Sunday, May 31st, 2020

ഫണ്ട് വകമാറ്റിയ സംഭവം; ട്രംപിന് പിഴ

ട്രംപിന് പങ്കാളിത്തമില്ലാത്ത എട്ട് ജീവകാരുണ്യ സ്ഥാപനങ്ങള്‍ പിഴത്തുക കൈമാറണമെന്നും വിധിയില്‍ പറയുന്നു.

Published On:Nov 8, 2019 | 9:46 am

ന്യൂയോര്‍ക്ക്: 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് വകമാറ്റി വിനിയോഗിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പിഴ ശിക്ഷ. 20 ലക്ഷം ഡോളര്‍ പിഴയാണ് ന്യൂയോര്‍ക്ക് കോടതി ചുമത്തിയത്.
ഡൊണാള്‍ഡ് ട്രംപ്, മക്കളായ ഇവാന്‍ക ട്രംപ്, എറിക് ട്രംപ് എന്നിവര്‍ ഡയറക്ടറായ ട്രംപ് ഫൗണ്ടേഷനാണ് ഫണ്ട് വകമാറ്റിയതിനാണ് ശിക്ഷ വിധിച്ചത്. 2018ല്‍ അടച്ചു പൂട്ടുന്നത് വരെ ഫൗണ്ടേഷന്‍ ട്രംപിന്റെ ചെക്ക് ബുക്ക് ആയാണ് പ്രവര്‍ത്തിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. ട്രംപ് ഫൗണ്ടേഷന് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ന്യൂയോര്‍ക്ക് കോടതി ശിക്ഷ വിധിച്ചത്. ഇവാന്‍ക, എറിക് ട്രംപ് ഫൗണ്ടേഷനില്‍ പങ്കാളികളാണെങ്കിലും പിഴത്തുക ട്രംപ് തന്നെ അടക്കണം. ട്രംപിന് പങ്കാളിത്തമില്ലാത്ത എട്ട് ജീവകാരുണ്യ സ്ഥാപനങ്ങള്‍ പിഴത്തുക കൈമാറണമെന്നും വിധിയില്‍ പറയുന്നു.

 

LIVE NEWS - ONLINE

  • 1
    6 hours ago

    സംസ്ഥാനത്ത് 61 പേർക്ക് കോവിഡ്

  • 2
    14 hours ago

    കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    15 hours ago

    കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

  • 4
    15 hours ago

    കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷം ക​ട​ന്നു

  • 5
    1 day ago

    സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

  • 6
    1 day ago

    സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  • 7
    2 days ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

  • 8
    2 days ago

    കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

  • 9
    2 days ago

    WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌