Friday, April 3rd, 2020

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; കണ്ണൂരില്‍ 278 പേര്‍ അയോഗ്യര്‍

സംസ്ഥാനത്താകെ 8750 പേരെയാണ് അയോഗ്യരാക്കിയത്.

Published On:Dec 29, 2017 | 2:30 pm

കണ്ണൂര്‍: തെരഞ്ഞെടുപ്പ് ചെലവ് കണക്ക് സമര്‍പ്പിക്കുന്നതില്‍ വീഴ്ചവരുത്തിയതിനും തെരഞ്ഞെടുപ്പ് പരിധിയില്‍ കൂടുതല്‍ തുക ചെലവഴിച്ചതിനും 2015 നവംബറില്‍ തദ്ദേശ സ്ഥാപനത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ച ജില്ലയിലെ 278 പേരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കി. ഇതില്‍ കോളയാട് ഡിവിഷനില്‍ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുദീപ് ജെയിംസും ഉള്‍പ്പെടും. സംസ്ഥാനത്താകെ 8750 പേരെയാണ് അയോഗ്യരാക്കിയത്.

അയോഗ്യരാക്കപ്പെട്ട ബ്ലോക്ക്് പഞ്ചായത്തിലേക്ക് മത്സരിച്ചവര്‍: പി ശശീന്ദ്രന്‍(കല്യാശ്ശേരി) പി ഗോവിന്ദന്‍, ഉഷാ മുരളി, ഷാജി(പയ്യന്നൂര്‍) സ്മിത നവരക്കാട്, ചെല്ലാപ്പി സിബി, പടിയൂര്‍ സുമതന്‍, മുഹമ്മദ് ആഷിക്ക്(ഇരിക്കൂര്‍), ഇ സറീന(കാട്ടാമ്പള്ളി) ഷംസീര്‍ ഇബ്രാഹിം(ന്യൂമാഹി) വട്ടിപ്രം പ്രജില, ജമാല്‍ ആനിയാട്, പുത്തൂര്‍ അജിത ചാലില്‍(കൊളവല്ലൂര്‍) സുനിത പി പി(മുതിയങ്ങ) സി അബ്ദുള്ള(മൊകേരി) മൂക്കോത്ത് ദേവദാസ്(തില്ലങ്കേരി) ഷാജി കെ(കേളകം) പുഷ്പവല്ലി(മുരിങ്ങോടി). 259 ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ത്ഥികളെയാണ് അയോഗ്യരാക്കിയിട്ടുള്ളത്.

തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലോ 2020ല്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിലോ 2022 വരെ നടക്കാവുന്ന ഉപതെരഞ്ഞെടുപ്പുകളിലോ ഇവര്‍ക്ക് മത്സരിക്കാനാവില്ല.

ഇവരില്‍ പ്രമുഖരും അപരനും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളും സ്വതന്ത്രന്മാരുമുള്‍പ്പെടുന്നു. അതേ സമയം ജയിച്ച് ജനപ്രതിനിധികളായവര്‍ അയോഗ്യരുടെ പട്ടികയിലുണ്ടോയെന്നറിഞ്ഞിട്ടില്ല. കണക്ക് നല്‍കാത്തതും പരിധിയിലും കൂടുതല്‍ തുക ചെലവിട്ടതിനുമാണ് പഞ്ചായത്ത് രാജ് ആക്ട് 33 പ്രകാരം അയോഗ്യരാക്കുന്നത്.

 

 

LIVE NEWS - ONLINE

  • 1
    1 hour ago

    ട്രോ​മ കെ​യ​ര്‍ പ്ര​വ​ര്‍​ത്ത​ക​ന് വെ​ട്ടേ​റ്റു

  • 2
    2 hours ago

    ‘രഹസ്യ സ്വഭാവം ആണ് ഇത്തരം ആപ്പിനെ ഇത്രയും ജനപ്രിയമാക്കിയത്’; രഹസ്യ ബന്ധങ്ങളുടെ ലോക്ക്ഡൗണ്‍ കാലം

  • 3
    2 hours ago

    കോവിഡ് -19 ലോക്ക് ഡൗണ്‍ സമയത്ത് വീട്ടില്‍ വ്യായാമം ചെയ്യാനും ഫിറ്റ് ആയിരിക്കാനും സഞ്ജയ് ദത്ത്

  • 4
    2 hours ago

    ദീപം തെളിയിക്കല്‍; ഒരു കാഴ്ചപ്പാടുമില്ലാത്ത ഷോ മാത്രമെന്ന് തരൂര്‍

  • 5
    2 hours ago

    ചൂ​ടു​കാ​ലാ​വ​സ്ഥ​യി​ല്‍ കൊ​റോ​ണ വൈ​റ​സ് കു​റ​യു​മെ​ന്ന​തി​ന് തെ​ളി​വി​ല്ല: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

  • 6
    2 hours ago

    ലോക്ക്ഡൗണിനിടെ ഇരട്ടക്കുട്ടികള്‍; കൊറോണയെന്നും കോവിഡെന്നും പേരുനല്‍കി മാതാപിതാക്കള്‍

  • 7
    3 hours ago

    ‘ടോര്‍ച്ചിനും ബാറ്ററിക്കും മെഴുകുതിരിക്കുമൊന്നും ഇതുവരെ പഞ്ഞമുണ്ടായിരുന്നില്ല, ഇനി അതും ഉണ്ടാവും’- പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പരിഹസിച്ച്‌ കണ്ണന്‍ ഗോപിനാഥന്‍

  • 8
    3 hours ago

    കൊല്ലം മുൻ സബ് കളക്ടറുടെ ഗൺമാനും ഡ്രൈവർക്കും സസ്‌പെൻഷൻ

  • 9
    4 hours ago

    കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പ്രതി തടവ് ചാടി