Monday, January 27th, 2020

എവര്‍ട്ടണെതിരെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം

ഇരട്ടഗോളുമായി ഗബ്രിയല്‍ ജീസസാണ് സിറ്റിക്ക് വിജയമൊരുക്കിയത്.

Published On:Jan 2, 2020 | 9:33 am

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടണെതിരെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്മാരായ സിറ്റിയുടെ ജയം. കാര്‍ലോ ആഞ്ചലോട്ടി പരിശീലകനായി ചുമതലയേറ്റതിന് ശേഷം എവര്‍ട്ടണ്‍ നേരിടുന്ന ആദ്യ തോല്‍വിയാണിത്.
എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് മൂന്നു ഗോളുകളും പിറന്നത്. ഇരട്ടഗോളുമായി ഗബ്രിയല്‍ ജീസസാണ് സിറ്റിക്ക് വിജയമൊരുക്കിയത്. റിച്ചാര്‍ലിസണ്‍ ആണ് എവര്‍ട്ടണിന്റെ ആശ്വാസഗോള്‍ നേടിയത്.
ജയത്തോടെ 21 മത്സരത്തില്‍ 44 പോയിന്റുമായി മൂന്നാമതാണ് സിറ്റി. 25 പോയിന്റുള്ള എവര്‍ട്ടണ്‍ പോയിന്റ് പട്ടികയില്‍ പതിനൊന്നാം സ്ഥാനത്താണ്.

LIVE NEWS - ONLINE

  • 1
    8 hours ago

    കണ്ണൂര്‍ വിമാനത്താവളത്തില്‍ 57 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടികൂടി

  • 2
    8 hours ago

    തന്റെ മനസിലുള്ള കമ്മറ്റിയല്ല എങ്കിലും തമ്മില്‍ ഭേദം തൊമ്മന്‍: മുല്ലപ്പള്ളി

  • 3
    8 hours ago

    83 യാത്രക്കാരുമായി അഫ്ഗാന്‍ വിമാനം തകര്‍ന്നു വീണു

  • 4
    11 hours ago

    ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി മിണ്ടുന്നില്ല: ചെന്നിത്തല

  • 5
    11 hours ago

    അറുപത്തിയാറുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • 6
    13 hours ago

    കൊറോണ; കണ്ണൂരില്‍ ജാഗ്രതാനിര്‍ദേശം, 12 പേര്‍ നിരീക്ഷണത്തില്‍

  • 7
    13 hours ago

    മുകേഷ് സിഗിന്റെ ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും

  • 8
    13 hours ago

    സ്വര്‍ണ വില കുതിക്കുന്നു

  • 9
    13 hours ago

    കണ്ണൂരില്‍ ജാഗ്രതാനിര്‍ദേശം, 12 പേര്‍ നിരീക്ഷണത്തില്‍