Friday, May 29th, 2020

പ്രവാസികളുമായി കണ്ണൂരിലേക്കുള്ള ആദ്യ വിമാനം ഇന്ന് എത്തും

വിമാനത്താവളത്തിൽ യാത്രക്കാരെ പരിശോധിക്കാനുള്ള എല്ലാ സംവിധാനങ്ങളും സജ്ജീകരിച്ചു കഴിഞ്ഞു

Published On:May 12, 2020 | 10:22 am

കണ്ണൂർ: പ്രവാസികളുമായി ദുബായിൽ നിന്ന് കണ്ണൂരിലേക്കുള്ള വിമാനം ഇന്ന് എത്തും. ദുബായിൽ നിന്ന് നൂറ്റി എൺപത് യാത്രക്കാരുമായി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകീട്ട് 7.10നാണ് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ എത്തുക.
ദുബായിൽ നിന്ന് കണ്ണൂരിലേക്കുള്ള ആദ്യ വിമാനത്തിലെ 109 പേരും കണ്ണൂർ ജില്ലയിലുള്ളവരാണ്. 47 പേർ കാസർ​ഗോഡും 12 പേർ കോഴിക്കോടും ഏഴ് പേർ മലപ്പുറവും മൂന്ന് പേർ മാഹി സ്വദേശികളുമാണ്. വയനാട്, തൃശൂർ ജില്ലക്കാരായ ഓരോരുത്തരും ഈ വിമാനത്തിലെത്തും. വിമാനത്താവളത്തിൽ യാത്രക്കാരെ പരിശോധിക്കാനുള്ള എല്ലാ സംവിധാനങ്ങളും സജ്ജീകരിച്ചു കഴിഞ്ഞു.
സാമൂഹിക അകലം പാലിച്ച് 20 പേരടങ്ങുന്ന സംഘങ്ങളായാണ് യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തിറക്കുക. തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ പരിശോധന നടത്തും. പരിശോധനയില്‍ കൊവിഡ് രോഗ ലക്ഷണങ്ങളുള്ളവരെ പ്രത്യേകമായി ഒരുക്കിയ നിരീക്ഷണ സ്ഥലത്തേക്ക് മാറ്റും

LIVE NEWS - ONLINE

  • 1
    4 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    4 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    4 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    4 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    4 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    4 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    4 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    4 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    5 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്