Friday, May 29th, 2020

പാക് വിമാനാപകടം: മരണം 97 ആയി

മരണപ്പെട്ട 19 പേരുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞു

Published On:May 23, 2020 | 10:24 am

കറാച്ചി: പാകിസ്താൻ ഇന്റർനാഷ്ണൽ എയർലൈൻ വിമാനം കറാച്ചിയിലെ ജനവാസ കേന്ദ്രത്തിൽ തകർന്നുവീണ് മരിച്ചവരുടെ എണ്ണം 97 ആയി. രണ്ട് പേർ ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. മരണപ്പെട്ട 19 പേരുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞു. 60 പേരുടെ മൃതദേഹം ജിന്ന പോസ്റ്റ്ഗ്രാജ്വേറ്റ് മെഡിക്കൽ സെന്റിലേക്കും 32 മൃതദേഹം കറാച്ചിയിലെ സിവിൽ ആശുപത്രിയിലേക്കും മാറ്റിയതായി പാക് ആരോഗ്യ മന്ത്രാലയ വക്താവ് മീരാൻ യൂസുഫ് വ്യക്തമാക്കി.
അപകടത്തിന്റെ കാരണം കണ്ടെത്താൻ പാക് വ്യോമയാന വിഭാഗം നാലംഗ അന്വേഷണ സംഘത്തെ നിയോഗിച്ചു. സാങ്കേതികത്തകരാർമൂലമാണ് വിമാനം തകർന്നുവീണതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കറാച്ചി വിമാനത്താവളത്തിനുസമീപത്ത് ജനവാസമേഖലയിൽ പാകിസ്താൻ ഇന്റർനാഷ്ണൽ എയർലൈൻസിന്റെ എ320 വിമാനം തകർന്നുവീണത്. 91 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽ പ്രദേശത്തെ നിരവധി വീടുകളും തകർന്നിരുന്നു. പരിക്കേറ്റവരിൽ പ്രദേശവാസികളും ഉൾപ്പെടുന്നു. തകർന്ന കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ തുടരുകയാണ്

LIVE NEWS - ONLINE

  • 1
    4 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    4 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    4 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    4 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    4 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    4 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    4 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    4 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    5 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്