Wednesday, January 29th, 2020

വ്യജ ഡോക്ടര്‍ പിടിയില്‍

കോഴിക്കോട്: വ്യാജ ഡോക്ടര്‍ ചമഞ്ഞ് മയക്കുഗുളികയ്ക്ക് ചീട്ട് എഴുതി നല്‍കുകയും വില്‍പന നടത്തുകയും ചെയ്യുന്നയാള്‍ പിടിയില്‍. കൊയിലാണ്ടി ചെങ്ങോട്ട്കാവ് ചെറുവാട് വീട്ടില്‍ ഷംസുദ്ദീന്‍(53)ആണ് ഷാഡോ പോലീസിന്റെ പിടിയിലായത്. കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രി പരിസരത്ത് വെച്ചാണ് പത്ത് നൈട്രോവൈറ്റ് ഗുളികളും വ്യാജ മരുന്ന് കുറിപ്പുകളും സഹിതം ഇയാള്‍ പിടിയിലായത്. ഷംസുദ്ദീനെ പിന്നീട് വെള്ളയില്‍ പോലീസ് സ്‌റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഡോക്ടര്‍മാരുടെ മരുന്ന്കുറിപ്പ് അനുസരിച്ച് മാത്രം നല്‍കുന്ന വീര്യം കൂടിയ നൈട്രോവൈറ്റ് ഗുളികളാണ് വ്യാജ സൈക്യാട്രിസ്റ്റ് ചമഞ്ഞ് ഷംസുദ്ദീന്‍ … Continue reading "വ്യജ ഡോക്ടര്‍ പിടിയില്‍"

Published On:Apr 26, 2014 | 10:55 am

കോഴിക്കോട്: വ്യാജ ഡോക്ടര്‍ ചമഞ്ഞ് മയക്കുഗുളികയ്ക്ക് ചീട്ട് എഴുതി നല്‍കുകയും വില്‍പന നടത്തുകയും ചെയ്യുന്നയാള്‍ പിടിയില്‍. കൊയിലാണ്ടി ചെങ്ങോട്ട്കാവ് ചെറുവാട് വീട്ടില്‍ ഷംസുദ്ദീന്‍(53)ആണ് ഷാഡോ പോലീസിന്റെ പിടിയിലായത്. കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രി പരിസരത്ത് വെച്ചാണ് പത്ത് നൈട്രോവൈറ്റ് ഗുളികളും വ്യാജ മരുന്ന് കുറിപ്പുകളും സഹിതം ഇയാള്‍ പിടിയിലായത്. ഷംസുദ്ദീനെ പിന്നീട് വെള്ളയില്‍ പോലീസ് സ്‌റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഡോക്ടര്‍മാരുടെ മരുന്ന്കുറിപ്പ് അനുസരിച്ച് മാത്രം നല്‍കുന്ന വീര്യം കൂടിയ നൈട്രോവൈറ്റ് ഗുളികളാണ് വ്യാജ സൈക്യാട്രിസ്റ്റ് ചമഞ്ഞ് ഷംസുദ്ദീന്‍ വിപണനം നടത്തിയിരുന്നത്. വീര്യമേറിയ നൈട്രോവൈറ്റ് ഗുളികള്‍ പത്തെണ്ണം ഒരേസമയം ശരീരത്തിലെത്തിയാല്‍ മരണം വരെ സംഭവിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നു. മൂന്നുരൂപയ്ക്ക് ലഭിക്കുന്ന ഗുളികയാണ് അമ്പത് രൂപയ്ക്ക് വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് ഇയാള്‍ വിതരണം ചെയ്തിരുന്നത്. ബീച്ച് ജനറല്‍ ആശുപത്രിയില്‍ നിന്നും മറ്റ് ഒ.പി ഷീട്ട് എടുത്ത ശേഷം ഡോക്ടര്‍മാരുടെ കൈപ്പടയില്‍ ഗുളികയ്ക്ക് കുറിപ്പ് എഴുതി നല്‍കുകയാണ് ഇയാളുടെ പതിവ്. ഈ കുറിപ്പിനും അമ്പത് രൂപയോളമാണ് ഉപഭോക്താക്കളില്‍ നിന്നും ഇയാള്‍ ഈടാക്കിയിരുന്നതെന്ന് ഷാഡോ പൊലീസ് അറിയിച്ചു.

LIVE NEWS - ONLINE

  • 1
    3 hours ago

    സൂപ്പര്‍ ഇന്ത്യ

  • 2
    3 hours ago

    പ്രതിപക്ഷത്തിനു മാനസികാസ്വാസ്ഥ്യം കൂടി വരുന്നു: മന്ത്രി ജയരാജന്‍

  • 3
    4 hours ago

    പ്രതിപക്ഷത്തിനു മാനസികാസ്വാസ്ഥ്യം കൂടി വരുന്നു: മന്ത്രി ജയരാജന്‍

  • 4
    5 hours ago

    തീവണ്ടിയില്‍നിന്ന് ചാടി രക്ഷപ്പെട്ട പ്രതി ഷൊര്‍ണ്ണൂരില്‍ പിടിയില്‍

  • 5
    6 hours ago

    കൊച്ചി വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടിച്ചു

  • 6
    7 hours ago

    ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ നീക്കം

  • 7
    7 hours ago

    ചങ്ങല പിടിച്ചശേഷം മുഖ്യമന്ത്രി പോയത് രാജ്ഭവനിലേക്ക്: കെ മുരളീധരന്‍

  • 8
    7 hours ago

    യുഎഇയിലും കൊറോണ സ്ഥിരീകരിച്ചു

  • 9
    8 hours ago

    ഷാരൂഖ് ഖാന്റെ അര്‍ധ സഹോദരി നിര്യാതയായി