കടബാധ്യതകാരണമെന്ന് ബന്ധുക്കള്‍
കടബാധ്യതകാരണമെന്ന് ബന്ധുക്കള്‍
കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളി മരക്കടവില്‍ കര്ഷകന് ആത്മഹത്യ ചെയ്തു. ചുളുഗോട് എങ്കിട്ടന് ആണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. കടബാധ്യത കാരണമാണ് ഇദ്ദേഹം ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കബനീനദിയോടും കര്‍ണാടക അതിര്‍ത്തിയോടും ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ് മരക്കടവ്. കന്നഡ ഭാഷ സംസാരിക്കുന്നവരടക്കം ഇവിടെ താമസിക്കുന്നുണ്ട്. അടുത്തു തന്നെ നദിയുണ്ടെങ്കില്‍ കൂടി കടുത്തവരള്‍ച്ച കൂടി അനുഭവപ്പെടുന്ന മേഖലയാണിത്. അതുകൊണ്ടു തന്നെ ഈ അടുത്തകാലത്ത് കൃഷി നഷ്ടത്തിലായിരുന്നു.
അതിനാല്‍തന്നെ കടബാധ്യതയാണ് ആത്മഹത്യക്കു കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ എത്രത്തോളം ബാധ്യതയുണ്ടെന്നോ ഏതൊക്കെ ബാങ്കുകളില്‍ ആണെന്നോ എന്നുള്ള കാര്യം വ്യക്തമല്ല.