Tuesday, August 3rd, 2021

ഡുപ്ലെസി ഇന്ന് കളിക്കുമോ ? ഐസ്പാക്ക് വച്ച ഫോട്ടോപുറത്തുവന്നതോടെ ചെന്നൈ ആരാധകര്‍ ആശങ്കയില്‍

ദുബായ്: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ സൂപ്പര്‍ താരം ഫാഫ് ഡുപ്ലെസിക്ക് പരുക്കെന്ന് സൂചന. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തിനു ശേഷം കാല്മുട്ടില്‍ ഐസ് പാക്ക് വച്ച ഡുപ്ലെസിയുടെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റനു പരുക്കാണെന്ന് റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെട്ടത്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഡുപ്ലെസിയുടെ പരുക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കനത്ത തിരിച്ചടിയാകും. ചെന്നൈക്ക് വേണ്ടി ഏറ്റവും സ്ഥിരതയോടെ കളിക്കുന്ന താരമാണ് ഫാഫ് ഡുപ്ലെസി. അഞ്ചു മത്സരങ്ങളില്‍ നിന്ന് 282 റണ്‍സ് … Continue reading "ഡുപ്ലെസി ഇന്ന് കളിക്കുമോ ? ഐസ്പാക്ക് വച്ച ഫോട്ടോപുറത്തുവന്നതോടെ ചെന്നൈ ആരാധകര്‍ ആശങ്കയില്‍"

Published On:Oct 7, 2020 | 2:19 pm

ദുബായ്: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ സൂപ്പര്‍ താരം ഫാഫ് ഡുപ്ലെസിക്ക് പരുക്കെന്ന് സൂചന. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തിനു ശേഷം കാല്മുട്ടില്‍ ഐസ് പാക്ക് വച്ച ഡുപ്ലെസിയുടെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റനു പരുക്കാണെന്ന് റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെട്ടത്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഡുപ്ലെസിയുടെ പരുക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കനത്ത തിരിച്ചടിയാകും. ചെന്നൈക്ക് വേണ്ടി ഏറ്റവും സ്ഥിരതയോടെ കളിക്കുന്ന താരമാണ് ഫാഫ് ഡുപ്ലെസി. അഞ്ചു മത്സരങ്ങളില്‍ നിന്ന് 282 റണ്‍സ് സമ്പാദ്യമുള്ള താരം സീസണിലെ റണ്‍ വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ്. 94 ശരാശരിയും 150 സ്‌ട്രൈക്ക് റേറ്റും ഈ ഓപ്പണിങ് താരത്തിന് ഉണ്ട്. കഴിഞ്ഞ മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ചെന്നൈ 10 വിക്കറ്റിന്റെ ജയം കുറിച്ചപ്പോള്‍ താരം 87 റണ്‍സ് എടുത്തിരുന്നു. ഇന്ന് വൈകിട്ട് ഏഴിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായിട്ടാണ് ചെന്നൈയുടെ അടുത്ത മത്സരം. അഞ്ചില്‍ മൂന്ന് കളികള്‍ തോറ്റു നില്‍ക്കുന്ന ടീമിന് ഇന്നത്തെ കളി ഏറെ നിര്‍ണായകവുമാണ്. നാലു പോയിന്റുകളുമായി പട്ടികയില്‍ ചെന്നൈ നിലവില്‍ അഞ്ചാം സ്ഥാനത്താണ്.

LIVE NEWS - ONLINE

  • 1
    4 weeks ago

    സംസ്ഥാനത്ത് ഇന്നും ഇന്ധന വില കൂടി

  • 2
    4 weeks ago

    അടുത്ത ആഴ്ചയിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തീരുമാനിക്കാൻ ഇന്ന് യോഗം

  • 3
    4 weeks ago

    സിബിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസ്സുകൾക്കുള്ള പുതിയ മാർഗനിർദേശം പുറത്തിറങ്ങി

  • 4
    1 month ago

    24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 44,111 കൊവിഡ്

  • 5
    1 month ago

    സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക് ഡൗണ്‍

  • 6
    1 month ago

    രാജ്യത്ത് 46,617പേര്‍ക്ക് കൊവിഡ

  • 7
    1 month ago

    കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി

  • 8
    1 month ago

    അനില്‍ കാന്ത് പുതിയ ഡിജിപി

  • 9
    1 month ago

    സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്ന് വിരമിക്കും