Wednesday, January 29th, 2020

കുടവയര്‍ കുറയ്ക്കണോ? ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കിക്കോളൂ

കുടവയര്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഭക്ഷണ കാര്യത്തിലും ഒരുപാട് ശ്രദ്ധിക്കേണ്ടതുണ്ട്

Published On:Jul 15, 2019 | 1:53 pm

കുടവയര്‍ കുറയ്ക്കാന്‍ നെട്ടോട്ടമോടുന്നവരാണ് പലരും. വ്യായാമം, ഭക്ഷണ നിയന്ത്രണം എന്നിങ്ങനെ പലതും ചെയ്യുന്നും. കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണ് ഈ കുടവയറിന് കാരണമാവുന്നതും. ഇതു ശരീര സൗന്ദര്യത്തിന്റെ പ്രശസ്‌നം മാത്രമല്ല, ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കാം. കുടവയര്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഭക്ഷണ കാര്യത്തിലും ഒരുപാട് ശ്രദ്ധിക്കേണ്ടതുണ്ട്. ഈ ഭക്ഷണങ്ങളോട് നിര്‍ബന്ധമായും നോ പറയം.
പൊണ്ണത്തടി ഉണ്ടാകുന്നതിന് പ്രധാനകാരണങ്ങളിലൊന്നാണ് ജങ്ക് ഫുഡ്. ജങ്ക് ഫുഡില്‍ അമിതമായി കലോറി അടങ്ങിയിട്ടുള്ളതിനാല്‍ അടിവയറ്റിലും കൊഴുപ്പ് അടിയാനുള്ള സാധ്യത വളരെ കൂടുതലാണ്. കുടവയര്‍ മാത്രമല്ല മറ്റ് പല അരോഗ്യ പ്രശ്‌നവും ഇതു വഴി ഉണ്ടാകുന്നു. ശീതളപാനീയങ്ങളും ഒഴിവാക്കണം. ഇത് കുടിക്കുന്നത് അമിതവണ്ണത്തിനും കൊഴുപ്പ് കൂടാനും കാരണമാവുന്നു. ശീതളപാനീയങ്ങളിലെ ഫ്രക്ടോസ് കോണ്‍സിറപ്പാണ് ഈ പ്രശ്‌നത്തിനു കാരണം. ആവശ്യത്തിലധികം ഫ്രക്ടോസ് ലഭിച്ചാല്‍ അത് നേരേ കരളിലേക്ക് പോയി കൊഴുപ്പായി അടിയും.
എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കണം. അടിവയറ്റില്‍ കൊഴുപ്പ് കെട്ടികിടന്നാല്‍ പലതരത്തിലുള്ള അസുഖങ്ങളാകും പിടിപെടുക. വയറ്റില്‍ പെപ്റ്റിക് അള്‍സര്‍ ഉണ്ടാകാനും വറുത്ത ഭക്ഷണങ്ങള്‍ കാരണമാകാം. വറുത്ത ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ അസിഡിറ്റി ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. ചോറും ഒഴിവാക്കുക. ചോറില്‍ കാര്‍ബോഹൈഡ്രേറ്റ് കൂടുതല്‍ അടങ്ങിയിട്ടുണ്ട്. ഇത് കുടവയറിന് കാരണമാക്കുന്നു. ചോറ് കഴിക്കുന്നത് പതിയെ കുറച്ച് കൊണ്ടു വരുക.

LIVE NEWS - ONLINE

  • 1
    4 hours ago

    സൂപ്പര്‍ ഇന്ത്യ

  • 2
    4 hours ago

    പ്രതിപക്ഷത്തിനു മാനസികാസ്വാസ്ഥ്യം കൂടി വരുന്നു: മന്ത്രി ജയരാജന്‍

  • 3
    6 hours ago

    പ്രതിപക്ഷത്തിനു മാനസികാസ്വാസ്ഥ്യം കൂടി വരുന്നു: മന്ത്രി ജയരാജന്‍

  • 4
    6 hours ago

    തീവണ്ടിയില്‍നിന്ന് ചാടി രക്ഷപ്പെട്ട പ്രതി ഷൊര്‍ണ്ണൂരില്‍ പിടിയില്‍

  • 5
    8 hours ago

    കൊച്ചി വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടിച്ചു

  • 6
    9 hours ago

    ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ നീക്കം

  • 7
    9 hours ago

    ചങ്ങല പിടിച്ചശേഷം മുഖ്യമന്ത്രി പോയത് രാജ്ഭവനിലേക്ക്: കെ മുരളീധരന്‍

  • 8
    9 hours ago

    യുഎഇയിലും കൊറോണ സ്ഥിരീകരിച്ചു

  • 9
    9 hours ago

    ഷാരൂഖ് ഖാന്റെ അര്‍ധ സഹോദരി നിര്യാതയായി