Wednesday, May 27th, 2020

അതിരുവിടുന്ന നാവും പണമൊഴുകുന്ന വഴികളും ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നു

ഇന്ത്യ കണ്ട ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. ഭരണം നിലനിര്‍ത്താന്‍ എന്‍ ഡി എയും തിരിച്ചുപിടിക്കാന്‍ യു പി എയും കച്ചകെട്ടിയിറങ്ങിയിരിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യവും നീതിപൂര്‍വ്വവുമല്ലാതായിക്കൊണ്ടിരിക്കുകയാണ്. മതവിഭാഗങ്ങളെ പ്രീണിപ്പിക്കാനും എതിര്‍ക്കാനും മത്സരിക്കുന്ന നേതാക്കളുടെ നാക്കില്‍ നിന്നും വിഷം തുപ്പുമ്പോള്‍ രാജ്യത്തിന്റെ മതനിരപേക്ഷ നിലപാടാണ് നഷ്ടപ്പെടുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബി ജെ പി നേതാവ് മേനക ഗാന്ധി, അമിത് ഷാ, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിമാരായ അഖിലേഷ് യാദവ്, മായാവതി തുടങ്ങി രാജ്യത്തെ പ്രമുഖ … Continue reading "അതിരുവിടുന്ന നാവും പണമൊഴുകുന്ന വഴികളും ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നു"

Published On:Apr 17, 2019 | 2:31 pm

ഇന്ത്യ കണ്ട ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. ഭരണം നിലനിര്‍ത്താന്‍ എന്‍ ഡി എയും തിരിച്ചുപിടിക്കാന്‍ യു പി എയും കച്ചകെട്ടിയിറങ്ങിയിരിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യവും നീതിപൂര്‍വ്വവുമല്ലാതായിക്കൊണ്ടിരിക്കുകയാണ്. മതവിഭാഗങ്ങളെ പ്രീണിപ്പിക്കാനും എതിര്‍ക്കാനും മത്സരിക്കുന്ന നേതാക്കളുടെ നാക്കില്‍ നിന്നും വിഷം തുപ്പുമ്പോള്‍ രാജ്യത്തിന്റെ മതനിരപേക്ഷ നിലപാടാണ് നഷ്ടപ്പെടുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബി ജെ പി നേതാവ് മേനക ഗാന്ധി, അമിത് ഷാ, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിമാരായ അഖിലേഷ് യാദവ്, മായാവതി തുടങ്ങി രാജ്യത്തെ പ്രമുഖ നേതാക്കളുടെയെല്ലാം നാവുകള്‍ ഇതിനകം വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ നടത്തി പെട്ടിരിക്കുകയാണ്. മുമ്പെങ്ങും കാണാത്ത വിധം ഈ തെരഞ്ഞെടുപ്പിനെ വിഷലിപ്തമാക്കുന്ന പരാമര്‍ശങ്ങള്‍ കൂടാന്‍ കാരണം രാജ്യത്ത് നിലനില്‍ക്കുന്ന അസഹിഷ്ണുത തന്നെയാണ്. മതത്തിന്റെയും, ജാതിയുടെയും പേരിലുള്ള വേര്‍തിരിവ് ശക്തമാകുമ്പോള്‍ രാജ്യത്തിന്റെ മഹത്തായ പാരമ്പര്യങ്ങളിലൊന്നായ നാനാത്വത്തില്‍ ഏകത്വമെന്ന ചിന്തയാണ് നഷ്ടമാകുന്നത്. രാജ്യത്തെ ഐക്യവും, അഖണ്ഡതയും കാത്തു സൂക്ഷിക്കേണ്ടവര്‍ തന്നെയാണ് ഇത്തരത്തില്‍ വിഷം തുപ്പുന്നത് എന്നത് ഏറെ ഖേദകരമാണ്. സംസ്‌കാര സമ്പന്നരെന്നവകാശപ്പെടുന്ന കേരളവും ഇക്കൂട്ടത്തിലേക്ക് തരം താഴുന്നുവെന്നതും കാണാതിരുന്നു കൂടാ. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും അപകടകരമായ നിലവാരമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിറയുന്നത്. വര്‍ഗ്ഗീയതയോടെപ്പം പണമൊഴുക്കും നിര്‍ബാധം തുടരുമ്പോള്‍ ജനാധിപത്യം പൂര്‍ണ്ണമായും പണാധിപത്യത്തിലേക്ക് വഴിമാറുകയാണ്. തമിഴ്‌നാടും കര്‍ണ്ണാകവും ഉത്തര്‍പ്രദേശും തുടങ്ങി ഒട്ടുമിക്ക സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പിന്റെ മറവില്‍ പണമൊഴുകുകയാണ്. കോടിക്കണക്കിന് രൂപയാണ് ഇതിനകം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പിടിച്ചെടുത്തത്. പണം നല്‍കി വോട്ടുകള്‍ വിലയ്ക്കു വാങ്ങാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കുമ്പോള്‍ ജനാധിപത്യത്തിന്റെ ഉത്സവം ഒട്ടും വര്‍ണ്ണാഭമാവില്ല. മറിച്ച് ജനാധിപത്യ പ്രക്രിയ ഭയത്തിന്റെ നിഴലിലാവുകയാണ്. ശക്തമായ ഭരണഘടനയും തെരഞ്ഞെടുപ്പ് കമ്മീഷനും നീതിന്യായ വ്യവസ്ഥയുമെല്ലാം ഉണ്ടായിട്ടും ജനാധിപത്യ പ്രക്രിയ ഇങ്ങനെ ആയതിന്റെ ഉത്തരവാദിത്വം പൂര്‍ണ്ണമായും ഇവിടുത്തെ ജനാധിപത്യ പാര്‍ട്ടികള്‍ക്കു തന്നെയാണ്. രഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിയന്ത്രണവും കടിഞ്ഞാണുമിടാന്‍ ശ്രദ്ധയുണ്ടായില്ലെങ്കില്‍ ജനാധിപത്യം പണാധിപത്യത്തിനു പൂര്‍ണ്ണമായും കീഴടങ്ങുന്ന കാലം വിദൂരമല്ല.

LIVE NEWS - ONLINE

 • 1
  2 days ago

  സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

 • 2
  2 days ago

  വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

 • 3
  2 days ago

  പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

 • 4
  2 days ago

  മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

 • 5
  2 days ago

  ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

 • 6
  2 days ago

  പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

 • 7
  2 days ago

  രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

 • 8
  2 days ago

  ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

 • 9
  3 days ago

  സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്