Friday, May 29th, 2020

സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം ആരംഭിച്ചു;കാർഡ് ഇല്ലാത്ത കുടുംബങ്ങൾക്കും സൗജന്യമായി ഭക്ഷ്യ ധാന്യം

ഏപ്രിൽ 20നു മുൻപ് റേഷൻ കാർഡ് ഉടമകൾ സൗജന്യ റേഷൻ വാങ്ങണം

Published On:Apr 1, 2020 | 12:08 pm

 കോവിഡ്19 വൈറസ് വ്യാപനത്തെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം ആരംഭിച്ചു. ഇന്ന് പൂജ്യം, ഒന്ന് എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് നമ്പറുകള്‍ ഉള്ളവര്‍ക്കാണ് സൗജന്യ റേഷന്‍ വിതരണം ചെയ്യുന്നത്. റേഷൻ കാർഡ് ഇല്ലാത്ത കുടുംബങ്ങൾക്കും സൗജന്യമായി ഭക്ഷ്യ ധാന്യം ലഭിക്കും. ഇതിനായി ആധാർ കാർഡും ഫോൺ നമ്പറും ചേർത്തുള്ള സത്യവാങ്മൂലം റേഷൻ വ്യാപാരിക്കു നൽകണം. ഏപ്രിൽ 20നു മുൻപ് റേഷൻ കാർഡ് ഉടമകൾ സൗജന്യ റേഷൻ വാങ്ങണം.

ഏപ്രില്‍ രണ്ടിന് രണ്ട്, മൂന്ന് അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് നമ്പറുകള്‍ ഉള്ളവര്‍ക്കും, ഏപ്രില്‍ മൂന്നിന് നാല്, അഞ്ച് അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് നമ്പര്‍ ഉള്ളവര്‍ക്കും, ഏപ്രില്‍ നാലിന് ആറ്, ഏഴ് അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് നമ്പറുകള്‍ ഉള്ളവര്‍ക്കും, ഏപ്രില്‍ അഞ്ചിന് എട്ട്, ഒമ്പത് അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് നമ്പര്‍ ഉള്ളവര്‍ക്കും സൗജന്യ റേഷന്‍ വാങ്ങാം.

എല്ലാ ദിവസവും ഉച്ചവരെ മുൻഗണനാ വിഭാഗങ്ങൾക്കും, ഉച്ചയ്ക്കു ശേഷം മുൻഗണനേതര വിഭാഗങ്ങൾക്കുമാണ് സൗജന്യ റേഷൻ വിതരണം ചെയ്യുക. ഒരേസമയം അഞ്ചു പേരിൽ കൂടുതൽ റേഷൻ കടയ്ക്കു മുന്നിൽ നിൽക്കാൻ പാടില്ല. ഇക്കാര്യം ഉറപ്പാക്കാൻ കടയുടമയ്ക്കു ടോക്കൺ വ്യവസ്ഥ ഏർപ്പെടുത്താം. അതിഥി തൊഴിലാളികൾക്ക് റേഷൻ കാർഡ് ഉണ്ടെങ്കിൽ സംസ്ഥാനത്തെ റേഷൻ കടകളിൽനിന്നു സാധനങ്ങൾ വാങ്ങാം. റേഷൻകാർഡ് ഇല്ലാത്തവർ കളവായി സത്യവാങ്മൂലം നൽകി റേഷൻ കൈപ്പറ്റിയാൽ പിഴയീടാക്കും.

LIVE NEWS - ONLINE

  • 1
    4 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    4 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    4 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    4 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    4 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    4 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    4 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    4 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    5 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്