പിതാവിന്റെ ഭീഷണിയെ തുടര്‍ന്നാണ് ബന്ധുവായ പത്താം ക്ലാസുകാരന് പീഡിപ്പിച്ചുവെന്ന് ആദ്യം മൊഴി നല്‍കിയതെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു
പിതാവിന്റെ ഭീഷണിയെ തുടര്‍ന്നാണ് ബന്ധുവായ പത്താം ക്ലാസുകാരന് പീഡിപ്പിച്ചുവെന്ന് ആദ്യം മൊഴി നല്‍കിയതെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു
കണ്ണൂര്‍; തളിപ്പറമ്പ് കുറുമാത്തൂരില്പതിമൂന്നുകാരിയെ പീഡിപ്പിച്ചത് പിതാവാണെന്ന് കണ്ടെത്തി. പെണ്‍കുട്ടി മൊഴി നല്‍കിയതായി പൊലീസ്. പിതാവിന്റെ ഭീഷണിയെ തുടര്‍ന്നാണ് ബന്ധുവായ പത്താം ക്ലാസുകാരന് പീഡിപ്പിച്ചുവെന്ന് ആദ്യം മൊഴി നല്‍കിയതെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.
വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് നാട്ടില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടിയെ പല തവണയായി പീഡിപ്പിച്ചത്. ഇയാള്‍ ലോക്ക് ഡൗണിന് ശേഷം വിദേശത്തേക്ക് തിരിച്ചുപോകുകയും ചെയ്തു. കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. ബന്ധുവായ പത്താം ക്ലാസുകാരന് പീഡിപ്പിച്ചുവെന്നായിരുന്നു കുടുംബം പൊലീസില്‍ നല്കിയ പരാതി.