Wednesday, December 11th, 2019

മീന്‍വറുക്കുമ്പോള്‍ സ്വാദ് കൂട്ടാന്‍ ചില പൊടിക്കൈകള്‍

പച്ചക്കുരുമുളക് മീന്‍ വറുക്കുമ്പോള്‍ അല്‍പം ചേര്‍ത്ത് നോക്കൂ

Published On:Nov 18, 2019 | 10:27 am

മീന്‍ വറുക്കുമ്പോള്‍ അതിന് സ്വാദ് കൂട്ടുന്നതിന് വേണ്ടി ചില പൊടിക്കൈകള്‍. ഇത് ഭക്ഷണത്തിന്റെ സ്വാദ് വര്‍ദ്ധിപ്പിക്കുന്നുണ്ട്. മീന്‍ വറുക്കുമ്പോള്‍ വളരെ നിസ്സാരമായി നമ്മള്‍ക്ക് ചെയ്യാവുന്ന പൊടിക്കൈകള്‍ ഉണ്ട്.
മീന്‍ വറുക്കാന്‍ വേണ്ടി മസാല ചേര്‍ക്കുമ്പോള്‍ അതില്‍ പച്ചക്കുരുമുളക് ചേര്‍ക്കാന്‍ ഇല്ലാത്തവര്‍ അല്‍പം കുരുമുളക് പൊടി ചേര്‍ത്താല്‍ മതി. മുളക് പൊടിയും അല്‍പം മഞ്ഞള്‍പ്പൊടിയും ഉപ്പും അതോടൊപ്പം ഒരു നുള്ള് കുരുമുളക് കൂടി ചേര്‍ക്കുമ്പോള്‍ അത് മീന്‍ വറുത്തതിന് ടേസ്റ്റ് കൂട്ടുന്നനു. മുളക് പൊടിയാണ് മീന്‍ വറുക്കാന്‍ മസാലക്ക് വേണ്ടി ചേര്‍ക്കുന്നത്. എന്നാല്‍ ഇനി മുളക് പൊടി ചേര്‍ക്കുന്നതിന് പകരം അല്‍പം ചുവന്ന മുളക് ചുട്ട് അരച്ച് ചേര്‍ത്ത് നോക്കൂ. ചുവന്ന മുളക് ചുട്ടല്ലാതെയും അരക്കാവുന്നതാണ്. ഇത് മുളക് പൊടിക്ക് പകരം ചേര്‍ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. പച്ചക്കുരുമുളക് മീന്‍ വറുക്കുമ്പോള്‍ അല്‍പം ചേര്‍ത്ത് നോക്കൂ. മീന്‍ വറുക്കാന്‍ മസാല തേച്ച് പിടിപ്പിച്ച ശേഷം അല്‍പം പച്ചക്കുരുമുളകും അരച്ച് ചേര്‍ക്കാം. ഇത് നിങ്ങള്‍ക്ക് നല്‍കുന്ന സ്വാദ് അല്‍പം സ്‌പെഷ്യല്‍ തന്നെയാണ്. ചുവന്ന മുളകിനോടൊപ്പം അല്‍പം ചെറിയ ഉള്ളിയും ഒരു കഷ്ണം ഇഞ്ചിയും മൂന്നോ നാലോ വെളുത്തുള്ളിയും കൂട്ടി അരച്ച് നല്ല കിടിലന്‍ മസാലയാക്കി അത് വരഞ്ഞ് വെച്ചിരിക്കുന്ന മീനില്‍ ചേര്‍ത്താല്‍ സ്വാദ് കൂടും.

LIVE NEWS - ONLINE

  • 1
    51 mins ago

    ഗുജറാത്ത് കലാപം: മോദിക്ക് ക്ലീന്‍ചിറ്റ്

  • 2
    2 hours ago

    ഡിജിറ്റല്‍ തെളിവുകള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളി

  • 3
    2 hours ago

    ശബരിമല തീര്‍ത്ഥാടകന്‍ മുങ്ങി മരിച്ചു

  • 4
    2 hours ago

    തിരുവല്ല-കുമ്പഴ സംസ്ഥാന പാതയില്‍ അപകടം പതിവാകുന്നു

  • 5
    2 hours ago

    പൗരത്വ ബില്‍: ചിലര്‍ പാക്കിസ്ഥാന്റെ ഭാഷയില്‍ സംസാരിക്കുന്നു: മോദി

  • 6
    3 hours ago

    ഷെയ്ന്‍ നിഗമിനെതിരെ നിര്‍മ്മാതാക്കള്‍ നിയമനടപടിക്ക്

  • 7
    3 hours ago

    പൗരത്വ ഭേദഗതി ബില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ അട്ടിമറിക്കാന്‍: രാഹുല്‍ ഗാന്ധി

  • 8
    3 hours ago

    യുവാവ് വീട്ടമ്മയെ കുത്തിക്കൊന്നു

  • 9
    3 hours ago

    സവാളക്ക് പൊന്നും വില