Friday, September 25th, 2020

ഇനി മുട്ടത്തോട് കളയല്ലേ ! മുട്ടത്തോട് കൊണ്ടുള്ള ഉപയോഗങ്ങൾ അറിയാം

ഇനി മുട്ട പൊട്ടിച്ചു കഴിഞ്ഞു തോട് സൂക്ഷിച്ചു വച്ചിരുന്നാൽ വ്യത്യസ്തമായ കാര്യങ്ങൾക്ക് നിങ്ങൾക്ക് ഉപയോഗിക്കാം.

Published On:Feb 12, 2020 | 11:36 am

ഇനി മുട്ട പൊട്ടിച്ചു കഴിഞ്ഞു തോട് സൂക്ഷിച്ചു വച്ചിരുന്നാൽ വ്യത്യസ്തമായ കാര്യങ്ങൾക്ക് നിങ്ങൾക്ക് ഉപയോഗിക്കാം.

1. മിക്സിയുടെ ജാറിൽ മുട്ടത്തോട് പൊടിച്ചു എടുത്താൽ ജാറിൻെറ ബ്ലൈഡിലെ മൂർച്ച കൂട്ടുകയും ഒപ്പം അതിൻറെ ഉള്ളിലെ സ്ക്രൂവിൻറെ ഉള്ളിൽ ഉള്ള അഴുക്ക് ഒരു ബഡ്സ് നനച്ചു തുടച്ചു എടുത്തു എളുപ്പം മാറ്റാൻ സാധിക്കും.

2. സ്റ്റീൽ പാത്രത്തിൽ മേലുള്ള സ്റ്റിക്കർ എളുപ്പം എടുത്തു കളയാൻ ഉള്ള വഴിയാണ് അടുത്തത്, ചില പാത്രങ്ങളിൽ നമ്മൾക്ക് സ്റ്റിക്കർ കളയാൻ ബുദ്ധിമുട്ടുണ്ടാകും അല്ലെങ്കിൽ പറച്ച് എടുത്തിട്ടുണ്ടെങ്കില്ലും അതിൻറെ പകുതി അവിടെ ഇരിക്കുന്നുണ്ടാകും ഇതെല്ലാം എളുപ്പം മാറ്റാൻ വേണ്ടി മുട്ട തോട് പൊടിച്ചത് അതിന്മേൽ ഇട്ടുകൊടുക്കുക എന്നിട്ട് കുറച്ച് വെള്ളം കൂടി ഒഴിച്ച് ചാലിച്ചു നല്ലപോലെ അതിന്മേൽ ഉരച്ചാൽ എളുപ്പം സ്റ്റിക്കർ പോയി കിട്ടും. ഇത്പോലെ ഗ്ലാസ്സ് കുപ്പിലിയോ പാത്രത്തിലോ ഓക്കേ ഉള്ള സ്റ്റിക്കർ മാറ്റാവുന്നതാണ്.

3. സ്റ്റീൽ പാത്രങ്ങളിലെ പുറകിലുള്ള കരി അല്ലെങ്കിൽ കറ എല്ലാം കളയാൻ മുട്ടത്തോട് പൊടിച്ചതും വെള്ളവും ചേർത്ത് നല്ലപോലെ ഉരച്ച് കുറച്ചുകഴിയുമ്പോൾ പതിയെ അഴുക്കെല്ലാം ഇളകി വരുന്നത് കാണാം ശേഷം നല്ല വെള്ളത്തിൽ കഴുകിയെടുത്താൽ പാത്രം നല്ലപോലെ ക്ലീൻ ആവുന്നതാണ്.

4. ഇനി നമ്മൾ അടുക്കളയിൽ കറയുള്ള വസ്തുക്കൾ അരിയുമ്പോൾ എല്ലാം നമ്മുടെ നഖങ്ങളിൽ അല്ലെങ്കിൽ വിരലുകളിൽ കറ പറ്റിയിട്ടുണ്ടാകും അത് പെട്ടെന്ന് മാറ്റണമെങ്കിൽ മുട്ടത്തോട് പൊടിച്ചത് എടുത്തു വിരലിൽ മേൽ കുറച്ചു നേരം ഉരച്ചു കൊടുത്താൽ കറ എളുപ്പം പോയി കിട്ടും.

LIVE NEWS - ONLINE

  • 1
    30 mins ago

    പെരിയ ഇരട്ടക്കൊല; സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി, സി.ബി.ഐ അന്വേഷണത്തിന് സ്റ്റേ ഇല്ല

  • 2
    2 hours ago

    എസ് പി ബാലസുബ്രഹ്മണ്യം വിടവാങ്ങി

  • 3
    3 hours ago

    കേരളത്തിലേക്ക് കൂടുതല്‍ ട്രെയിനുകള്‍

  • 4
    3 hours ago

    സ്വപ്ന സുരേഷിനെ റിമാന്‍ഡ് ചെയ്തു

  • 5
    4 hours ago

    സ്വര്‍ണവില പവന് 200 രൂപ കൂടി

  • 6
    4 hours ago

    യുപിയില്‍ ഇനി സ്ത്രീകളെ ആക്രമിക്കുന്നവരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തും

  • 7
    4 hours ago

    ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 58 ലക്ഷം കവിഞ്ഞു

  • 8
    5 hours ago

    കുവൈത്ത് വിമാനത്താവളത്തിലെ റസ്റ്ററന്റുകളും കഫേകളും പ്രവര്‍ത്തനമാരംഭിച്ചു

  • 9
    6 hours ago

    ശബരിമല മണ്ഡലകാല പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു