മുഖ സൗന്ദര്യത്തിന് ഉത്തമമാണ് വിറ്റാമിൻ സി സെറം
മുഖ സൗന്ദര്യത്തിന് ഉത്തമമാണ് വിറ്റാമിൻ സി സെറം
മുഖ സൗന്ദര്യത്തിന് ഉത്തമമാണ് വിറ്റാമിൻ സി സെറം. മുഖ സൗന്ദര്യം വർധിപ്പിക്കുന്നു. ചുളിവുകൾ അകറ്റി മുഖത്ത് നിറം നൽകാൻ ഏറെ സഹായിക്കുന്നു. വിപണയിൽ നിന്നും വാങ്ങുന്നതിലും വീട്ടിൽ തയ്യാറാക്കിയ വിറ്റാമിൻ സി സെറം ഇനി ഉപയോഗിച്ചാലോ
വിറ്റാമിൻ സി സെറം തയ്യാറാക്കാൻ വേണ്ട ചേരുവകൾ
രണ്ട് വിറ്റാമിൻ സി ഗുളികകൾ . രണ്ട് ടീസ്പൂൺ റോസ് വാട്ടർ. ഒരു ടീസ്പൂൺ ഗ്ലിസറിൻ. ഒരു വിറ്റാമിൻ ഇ ഗുളിക. സെറം സൂക്ഷിക്കാൻ ഒരു വൃത്തിയുള്ള സ്പ്രേ ബോട്ടിൽ ഒരു ബോട്ടിൽ
എങ്ങനെ തയ്യാറാക്കാം?
വിറ്റാമിൻ സി ടാബ്ലെറ്റ് ചതച്ച് പൊടിച്ച ശേഷം വിറ്റാമിൻ സി പൊടി നിങ്ങളുടെ കുപ്പിയിലേക്ക് ഇടുക. ഇനി റോസ് വാട്ടർ ചേർത്ത് ഈ മിശ്രിതം നന്നായി കുലുക്കി യോജിപ്പിക്കുക. പൊടി റോസ് വാട്ടറിൽ അലിഞ്ഞു കഴിഞ്ഞാൽ, വിറ്റാമിൻ ഇ ക്യാപ്സ്യൂളിൽ നിന്ന് ദ്രാവകം പിഴിഞ്ഞെടുത്ത് കുപ്പിയിലേക്ക് ഒഴിക്കുക, നിങ്ങൾക്ക് വേണമെങ്കിൽ ഈ ക്യാപ്സ്യൂൾ പൊട്ടിച്ച് കുപ്പിയുടെ അകത്തേക്ക് ഇടാവുന്നതുമാണ്. ഈ മിശ്രിതം നന്നായി കുലുക്കി കുപ്പി വെളിച്ചം കടക്കാത്ത തണുപ്പുള്ള ഒരു സ്ഥലത്ത് സൂക്ഷിക്കുക. ഈ സെറം രണ്ടാഴ്ചയ്ക്കുള്ളിൽ ഉപയോഗിച്ച് തീർക്കുക. പിന്നീടുള്ള ഉപയോഗത്തിന് വീണ്ടും പുതിയ സെറം തയ്യാറാക്കുന്നതാണ് ഉത്തമം.
വിറ്റാമിൻ സി സെറം ഉപയോഗിക്കേണ്ടതെങ്ങനെ?
ഈ സെറം മുഖത്ത് ഉപയോഗിക്കാനായി ആദ്യം നിങ്ങളുടെ മുഖം ശുദ്ധജലത്തിൽ കഴുകി വൃത്തിയാക്കിയ ശേഷം, ഒന്നോ രണ്ടോ തുള്ളികൾ എടുത്ത് മുഖത്ത് പുരട്ടാം. അതിനു ശേഷം ചർമ്മം ഇത് പൂർണ്ണമായും വലിച്ചെടുക്കുന്നത് വരെ വളരെ മൃദുവായി മസ്സാജ് ചെയ്യാം. ഒന്നിടവിട്ട ദിവസങ്ങളിൽ ഇത് ചെയ്യാം.