Monday, September 21st, 2020

സമാന്തര സമ്പദ് വ്യവസ്ഥയും കൊഴുക്കുന്ന നിക്ഷേപതട്ടിപ്പുകളും

പോപ്പുലര്‍ ഫിനാന്‍സില്‍ നടന്ന വമ്പന്‍ തട്ടിപ്പിന്റെ മറ്റൊരു കഥ കാസര്‍കോഡ് നിന്നും വന്നു കൊണ്ടിരിക്കുന്നത്. എം എല്‍ എ ചെയര്‍മാനായ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിക്കു വേണ്ടി ബന്ധുക്കളില്‍ നിന്നും അടുത്ത പരിചയക്കാരില്‍ നിന്നും നിക്ഷേപം സ്വീകരിക്കുകയും പിന്നീട് അടച്ചുപൂട്ടി നിക്ഷേപകരെ കബളിപ്പിച്ചെന്ന കേസിന്റെ മാനം ചെറുതൊന്നുമല്ല. എം എല്‍ എയുടെയും കൂട്ടാളികളുടെയും വസതികളില്‍ കഴിഞ്ഞദിവസം നടന്ന റെയ്ഡുകളില്‍ നിരവധി രേഖകളാണ് പിടിച്ചെടുത്തത്. ഏതാണ്ട് എണ്ണൂറോളം നിക്ഷേപകരില്‍ നിന്നായി പണവും സ്വര്‍ണവും നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ തെളിയുന്നത്. ധനകാര്യ … Continue reading "സമാന്തര സമ്പദ് വ്യവസ്ഥയും കൊഴുക്കുന്ന നിക്ഷേപതട്ടിപ്പുകളും"

Published On:Sep 11, 2020 | 2:54 pm

പോപ്പുലര്‍ ഫിനാന്‍സില്‍ നടന്ന വമ്പന്‍ തട്ടിപ്പിന്റെ മറ്റൊരു കഥ കാസര്‍കോഡ് നിന്നും വന്നു കൊണ്ടിരിക്കുന്നത്. എം എല്‍ എ ചെയര്‍മാനായ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിക്കു വേണ്ടി ബന്ധുക്കളില്‍ നിന്നും അടുത്ത പരിചയക്കാരില്‍ നിന്നും നിക്ഷേപം സ്വീകരിക്കുകയും പിന്നീട് അടച്ചുപൂട്ടി നിക്ഷേപകരെ കബളിപ്പിച്ചെന്ന കേസിന്റെ മാനം ചെറുതൊന്നുമല്ല. എം എല്‍ എയുടെയും കൂട്ടാളികളുടെയും വസതികളില്‍ കഴിഞ്ഞദിവസം നടന്ന റെയ്ഡുകളില്‍ നിരവധി രേഖകളാണ് പിടിച്ചെടുത്തത്. ഏതാണ്ട് എണ്ണൂറോളം നിക്ഷേപകരില്‍ നിന്നായി പണവും സ്വര്‍ണവും നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ തെളിയുന്നത്.
ധനകാര്യ സ്ഥാപനങ്ങളും മറ്റും നല്‍കുന്ന പലിശയുടെ എത്രയോ മടങ്ങ് വാഗ്ദാനം ചെയ്താണ് നിക്ഷേപകരെ പല സ്ഥാപനങ്ങളും വശീകരിച്ചെടുക്കുന്നത്. മോഹന വാഗ്ദാനങ്ങളില്‍ വീണ് കയ്യിലുള്ള പണവും സ്വര്‍ണവും മറ്റും നിക്ഷേപമായി നല്‍കി അവസാനം മുതല് പോലും തിരിച്ചു ലഭിക്കാത്ത സാഹചര്യം സംജാതമാവുമ്പോഴാണ് സ്ഥിതിഗതികള്‍ പുറംലോകമറിയുക. അപ്പൊഴേക്കും നിക്ഷേപതട്ടിപ്പിന്റെ അടിവേരുകള്‍ ആണ്ടിറങ്ങിയിട്ടുണ്ടാവും. പിന്നെ കേസിന് പിന്നാലെയായി ഇത്തരക്കാരുടെ ജീവിതം. അവസാനം പലിശയെന്നല്ല, നല്‍കിയ പണം പോലും തിരികെ ലഭിക്കാതെ ജീവിതം വൃഥാവിലാകുന്ന കാഴ്ച. ഇത് കേരളത്തിന്റെ പരിച്ഛേദമായി മാറുകയാണ്. തട്ടിപ്പിന്റെ എത്രയെത്ര സംഭവങ്ങളുണ്ടായിട്ടും അതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാതെ പിന്നെയും ഇത്തരക്കാരുടെ വലയില്‍ ചെന്ന് ചാടുന്നവരെ ഓര്‍ത്ത് പരിതപിക്കാനേ തരമുള്ളൂ.
പോപ്പുലര്‍ ഫിനാന്‍സ് ആളുകളില്‍ നിന്ന് സ്വീകരിച്ച കോടിക്കണക്കിന് രൂപ വിദേശത്തേക്കാണ് കടത്തിയത്. ഏകദേശം രണ്ടായിരം കോടി രൂപയോളം നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. കാസര്‍കോട് നൂറ്റിമുപ്പതോളം കോടി രൂപ നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്ന വിലയിരുത്തലുകളാണുള്ളത്.
ഇത്തരം നിക്ഷേപങ്ങള്‍ പലതും അനധികൃതമാണെന്നതാണ് വസ്തുത. സ്ഥാപനങ്ങള്‍ ഒരുക്കുന്ന കെണിയെക്കുറിച്ച് മുന്‍കൂട്ടി മനസിലാക്കാന്‍ കഴിയാതെ, തങ്ങളുടെ സമ്പാദ്യം മുഴുവന്‍ നിക്ഷേപമായി നല്‍കുന്നതോടെ വന്‍ കുഴിയിലേക്കാണ് അവര്‍ ചെന്നുചാടുന്നത്. നാട്ടില്‍ നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന ഒട്ടേറെ സ്ഥാപനങ്ങളുണ്ട്. എന്നാല്‍ അത്തരം സ്ഥാപനങ്ങളോട് വലിയ മമതയും താല്‍പര്യവും കാണിക്കാതെ പലതും സ്വപ്‌നം കണ്ടാണ് നിക്ഷേപകര്‍ ഇത്തരം സ്ഥാപനങ്ങളിലേക്ക് ഒഴുകിയെത്തുന്നത്. നിക്ഷേപകരെ കബളിപ്പിച്ച എത്രയോ സംഭവങ്ങള്‍ നാട്ടില്‍ സര്‍വസാധാരണമായിട്ടും അതില്‍ നിന്ന് ഒന്നും പഠിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. നിയമാനുസൃതമല്ലാതെയാണ് പലരും ഇടപാടുകള്‍ നടത്തുന്നത്. യഥാര്‍ഥത്തില്‍ നിയമത്തെ വെല്ലുവിളിക്കുകയാണ് ഇത്തരക്കാര്‍. സമൂഹത്തില്‍ തങ്ങള്‍ക്കുള്ള മാന്യമായ പദവി ദുരുപയോഗപ്പെടുത്തിയാണ് ചിലര്‍ തട്ടിപ്പിന്റെ മേലങ്കയണിയുന്നത്. തട്ടിപ്പിന് കുടുംബബന്ധങ്ങളോ സുഹൃദ്ബന്ധങ്ങളോ ചിലര്‍ക്ക് പ്രശ്‌നമല്ല. പല തട്ടിപ്പുകാരും ഇത് മറയാക്കിയെടുക്കുകയാണ്.
നിലവിലുള്ള സംവിധാനത്തിന്റെ പോരായ്മ തട്ടിപ്പുകാര്‍ക്ക് തടിച്ചു കൊഴുക്കാനുള്ള അവസരമൊരുക്കുന്നു എന്നതാണ്. നിക്ഷേപത്തിന് ലഭിക്കുമെന്ന് പറയുന്ന പലിശയുടെ നിരക്കിലാണ് പലരും വീണു പോകുന്നത്. ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്താല്‍ പണം കയ്യിലുള്ളവര്‍ ആ വഴിയേ സഞ്ചരിക്കും. കാരണം നിക്ഷേപത്തുകയുടെ പലിശ കൊണ്ടുമാത്രം ജീവിക്കുന്ന എത്രയോ പേരുണ്ട്. പലിശയായി പരമാവധി എത്ര ലഭിക്കുമെന്നാണ് അവരുടെ ചിന്ത. അതുകൊണ്ടു തന്നെയാണ് വരും വരായ്കകള്‍ ചിന്തിക്കാതെ ഇത്തരം സ്ഥാപനങ്ങള്‍ പിന്നാലെ പോകുന്നത്. അവസാനം പലരും അകപ്പെടുന്നതോ വന്‍ കുഴിയിലും.
എന്തുതന്നെയായാലും തട്ടിപ്പ് സ്ഥാപനങ്ങളെ നിലക്ക് നിര്‍ത്തുക തന്നെ വേണം. അന്വേഷണങ്ങള്‍ ശരിയായ രീതിക്ക് പോയില്ലെങ്കില്‍ അത്തരം സംവിധാനങ്ങളോടുള്ള വിശ്വാസ്യതയ്ക്കാണ് കോട്ടം തട്ടുക. അതുകൊണ്ട് തട്ടിപ്പ് നടത്തിയ വ്യക്തികളും സ്ഥാപനങ്ങളും അവര്‍ ആരൊക്കെയായാലും എത്ര ഉന്നതരായാലും അവരെ നിയമത്തിന്റെ കുരുക്കിലകപ്പെടുത്തണം. ഇല്ലെങ്കില്‍ സമാനസംഭവങ്ങള്‍ പിന്നെയും ആവര്‍ത്തിക്കും.
ഇത്തരക്കാരുടെ വലയിലകപ്പെടുന്നത് സാധാരണക്കാരാണെന്നതാണ് മറ്റൊരു വസ്തുത. സര്‍വവിധ നിയമങ്ങളും പാലിച്ച് പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളും ബാങ്കുകളും നാട്ടില്‍ ഒട്ടേറെയുണ്ടെന്നിരിക്കെ അവിടേക്ക് ആകര്‍ഷിക്കാതെ തട്ടിപ്പ് സംഘങ്ങളുടെ താവളത്തിലെത്തിക്കുന്നതില്‍ നിലവിലുള്ള സംവിധാനത്തിന് എന്തെങ്കിലും പോരായ്മകള്‍ സംഭവിക്കുന്നുണ്ടോയെന്നും ഇത്തരുണത്തില്‍ പരിശോധിക്കപ്പെടേണ്ടതുണ്ട്. ധനകാര്യ സ്ഥാപനങ്ങളും മറ്റും കാലാകാലങ്ങളില്‍ പലിശയുടെ നിരക്ക് ഗണ്യമായി വെട്ടിക്കുറക്കുന്നത് തട്ടിപ്പുകാര്‍ക്ക് വളക്കൂറുള്ള മണ്ണ് ഒരുക്കിക്കൊടുക്കുന്നതിന് തുല്യമാണ്. സമ്പത്തിന്റെ വിനിയോഗം ശരിയായ രീതിയിലല്ല നടക്കുന്നത്. പണം മറ്റിടങ്ങളിലേക്ക് ഒഴുകുകയാണ്. ഇങ്ങനെയുള്ള പണം പലപ്പോഴും ഒഴുകിയെത്തുന്നത് വിദേശങ്ങളിലേക്കും മറ്റുമാണെന്ന വസ്തുതയുമുണ്ട്. നിക്ഷേപകരില്‍ നിന്ന് സ്വീകരിക്കുന്ന പണം മറ്റ് പല തലങ്ങളിലേക്കും വഴി തിരിച്ചുവിടുന്നുമുണ്ട്. പണം പോകുന്ന വഴികള്‍ പലപ്പോഴും അജ്ഞാതം.
വളരെ ഗൗരവമേറിയ വിഷയമായ കാസര്‍കോട് ഉയര്‍ന്നുവന്നിട്ടുള്ളത്. നിക്ഷേപകരെ അനാഥമാക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിക്കൂടാ. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തി നിക്ഷേപകരില്‍ വിശ്വാസ്യത വളര്‍ത്തിയെടുക്കാനുള്ള നടപടികള്‍ അത്യന്താപേക്ഷിതമായ കാലഘട്ടം കൂടിയാണിത്.
കാസര്‍കോട്ടെ നിക്ഷേപത്തട്ടിപ്പിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. നിക്ഷേപകര്‍ വലിയ ആശങ്കയിലാണിപ്പോള്‍. ജീവിതകാല സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെടുമോയെന്ന ആശങ്കകള്‍ക്ക് നടുവിലൂടെയാണ് അവര്‍ കടന്നുപോകുന്നത്. അത്തരക്കാരുടെ ആശങ്കകള്‍ മാറ്റി അര്‍ഹതപ്പെട്ട മുഴുവന്‍ പണവും നിക്ഷേപകരുടെ കൈകളിലെത്തിക്കാനുള്ള വലിയ ഉത്തരവാദിത്വം അധികൃതര്‍ക്കുണ്ട്. അതോടൊപ്പം ഇത്തരത്തില്‍ ഇനിയൊന്നില്ലാതെ നോക്കേണ്ട ബാധ്യതയും ബന്ധപ്പെട്ടവര്‍ക്കുണ്ട്.

 

LIVE NEWS - ONLINE

 • 1
  7 mins ago

  സമരം ചെയ്യല്‍ പരമമായ അവകാശമല്ലെന്ന് സുപ്രീംകോടതി

 • 2
  50 mins ago

  ഉണ്ണിക്ക് പിറന്നാള്‍ നാളെ; വമ്പന്‍ സര്‍പ്രൈസുമായി എത്തുന്നത്‌ മോഹന്‍ലാല്‍

 • 3
  1 hour ago

  രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത് ചെയര്‍മാന്റെ മൈക്ക് ഒടിക്കുകയും മേശപ്പുറത്ത് കയറുകയും ചെയ്തവരെയെന്ന് വി മുരളീധരന്‍

 • 4
  1 hour ago

  കെ.ടി ജലീല്‍ രാജി വയ്ക്കേണ്ട കാര്യമില്ല: സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നീക്കമെന്ന് കാനം രാജേന്ദ്രന്‍

 • 5
  1 hour ago

  തിരുവനന്തപുരത്ത് സമരക്കാരെ നേരിട്ട എസിപിക്ക് കോവിഡ്; ഷാഫി പറമ്പിലും ശബരീനാഥും ക്വാറന്റീനില്‍

 • 6
  2 hours ago

  ഇന്ത്യയുടെ ഭാവിതാരം ഈ പയ്യന്‍ തന്നെ; ശുഭ്മാന്‍ ഗില്ലിനെ പുകഴ്ത്തി ഗവാസ്‌കര്‍

 • 7
  2 hours ago

  സമാധാന നോബല്‍ സമ്മാനം ഇത്തവണ എനിക്ക്: ഡൊണാള്‍ഡ് ട്രംപ്

 • 8
  2 hours ago

  സര്‍ക്കാര്‍ ഇടപെട്ടു; മക്കളുടെ ചികിത്സയ്ക്കായി ഇനി ശാന്തി അവയവങ്ങള്‍ വില്‍ക്കേണ്ട

 • 9
  2 hours ago

  രണ്ടാമൂഴം സിനിമ ഉടനെന്ന് എം.ടി വാസുദേവന്‍