Friday, November 27th, 2020

പഞ്ചരത്നങ്ങളില്‍ മൂന്ന് പേര്‍ ഇന്ന് വിവാഹിതരാകും

ഉത്തര, ഉത്തമ, ഉത്ര എന്നിവരുടെ വിവാഹമാണ് ഇന്ന് നടക്കുന്നത്.

Published On:Oct 24, 2020 | 7:30 am

ഒറ്റ പ്രസവത്തില്‍ അഞ്ചു മക്കള്‍ക്ക് ജന്മം നല്‍കിയ തിരുവനന്തപുരം നന്നാട്ടുകാവിലെ രമാദേവിയുടെ മക്കള്‍ക്ക് ഇന്ന് കല്യാണം. പഞ്ചരത്നങ്ങളില്‍ മൂന്ന് പേരുടെ കല്യാണം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കുകയാണ്. ഉത്തര, ഉത്തമ, ഉത്ര എന്നിവരുടെ വിവാഹമാണ് ഇന്ന് നടക്കുന്നത്. 7.45 നും 8.15 നു ഇടയിലാണ് മുഹൂര്‍ത്തം. നാല് പെണ്‍മക്കളുടേയും വിവാഹം ഒരുമിച്ച് നടത്തണം എന്നായിരുന്നു രമാദേവിയുടെ ആഗ്രഹം. എന്നാല്‍ ഉത്രജയുടെ വരന്‍ വിദേശത്തായതുകൊണ്ട് ഈ വിവാഹം മാറ്റിവയ്ക്കുകയായിരുന്നു.
തിരുവനന്തപുരം പോത്തന്‍കോട് പ്രേംകുമാര്‍-രമാദേവി ദമ്പതിമാര്‍ക്ക് 1995 നവംബര്‍ 18-നാണ് അഞ്ചുപേരും ജനിച്ചത്. ഫാഷന്‍ ഡിസൈനറായ ഉത്രയ്ക്ക് മസ്‌കറ്റില്‍ ഹോട്ടല്‍ മാനേജരായ ആയൂര്‍ സ്വദേശി കെ.എസ്. അജിത്കുമാറാണ് വരന്‍. ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയായ ഉത്തരയെ കോഴിക്കോട് സ്വദേശിയായ ട്വന്റിഫോറിന്റെ ക്യാമറാമാന്‍ മഹേഷാണ് വിവാഹം കഴിക്കുന്നത്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ അനസ്തേഷ്യ ടെക്നീഷ്യനായ ഉത്തമയെ മസ്‌കറ്റില്‍ അക്കൗണ്ടന്റായി ജോലിനോക്കുന്ന വട്ടിയൂര്‍ക്കാവ് സ്വദേശി വിനീതും താലിചാര്‍ത്തും.

LIVE NEWS - ONLINE

  • 1
    44 mins ago

    ക​രി​പ്പു​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട

  • 2
    50 mins ago

    ഇബ്രാഹിം കുഞ്ഞ് വീണ്ടും ജാമ്യാപേക്ഷ നല്‍കും

  • 3
    1 hour ago

    സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്കും ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത

  • 4
    2 hours ago

    ഗോപി കോട്ടമുറിക്കൽ കേരള ബാങ്ക് പ്രസിഡന്റ്; എം.കെ കണ്ണൻ വൈസ് പ്രസിഡന്റ്

  • 5
    3 hours ago

    ഡോ​ള​ർ ക​ട​ത്തി​യ കേ​സി​ലും ശി​വ​ശ​ങ്ക​റെ ക​സ്റ്റം​സ് പ്ര​തി​ചേ​ർ​ക്കും

  • 6
    4 hours ago

    രാ​ജ്യ​ത്ത് 43,082 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്

  • 7
    4 hours ago

    ജോ ​ബൈ​ഡ​ന്‍റെ വി​ജ​യം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചാ​ൽ താ​ൻ വൈ​റ്റ് ഹൗ​സ് വി​ടു​മെ​ന്ന് ഡോ​ണ​ൾ​ഡ് ട്രം​പ്

  • 8
    4 hours ago

    ഗുജറാത്തിലെ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം; അഞ്ച് മരണം

  • 9
    4 hours ago

    ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി ക​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി ഒ​രാ​ൾ മ​രി​ച്ചു