Monday, May 25th, 2020

എഫ്.ടി.ടി.എച്ച് ബ്രോഡ്ബാന്‍ഡ് സേവനവുമായി റിലയന്‍സ് ജിയോ വരുന്നു..

സെക്കന്റില്‍ 100 എംബി വേഗതയില്‍ 1.1 ജിബി ഡാറ്റ സൗജന്യമായി നല്‍കുന്ന പദ്ധതി ഈ വര്‍ഷം അവസാനത്തോടെ സേവനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

Published On:May 7, 2018 | 9:53 am

റിലയന്‍സ് ജിയോ അള്‍ട്രാ സ്പീഡ് ഫൈബര്‍ ടു ദി ഹോം (എഫ്.ടി.ടി.എച്ച്) ബ്രോഡ്ബാന്‍ഡ് സേവനം ആരംഭിക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. സെക്കന്റില്‍ 100 എംബി വേഗതയില്‍ 1.1 ജിബി ഡാറ്റ സൗജന്യമായി നല്‍കുന്ന പദ്ധതി ഈ വര്‍ഷം അവസാനത്തോടെ സേവനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ 100 എബിപിഎസ് വേഗതയില്‍ 100 ജിബി ഡാറ്റ ലഭ്യമാകുന്ന പ്ലാനും ഇതിലുണ്ട്. ഈ ഡാറ്റാ പരിധി കഴിഞ്ഞാല്‍ 40 ജിബി ഡാറ്റ വീതം ഒരുമാസം 25 തവണവരെ സൗജന്യ ടോപ്പ് അപ്പ് ചെയ്യാമെന്നാണ് സൂചന.
4500 രൂപ റീഫണ്ടബിള്‍ സെക്യൂരിറ്റി ഡിപ്പോസിറ്റ് ആയി നല്‍കിയാണ് ജിയോഫൈബര്‍ കണക്ഷന്‍ എടുക്കേണ്ടത്. 4500 രൂപ നല്‍കിയാല്‍ കമ്പനി ജിയോ റൗട്ടര്‍ സ്ഥാപിക്കും. റിലയന്‍സിന്റെ മറ്റൊരു പ്രഖ്യാപിത പദ്ധതിയായ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ ടെലിവിഷന്‍ സര്‍വീസിന്റെ സെറ്റ് ടോപ്പ് ബോക്സ് ആയും റൗട്ടര്‍ ഉപയോഗിക്കാമെന്നും റിപ്പോര്‍ട്ട്. ഡല്‍ഹി, മുംബൈ, ജാംനഗര്‍, അഹമ്മദാബാദ്, ചെന്നൈ, വഡോദര എന്നിവിടങ്ങളില്‍ ജിയോഫൈബര്‍ സേവനം പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചിട്ടുണ്ട്. വീടുകള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും എഫ്ടിടിഎച്ച് സേവനം നല്‍കാനാണ് ജിയോയുടെ പദ്ധതി.

LIVE NEWS - ONLINE

  • 1
    2 hours ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 2
    4 hours ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 3
    5 hours ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 4
    7 hours ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 5
    7 hours ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 6
    7 hours ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 7
    8 hours ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 8
    23 hours ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്

  • 9
    1 day ago

    സംസ്ഥാനത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം