Sunday, October 20th, 2019

അഴകേറും ബ്ലൗസുകള്‍

സാരിയുടെ ബ്ലൗസും എന്നും പഴയ സങ്കല്‍പ്പത്തിന് ഏറെ മാറ്റം വന്ന കാലമാണിത്. പണ്ട് സാരിയാണ് അഴക് നല്‍കിയതെങ്കില്‍ ഇന്ന് ബ്ലൗസാണ് താരം. നെക്കിലും ഡിസൈനുകളിലും കട്ടിംഗിലും നിറങ്ങളിലും എല്ലാം അത്ഭുതപ്പെടുത്തുന്ന പരീക്ഷണങ്ങള്‍. ബാത്തിക്, ടൈ ആന്‍ഡ് ടൈ, മ്യൂറല്‍ ചിത്രമാതൃക, കലംകാരി ഡിസൈന്‍ അങ്ങനെ പലതരം തുണിത്തരങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. ജീന്‍സ് തുണികൊണ്ടും വ്യത്യസ്ത ബ്ലൗസുകള്‍ തയ്ക്കുന്നുണ്ട്. ബ്ലൗസുകളില്‍ ലേസ് ബ്ലൗസുകള്‍ക്കാണ് ആരാധകരേറെ. കറുപ്പ്, വെള്ള, സ്വര്‍ണ നിറങ്ങളിലാണ് കൂടുതല്‍ ലേസ് ബ്ലൗസുകള്‍ വരുന്നത്. സ്ലീവുകളിലും നെക്കിന്റെ … Continue reading "അഴകേറും ബ്ലൗസുകള്‍"

Published On:Jul 21, 2017 | 10:44 am

സാരിയുടെ ബ്ലൗസും എന്നും പഴയ സങ്കല്‍പ്പത്തിന് ഏറെ മാറ്റം വന്ന കാലമാണിത്. പണ്ട് സാരിയാണ് അഴക് നല്‍കിയതെങ്കില്‍ ഇന്ന് ബ്ലൗസാണ് താരം. നെക്കിലും ഡിസൈനുകളിലും കട്ടിംഗിലും നിറങ്ങളിലും എല്ലാം അത്ഭുതപ്പെടുത്തുന്ന പരീക്ഷണങ്ങള്‍. ബാത്തിക്, ടൈ ആന്‍ഡ് ടൈ, മ്യൂറല്‍ ചിത്രമാതൃക, കലംകാരി ഡിസൈന്‍ അങ്ങനെ പലതരം തുണിത്തരങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. ജീന്‍സ് തുണികൊണ്ടും വ്യത്യസ്ത ബ്ലൗസുകള്‍ തയ്ക്കുന്നുണ്ട്.
ബ്ലൗസുകളില്‍ ലേസ് ബ്ലൗസുകള്‍ക്കാണ് ആരാധകരേറെ. കറുപ്പ്, വെള്ള, സ്വര്‍ണ നിറങ്ങളിലാണ് കൂടുതല്‍ ലേസ് ബ്ലൗസുകള്‍ വരുന്നത്. സ്ലീവുകളിലും നെക്കിന്റെ ഭാഗത്തുമാണ് ലേസ് വരുന്നത്. ഫുള്‍ സ്ലീവിനും ലേസ് ബ്ലൗസുകള്‍ വരുന്നുണ്ട്. ലേസ് ബ്ലൗസുകളുടെ പിറകില്‍ പലതരം കട്ടുകള്‍ നല്‍കി മനോഹരമാക്കാം.
സ്‌ളീവ് ലെസ് ഇപ്പോഴും ട്രെന്‍ഡ് ആണെങ്കിലും ഫുള്‍സ്ലീവ്, മെഗാസ്ലീവ്, ത്രീഫോര്‍ത്ത് എന്നിവക്കും വിപണിയില്‍ നല്ല ഡിമാന്റാണ്. പ്രിന്‍സസ് കട്ടുള്ള ബ്ലൗസുകളാണ് ഏറെയും ഹരമാകുന്നത്. ഡീപ് നെക്കുള്ള ബ്ലൗസ്, നൂഡില്‍ സ്ട്രാപ്പുള്ള ബ്ലൗസ്, ഹൈനെക്ക് ബ്ലൗസ്, ഓരോ കട്ടിലും പൈപ്പിംഗുള്ള ബ്ലൗസ് എന്നിവയൊക്കെ തരാതരം വിപണിയിലുണ്ട്.

 

 

 

LIVE NEWS - ONLINE

  • 1
    25 mins ago

    തിരുവനന്തപുരത്ത് യുവാവ് വെട്ടേറ്റുമരിച്ചു

  • 2
    11 hours ago

    യുവതിയുടെ മൃതദേഹം പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയില്‍

  • 3
    13 hours ago

    തൊഴിയൂര്‍ സുനില്‍ വധകേസ്; ഒരു പ്രതി കൂടി അറസ്റ്റില്‍

  • 4
    16 hours ago

    ഒരടി കിട്ടിയാല്‍ തിരിച്ചടിക്കാതിരിക്കാന്‍ താന്‍ ഗാന്ധിയനല്ല: മന്ത്രി ജലീല്‍

  • 5
    16 hours ago

    ജാതിമത വികാരം ഇളക്കിവിടാന്‍ യു ഡി എഫ് ശ്രമം: കോടിയേരി

  • 6
    20 hours ago

    നാല്‍പ്പത്തിയൊന്നിലെ ആദ്യ വീഡിയോ ഗാനം

  • 7
    20 hours ago

    തലച്ചോറ് ശുഷ്‌കമയവന്‍ തന്റെ തലയോട്ടിയെ വിശകലനം ചെയ്യേണ്ട: വിഎസ്

  • 8
    20 hours ago

    ജലീലിനെതിരെയുള്ള ആരോപണങ്ങള്‍ ഉണ്ടയില്ലാ വെടിയല്ല: ചെന്നിത്തല

  • 9
    20 hours ago

    ജലീലിനെതിരെയുള്ള ആരോപണങ്ങള്‍ ഉണ്ടയില്ലാ വെടിയല്ല: ചെന്നിത്തല