സുധീര്‍, രഞ്ചിത്ത് കുമാര്‍, വി.കെ.വിനോദ്, സി.പുരുഷോത്തമന്‍, വി.പി.ശ്രീകുമാര്‍, കെ.പി.ഷിബു, ഗോവിന്ദന്‍, ജിതേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

LIVE NEWS - ONLINE

  • 1
    2 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    2 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    2 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    2 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    2 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    2 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    2 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    2 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    3 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്