Monday, September 21st, 2020

ലോക്ക്ഡൗണില്‍ റദ്ദാക്കിയ വിമാന ടിക്കറ്റുകള്‍ തിരികെ ലഭിക്കും

. തുക പൂര്‍ണമായും തിരിച്ചു നല്‍കാന്‍ സാധിക്കാത്ത കമ്പനികള്‍ക്ക് ക്രെഡിറ്റ് ഷെല്‍ ആയി യാത്രക്കാരുടെ പേരില്‍ നല്‍കാം

Published On:Sep 7, 2020 | 10:12 am

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ കാലത്ത് റദ്ദാക്കപ്പെട്ട വിമാന ടിക്കറ്റുകളുടെ തുക യാത്രക്കാര്‍ക്ക് വിമാന കമ്ബനികള്‍ തിരിച്ചു നല്‍കണമെന്ന് വ്യോമായന മന്ത്രാലയം സുപ്രീംകോടതിയില്‍ അറിയിച്ചു. തുക പൂര്‍ണമായും തിരിച്ചു നല്‍കാന്‍ സാധിക്കാത്ത കമ്പനികള്‍ക്ക് ക്രെഡിറ്റ് ഷെല്‍ ആയി യാത്രക്കാരുടെ പേരില്‍ നല്‍കാം.
കോവിഡിനെ തുടര്‍ന്ന് റദ്ദാക്കിയ വിമാനങ്ങളുടെ ടിക്കറ്റ് തുക മടക്കി നല്‍കണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ ആണ് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിയില്‍ വിമാനക്കമ്ബനികളുമായി ചര്‍ച്ച നടത്തി പരിഹാരമുണ്ടാക്കാന്‍ ജൂണ്‍ 12ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.
ഇതുപ്രകാരം വിമാന കമ്ബനികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം തയ്യാറാക്കിയ നിര്‍ദേശങ്ങളാണ് വ്യോമായന മന്ത്രാലയം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. കേസ് ബുധനാഴ്ച്ച വീണ്ടും പരിഗണിക്കും. ആദ്യ രണ്ട് ലോക്ക് ഡൗണ്‍ കാലയളവില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം യാത്ര മുടങ്ങിയവര്‍ക്കാണ് പണം തിരിച്ചുകിട്ടുക.

LIVE NEWS - ONLINE

  • 1
    13 mins ago

    സമരം ചെയ്യല്‍ പരമമായ അവകാശമല്ലെന്ന് സുപ്രീംകോടതി

  • 2
    56 mins ago

    ഉണ്ണിക്ക് പിറന്നാള്‍ നാളെ; വമ്പന്‍ സര്‍പ്രൈസുമായി എത്തുന്നത്‌ മോഹന്‍ലാല്‍

  • 3
    1 hour ago

    രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത് ചെയര്‍മാന്റെ മൈക്ക് ഒടിക്കുകയും മേശപ്പുറത്ത് കയറുകയും ചെയ്തവരെയെന്ന് വി മുരളീധരന്‍

  • 4
    1 hour ago

    കെ.ടി ജലീല്‍ രാജി വയ്ക്കേണ്ട കാര്യമില്ല: സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നീക്കമെന്ന് കാനം രാജേന്ദ്രന്‍

  • 5
    1 hour ago

    തിരുവനന്തപുരത്ത് സമരക്കാരെ നേരിട്ട എസിപിക്ക് കോവിഡ്; ഷാഫി പറമ്പിലും ശബരീനാഥും ക്വാറന്റീനില്‍

  • 6
    2 hours ago

    ഇന്ത്യയുടെ ഭാവിതാരം ഈ പയ്യന്‍ തന്നെ; ശുഭ്മാന്‍ ഗില്ലിനെ പുകഴ്ത്തി ഗവാസ്‌കര്‍

  • 7
    2 hours ago

    സമാധാന നോബല്‍ സമ്മാനം ഇത്തവണ എനിക്ക്: ഡൊണാള്‍ഡ് ട്രംപ്

  • 8
    2 hours ago

    സര്‍ക്കാര്‍ ഇടപെട്ടു; മക്കളുടെ ചികിത്സയ്ക്കായി ഇനി ശാന്തി അവയവങ്ങള്‍ വില്‍ക്കേണ്ട

  • 9
    3 hours ago

    രണ്ടാമൂഴം സിനിമ ഉടനെന്ന് എം.ടി വാസുദേവന്‍