Thursday, October 22nd, 2020

കെ.കെ. രാഗേഷിനും എളമരം കരീമിനും സസ്‌പെന്‍ഷന്‍

രാജ്യസഭാ ഉപാധ്യക്ഷനെ അപമാനിച്ചു എന്ന് പറഞ്ഞാണ് എംഎല്‍എമാരെ ഈ സമ്മേളന കാലയളവില്‍ സസ്‌പെന്‍ഡ് ചെയ്തത്

Published On:Sep 21, 2020 | 11:38 am

ന്യൂഡല്‍ഹി: കര്‍ഷക ബില്ലുമായി ബന്ധപ്പെട്ട പ്രതിഷേധത്തില്‍ പാര്‍ലമെന്റില്‍ മോശം പെരുമാറ്റം നടത്തിയതിന് എളമരം കരീമും കെ.കെ. രാഗേഷും അടക്കം പ്രതിപക്ഷത്തെ എട്ട് എംപിമാര്‍ക്ക് എതിരേ നടപടി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഡെറിക് ഒബ്രിയാന്‍, സഞ്ജയ് സിംഗ്, രാജു സതാവ്, രിപുന്‍ ബോറ, ഡോളാ സെന്‍, സയ്യദ് നസീര്‍ ഹുസൈന്‍ എന്നിവര്‍ക്കെതിരേ ഈ സമ്മേളന കാലയളവിലേക്ക് സസ്പെന്റ് ചെയ്തു.
രാജ്യസഭാ അദ്ധ്യക്ഷന്‍ വെങ്കയ്യാനായിഡുവാണ് നടപടി പ്രഖ്യാപിച്ചത്. അംഗങ്ങളെ സസ്പെന്റ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചത് വി മുരളീധരനായിരുന്നു. ഇന്നലെ കേന്ദ്രം പാസ്സാക്കിയ കര്‍ഷക ബില്‍ കീറിയെറിയുകയും നടുത്തളത്തില്‍ പ്രതിഷേധിക്കുകയും ചെയ്തതിനാണ് രാജ്യസഭാ അദ്ധ്യക്ഷന്റെ നടപടി.സഭാ നടപടികള്‍ പത്തു മണിവരെ നിര്‍ത്തി വെയ്ക്കുകയും ചെയ്തു. ഈ പാര്‍ലമെന്റ് സമ്മേളനം എപ്പോള്‍ തീരുന്നോ അതുവരെ പാര്‍ലമെന്റില്‍ പ്രവേശിക്കാനാകില്ല. രാജ്യസഭാ ഉപാദ്ധ്യക്ഷനെ അപാനിച്ചതിനാണ് നടപടി. ഇന്നലെ നടന്ന ബഹളങ്ങള്‍ക്ക് ശേഷം മുതിര്‍ന്ന മന്ത്രിമാരുടെ യോഗം രാജ്യസഭാദ്ധ്യക്ഷന്‍ വിളിച്ചു ചേര്‍ത്തിരുന്നു. ഇതില്‍ എംപിമാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ആവശ്യം ഉയരുകയും ചെയ്തിരുന്നു.
ഇന്നലെ കേന്ദ്രം കര്‍ഷകരുമായി ബന്ധപ്പെട്ട് രണ്ട് ബില്ലുകള്‍ പാസ്സാക്കിയതിന് പിന്നാലെ പ്രതിപക്ഷ എംപിമാരുടെ വന്‍ പ്രതിഷേധമാണ് സഭയില്‍ ഉയര്‍ത്തിയത്. പ്രതിഷേധത്തിന്റെ ഭാഗമായി എംപിമാര്‍ റൂള്‍ബുക്ക് വലിച്ചു കീറി ഉപാദ്ധ്യക്ഷന്റെ മുഖത്തേക്ക് വലിച്ചെറിയുകയും നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. രാജ്യസഭയ്ക്ക് ഇന്നലെത്തേത് മോശം ദിനമായിരുന്നു എന്നും ചില അംഗങ്ങള്‍ സഭയുടെ അന്തസ്സിന് നിരക്കാത്ത രീതിയില്‍ പെരുമാറിയെന്നും ഡപ്യൂട്ടി ചെയര്‍മാനെ ജോലി തടസ്സപ്പെടുത്തുകയും കായികമായി ഭീഷണി ഉയര്‍ത്തുകയും ചെയ്തു. ഇത് ദൗര്‍ഭാഗ്യകരവും അപലപനീയവുമായ കാര്യമാണെന്നും എംപിമാര്‍ക്കെതിരേ നടപടിയെടുക്കുന്നു എന്നുമായിരുന്നു വെങ്കയ്യാനായിഡു പറഞ്ഞത്.

 

LIVE NEWS - ONLINE

  • 1
    2 hours ago

    7482 പേര്‍ക്ക് കോവിഡ്

  • 2
    4 hours ago

    കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    6 hours ago

    ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട

  • 4
    7 hours ago

    മേഘ്‌ന രാജിന് ആണ്‍ കുഞ്ഞു പിറന്നു

  • 5
    8 hours ago

    ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി

  • 6
    8 hours ago

    സാമ്പത്തിക തട്ടിപ്പ്; കുമ്മനം രാജശേഖരനെതിരെ കേസ്

  • 7
    10 hours ago

    രാജ്യത്ത് കോവിഡ് ബാധിതര്‍ 77 ലക്ഷം കടന്നു

  • 8
    10 hours ago

    നിര്‍മ്മാതാവായി മംമ്ത മോഹന്‍ദാസ്

  • 9
    10 hours ago

    കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം 19 ദിവസമായിട്ടും സംസ്‌കരിച്ചില്ല