Tuesday, October 26th, 2021

അപകടങ്ങള്‍ വരുത്തുന്നത് മുന്നറിയിപ്പ് സൂചകങ്ങളുടെ അഭാവം

ജില്ലയില്‍ അടിക്കടിയുണ്ടാവുന്ന റോഡപകടങ്ങളും ഇതേ തുടര്‍ന്നുണ്ടാവുന്ന മരണങ്ങളും കടുത്ത ആശങ്ക പരത്തുകയാണ്. രണ്ടാഴ്ച കള്‍ക്കു മുമ്പാണ് ചാലക്കുന്നില്‍ വാഹനമിടിച്ച് ബൈക്ക് യാത്രീകന്‍ മരണപ്പെട്ടത്.ഇതിന്റെ നടുക്കം മാറും മുമ്പ് കഴിഞ്ഞ ദിവസം ചേലേരി എ യു പി സ്‌കൂളിന് സമീപം ഇന്ത്യന്‍ ആര്‍മിയുടെ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥനും കാറിടിച്ച് മരണപ്പെട്ടു. നേരത്തെയും നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്.’ എത്രയെത്ര ജീവനുകളാണ് റോഡപകടങ്ങളില്‍ പൊലിഞ്ഞത് ഈ നില ഇനിയും തുടര്‍ന്നു കൂടാ. ചേലേരി യില്‍ റോഡിന്റെ അപാകമാണ് സൈനീകന്റെ മരണത്തിനിടയാക്കിയത്.ഇവിടെ റോഡ് … Continue reading "അപകടങ്ങള്‍ വരുത്തുന്നത് മുന്നറിയിപ്പ് സൂചകങ്ങളുടെ അഭാവം"

Published On:Oct 6, 2020 | 4:57 pm

ജില്ലയില്‍ അടിക്കടിയുണ്ടാവുന്ന റോഡപകടങ്ങളും ഇതേ തുടര്‍ന്നുണ്ടാവുന്ന മരണങ്ങളും കടുത്ത ആശങ്ക പരത്തുകയാണ്. രണ്ടാഴ്ച കള്‍ക്കു മുമ്പാണ് ചാലക്കുന്നില്‍ വാഹനമിടിച്ച് ബൈക്ക് യാത്രീകന്‍ മരണപ്പെട്ടത്.ഇതിന്റെ നടുക്കം മാറും മുമ്പ് കഴിഞ്ഞ ദിവസം ചേലേരി എ യു പി സ്‌കൂളിന് സമീപം ഇന്ത്യന്‍ ആര്‍മിയുടെ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥനും കാറിടിച്ച് മരണപ്പെട്ടു. നേരത്തെയും നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്.’ എത്രയെത്ര ജീവനുകളാണ് റോഡപകടങ്ങളില്‍ പൊലിഞ്ഞത് ഈ നില ഇനിയും തുടര്‍ന്നു കൂടാ.
ചേലേരി യില്‍ റോഡിന്റെ അപാകമാണ് സൈനീകന്റെ മരണത്തിനിടയാക്കിയത്.ഇവിടെ റോഡ് നവീകരണത്തിന്റെ ഭാഗമായി ഉണ്ടായ വളവ് തിരിവുകളും ഇറക്കങ്ങളുമാണ് അപകടങ്ങള്‍ തുടര്‍ക്കഥയാവുന്ന തിന് കാരണമാകുന്നത് തുടര്‍ച്ചയായി ഉണ്ടായ അപകടങ്ങളെ തുടര്‍ന്ന് പോലീസ് സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ചിരുന്നു. പിന്നീടത് എടുത്തു മാറ്റി.ഇപ്പോഴുണ്ടായ അപകട മരണത്തിന്റെ പശ്ചാലത്തലത്തില്‍ ഇവിടെ സ്പീഡ് ബ്രേക്ക റും അപകടമേഖല എന്ന ബോര്‍ഡ് സ്ഥാപിക്കാനും ബന്ധപ്പെട്ടവര്‍ തീരുമാനിച്ചിട്ടുണ്ട് ഇത് നേരത്തെയായിരുന്നെങ്കില്‍ എന്ന് ചിന്തിച്ചു പോയ സന്ദര്‍ഭമാണ് കടന്നു പോയത്.
പൊതുവില്‍ എല്ലാ റോഡുകളിലും വാഹന ബാഹുല്യം ഏറി വരികയാണ്.ഇതോടെ അത്യാഹിതങ്ങളും ഏറി.എന്നാലിത് മുന്‍ കൂട്ടി കാണാനോ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനോ ബന്ധപ്പെട്ടവര്‍ മുന്‍കൈയ്യെടുക്കാത്തത് വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തുന്നുമുണ്ട്. ഇതു പോലുള്ള അപകടങ്ങള്‍ ഉണ്ടായി മനുഷ്യ ജീവനുകള്‍ നഷ്ടപ്പെടുമ്പോള്‍ മാത്രമാണ് അധികൃതരുടെ കണ്ണു തുറക്കല്‍ അതാകട്ടെ കണ്ണില്‍ പൊടിയിടാനും ഉയര്‍ന്നു വരുന്ന പ്രതിഷേധങ്ങള്‍ തണുപ്പിക്കാന്‍ വല്ലതും ഒപ്പിച്ചു രക്ഷപ്പെടുന്ന നിലവിലെ പ്രവണതയ്ക്ക് പകരം ശാശ്വത നടപടികളെക്കുറിച്ചാണ് ബന്ധപ്പെട്ട വകുപ്പു തല പുകഞ്ഞ് ആലോചിക്കേണ്ടത്
ദേശീയ പാതയും സംസ്ഥാന പാതകളും ഉള്‍പ്പെടെയുള്ള പല റോഡുകളിലും മുന്നറിയിപ്പുകളില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. നേരത്തെയുണ്ടായിരുന്ന പലതും അപ്രത്യക്ഷമാവുകയോ പൂര്‍ണ്ണമായി ഇല്ലാതാവുകയോ ചെയ്തു. പകരം സംവിധാനം ഏര്‍പ്പെടുത്തുന്നുമില്ല.മതിയായ സുരക്ഷാ സം വി ധാ ന ങ്ങളുടെ അഭാവമാണ് പലപ്പോഴും അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നത്
റോഡ് നവീകരണത്തിനും അറ്റകുറ്റപ്പണികള്‍ക്കും മറ്റ് മെയിന്റനന്‍സ് വര്‍ക്കിനു മായി വകുപ്പ് വര്‍ഷാവര്‍ഷം കോടികളാണ് ചെലവിടുന്നത്. അടുത്ത വര്‍ഷം വീണ്ടും പണം ചില വഴിക്കേണ്ടി വരും.പശ്ചാത്തല വികസത്തില്‍ കോടികളാണ് റോഡുകള്‍ ക്കു വേണ്ടി മാറ്റി വെക്കുന്നത്.
കണ്ണൂര്‍ നഗരത്തിലെയും സമീപ റോഡുകളുടെയും സ്ഥിതി വ്യത്യസ്തമല്ല താഴെചൊവ്വ ചാല റോഡില്‍ വലിയൊരു ഭാഗവും അപകട നിഴലിലാണ്. പ്രത്യേകിച്ച് ചാലക്കുന്ന്.നടാല്‍ ബൈപ്പാസിലേക്കുള്ള റോഡു കൂടിയാണിത്.രണ്ട് ആശുപത്രികള്‍ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ ഈ ഭാഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.വി വിധ ആവശ്യങ്ങള്‍ക്കായി വരുന്നവരുടെ വാഹനങ്ങളുടെ നീണ്ട നിര രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഇവിടെ കാണാം. എന്നാല്‍ ഇതിനനുസൃതമായി ദിശാ സൂചിക യോ മുന്നറിയിപ്പുകളോ ഈ ഭാഗത്ത് വേണ്ടത്ര യില്ല.
ഈയൊരു സാഹചര്യത്തില്‍ അപകടങ്ങള്‍ ഇല്ലാതിരിക്കാനും, കുറയ്ക്കാനും ശക്തമായ നടപടികള്‍ അത്യന്താപേക്ഷിതമാണ്. ദേശീയപാതയിലും സംസ്ഥാന പാതകളുടെ പ്രധാനപ്പെട്ട ഭാഗങ്ങളിലും ട്രാഫിക് പോലീസിന്റെ സാന്നിധ്യമുണ്ടാവണം. സ്പീഡ് ബ്രേക്കര്‍ സൂചക ബോര്‍ഡുകള്‍, ക്യാമറ, തെരുവ് വിളക്കുകള്‍ തുടങ്ങിയവ സ്ഥാപിച്ച് സുരക്ഷിതമായ യാത്ര ഉറപ്പു വരുത്തണം. റോഡുകള്‍ കുരുതിക്കളമാകാതിരിക്കാന്‍ അധികൃതരും വാഹന കാല്‍ നടയാത്രീകരും സദാ ജാഗരൂകരാകണം.

 

LIVE NEWS - ONLINE

 • 1
  4 months ago

  സംസ്ഥാനത്ത് ഇന്നും ഇന്ധന വില കൂടി

 • 2
  4 months ago

  അടുത്ത ആഴ്ചയിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തീരുമാനിക്കാൻ ഇന്ന് യോഗം

 • 3
  4 months ago

  സിബിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസ്സുകൾക്കുള്ള പുതിയ മാർഗനിർദേശം പുറത്തിറങ്ങി

 • 4
  4 months ago

  24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 44,111 കൊവിഡ്

 • 5
  4 months ago

  സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക് ഡൗണ്‍

 • 6
  4 months ago

  രാജ്യത്ത് 46,617പേര്‍ക്ക് കൊവിഡ

 • 7
  4 months ago

  കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി

 • 8
  4 months ago

  അനില്‍ കാന്ത് പുതിയ ഡിജിപി

 • 9
  4 months ago

  സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്ന് വിരമിക്കും