Monday, January 27th, 2020

ആദ്യ ഏകദിനത്തില്‍ ഇന്ത്യ നാണംകെട്ടു

മിന്നുന്ന സെഞ്ചുറികളുമായി നിറഞ്ഞാടിയ ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചുമാണ് ഇന്ത്യയെ തകര്‍ത്തെറിഞ്ഞത്.

Published On:Jan 15, 2020 | 9:53 am

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് നാണംകെട്ട തോല്‍വി. 10 വിക്കറ്റിനാണ് ഓസീസ് ഇന്ത്യയെ കെട്ടുകെട്ടിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 255 റണ്‍സ് വിജയലക്ഷ്യം ഓസ്‌ട്രേലിയ വെറും 37.4 ഓവറില്‍ മറികടന്നു. മിന്നുന്ന സെഞ്ചുറികളുമായി നിറഞ്ഞാടിയ ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചുമാണ് ഇന്ത്യയെ തകര്‍ത്തെറിഞ്ഞത്.
വാര്‍ണര്‍ 112 പന്തില്‍ 17 ഫോറുകളുടെയും മൂന്ന് കൂറ്റന്‍ സിക്‌സറുകളുടെയും അകമ്പടിയോടെ 128 റണ്‍സ് അടിച്ചെടുത്തപ്പോള്‍ 114 പന്തില്‍ 13 ഫോറുകളും രണ്ട് സിക്‌സറുകളും ചാര്‍ത്തി ഫിഞ്ച് നേടിയത് 110 റണ്‍സ്. ഇരുവര്‍ക്കും മുന്നില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ആവനാഴിയിലെ ആയുധങ്ങള്‍ എല്ലാം പുറത്തെടുത്തിട്ടും രക്ഷയുണ്ടായിരുന്നില്ല.

 

LIVE NEWS - ONLINE

  • 1
    7 hours ago

    കണ്ണൂര്‍ വിമാനത്താവളത്തില്‍ 57 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടികൂടി

  • 2
    7 hours ago

    തന്റെ മനസിലുള്ള കമ്മറ്റിയല്ല എങ്കിലും തമ്മില്‍ ഭേദം തൊമ്മന്‍: മുല്ലപ്പള്ളി

  • 3
    7 hours ago

    83 യാത്രക്കാരുമായി അഫ്ഗാന്‍ വിമാനം തകര്‍ന്നു വീണു

  • 4
    10 hours ago

    ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി മിണ്ടുന്നില്ല: ചെന്നിത്തല

  • 5
    10 hours ago

    അറുപത്തിയാറുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • 6
    12 hours ago

    കൊറോണ; കണ്ണൂരില്‍ ജാഗ്രതാനിര്‍ദേശം, 12 പേര്‍ നിരീക്ഷണത്തില്‍

  • 7
    12 hours ago

    മുകേഷ് സിഗിന്റെ ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും

  • 8
    13 hours ago

    സ്വര്‍ണ വില കുതിക്കുന്നു

  • 9
    13 hours ago

    കണ്ണൂരില്‍ ജാഗ്രതാനിര്‍ദേശം, 12 പേര്‍ നിരീക്ഷണത്തില്‍