Sunday, May 31st, 2020

കുടവയര്‍ കുറയ്ക്കാന്‍ ഉലുവ 

വയര്‍ കുറയ്ക്കാന്‍ പല പ്രത്യേക രീതികളിലും ഉലുവ ഉപയോഗിയ്ക്കാം 

Published On:Jun 6, 2019 | 9:23 am

പലരും അനുഭവിക്കുന്ന പ്രശ്നമാണ് കുടവയര്‍. ഭക്ഷണ രീതിയും, വ്യായാമക്കുറവും തന്നെയാണ് ഈ കുടവയറിന് കാരണമാവുന്നതും. പ്രസവം കഴിഞ്ഞാല്‍ സ്ത്രീകളില്‍ വയര്‍ ചാടുന്നതും സാധാരണം. ഇത്തരക്കാര്‍ക്ക് വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ് ഉലുവ. മാത്രമല്ല പ്രമേഹം കുറയ്ക്കാന്‍ വരെ സഹായിക്കുന്ന ഒന്നാണ്. ഉലുവയിലയില്‍ വൈറ്റമിന്‍ കെ അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍, നിക്ടോട്ടിനിക് ആസിഡ് എന്നിവയുടെ ഇതിലുണ്ട്. ഉലുവ ദഹനത്തിനും വയറിന്റെ ആരോഗ്യത്തിനും ഏറെ ഉത്തമമാണ്. ഇതിലെ നാരുകളാണ് കൂടുതല്‍ ഗുണം നല്‍കുന്നത്. വയര്‍ കുറയ്ക്കാന്‍ പല പ്രത്യേക രീതികളിലും ഉലുവ ഉപയോഗിയ്ക്കാം.
തലേന്ന രാത്രി അല്‍പം ഉലുവ വെളളത്തിലിട്ടു കുതിര്‍ത്തുക. രാവിലെ വെറുംവയറ്റില്‍ ഇതു കുടിയ്ക്കുക. ഈ ഉലുവ ചവച്ചരച്ചു കഴിയ്ക്കുക. ഇതും വയര്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. അടുപ്പിച്ച് ഇത് കഴിയ്ക്കുന്നതു ഗുണം ചെയ്യും. ഉലുവ മുളപ്പിച്ച് ഇതില്‍ ശര്‍ക്കര ചേര്‍ത്ത് അരയ്ക്കുക. ഇത് കഴിയ്ക്കുന്നതു നല്ലതാണ്. ഉലുവ വേവിച്ചും ശര്‍ക്കര ചേര്‍ത്തു കഴിയ്ക്കാം. ഉലുവ കുതിര്‍ത്തോ അല്ലാതെയോ വെള്ളം ചേര്‍ത്തരയ്ക്കുക. ഇത് നല്ല പേസ്റ്റായിക്കഴിയുമ്പോള്‍ പാനില്‍ വെള്ളം തിളപ്പിച്ച് ഈ പേസ്റ്റ് ഇതില്‍ ചേര്‍ത്തിളക്കുക. അല്‍നേരം കഴിയുമ്പോള്‍ വാങ്ങി വയ്ക്കണം. ഇത് മൂന്നു മണിക്കൂര്‍ വച്ച ശേഷം ഊറ്റിയെടുത്ത് ഇതില്‍ അല്‍പം തേനും ചെറുനാരങ്ങാനീരും ചേര്‍ത്തിളക്കണം. ഇത് എന്നും വെറും വയര്‌റില്‍ കുടിച്ചാല്‍ വയര്‍ എളുപ്പം കുറയും.
മുളപ്പിച്ച ഉലുവ വയര്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നതാണു കൂടുതല്‍ നല്ലത്. ഉലുവ ഡ്രെ ആയി വറുക്കുക. പിന്നീട് ഇതിലേയ്ക്ക് അല്‍പം വെള്ളം ഒഴിയ്ക്കുക. ഇത് നല്ലപോലെ തിളപ്പിയ്ക്കുക. കുറഞ്ഞ തീയില്‍ വേണം, തിളപ്പിയ്ക്കാന്‍. പിന്നീട് ഈ വെള്ളം ഊറ്റിയെടുത്ത് ഇതില്‍ തേനും നാരങ്ങാനീരും കലര്‍ത്തി കുടിയ്ക്കാം. ഇത ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്കും നല്ലതാണ്. ഉലുവ വറുത്ത് പൊടിയ്ക്കുക. ഈ പൊടി വെള്ളത്തില്‍ ചേര്‍ത്തു തിളപ്പിയ്ക്കുക. ഇത് ചൂടാറുമ്പോള്‍ അല്‍പം തേന്‍ ചേര്‍ത്ത് ഇളക്കി കുടിയ്ക്കാം.

LIVE NEWS - ONLINE

  • 1
    6 hours ago

    സംസ്ഥാനത്ത് 61 പേർക്ക് കോവിഡ്

  • 2
    14 hours ago

    കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    16 hours ago

    കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

  • 4
    16 hours ago

    കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷം ക​ട​ന്നു

  • 5
    1 day ago

    സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

  • 6
    1 day ago

    സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  • 7
    2 days ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

  • 8
    2 days ago

    കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

  • 9
    2 days ago

    WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌