Monday, December 9th, 2019

ഫോ..ര്‍..ലാ..ന്‍

ട്വിറ്ററിലൂടെയായിരുന്നു ഫോര്‍ലാന്റെ വിരമിക്കല്‍ പ്രഖ്യാപനം.

Published On:Aug 8, 2019 | 10:28 am

മൊണ്ടവിഡിയോ: യുറഗ്വായ് താരം ഡീഗോ ഫോര്‍ലാന്‍ പ്രൊഫഷനല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. നാല്‍പ്പതുകാരനായ ഫോര്‍ലാന്‍ 2010 ലോകകപ്പില്‍ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കിയിരുന്നു. 2015ല്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ച താരം പിന്നീട് ക്ലബ്ബ് തലത്തില്‍ തുടര്‍ന്നു.
ട്വിറ്ററിലൂടെയായിരുന്നു ഫോര്‍ലാന്റെ വിരമിക്കല്‍ പ്രഖ്യാപനം.’പ്രൊഫഷണല്‍ ഫുട്‌ബോളര്‍ എന്ന നിലയില്‍ എന്റെ 21 വര്‍ഷത്തെ കരിയറിന് ഞാന്‍ വിരാമം കുറിക്കുന്നു. വൈകാരികമായ നിമിഷങ്ങളും മനോഹരമായ ഓര്‍മ്മകളുമുള്ള ഒരു സ്‌റ്റേജിന് തിരശ്ശീല വീഴുകയാണ്. ഇനി പുതിയ വെല്ലുവിളിയാണ് മുന്നിലുള്ളത്. എന്റെ വഴിയില്‍ എനിക്ക് കൂട്ടായ, എന്നോടൊപ്പം നിന്ന ഓരോരുത്തര്‍ക്കും നന്ദി’ ഫോര്‍ലാന്‍ ട്വീറ്റില്‍ പറയുന്നു.
മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, അത്‌ലറ്റിക്കോ മഡ്രിഡ്, ഇന്റര്‍ മിലാന്‍, വിയ്യാറയല്‍ ക്ലബ്ബുകള്‍ക്കായി കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ മുംബൈ സിറ്റിയുടെ താരമായിരുന്നു.
അര്‍ജന്റീന ക്ലബ്ബായ ഇന്‍ഡിപെന്‍ഡിയെന്റെയിലൂടെയാണ് ഫോര്‍ലാന്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ കരിയര്‍ തുടങ്ങുന്നത്. 2001ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തി. നിലവില്‍ ഹോങ്കോങ് ക്ലബ്ബായ കിച്ചീയുടെ താരമായിരുന്നു. 21 വര്‍ഷത്തെ കരിയറില്‍ 582 മത്സരങ്ങളില്‍ നിന്ന് 221 ഗോളും 74 അസിസ്റ്റും സ്വന്തമാക്കി.

 

LIVE NEWS - ONLINE

  • 1
    5 hours ago

    മതത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് രാജ്യത്തെ വിഭജിച്ചു: അമിത് ഷാ

  • 2
    7 hours ago

    നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ അടുത്ത ആഴ്ച നടപ്പാക്കിയേക്കും

  • 3
    9 hours ago

    വിദേശ വിമാനങ്ങള്‍; നടപടികള്‍ ത്വരിതപ്പെടുത്തും: മുഖ്യമന്ത്രി

  • 4
    9 hours ago

    വിദേശ വിമാനങ്ങള്‍; നടപടികള്‍ ത്വരിതപ്പെടുത്തും: മുഖ്യമന്ത്രി

  • 5
    9 hours ago

    എല്ലാ സമയത്തും ക്ഷമിക്കാനാകില്ല: ഷെയ്ന്‍ നിഗം

  • 6
    9 hours ago

    കണ്ണൂരിലെത്തിയ മുഖ്യമന്ത്രി കര്‍ഷകരെ ആശ്വസിപ്പിക്കാനെത്തിയില്ല: ബിഷപ്പ് ഞറളക്കാട്ട്

  • 7
    10 hours ago

    കര്‍ണാടകയില്‍ ബിജെപി തന്നെ

  • 8
    10 hours ago

    ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ഒന്നാം സമ്മാനം രണ്ടര കിലോ ഉള്ളി

  • 9
    10 hours ago

    കര്‍ണാടകയില്‍ ഭരണമുറപ്പിച്ച് ബിജെപി