Monday, September 21st, 2020

നാറിയവരെ പേറിയാല്‍ പേറിയവരും നാറും

കേരള രാഷ്ട്രീയ മണ്ഡലത്തില്‍ ചൂടും ചൂരും പകര്‍ന്ന് ഇപ്പോഴും സജീവമായി നില്‍ക്കുന്ന വിഷയമാണ് സ്വര്‍ണക്കള്ളക്കടത്ത്. കെട്ടടങ്ങാത്ത വിവാദങ്ങള്‍ക്ക് നടുവിലൂടെയാണ് നാട് കടന്നുപോകുന്നത്. ഒന്നിനു പിറകേ ഒന്നായി വിവാദങ്ങളും ചര്‍ച്ചകളും കൊഴുക്കുന്നു. സമരവേലിയേറ്റ പരമ്പരകള്‍ അനുസ്യൂതം തുടരുന്നു. പുതിയ ആരോപണങ്ങള്‍ ഓരോന്ന് വരുമ്പോഴും വാഗ്വാദങ്ങളിലൂടെയും ഗോ ഗ്വോ വിളികളും മുറക്ക് നടക്കുന്നുമുണ്ട്. ഉയര്‍ന്നുവരുന്ന വിഷയങ്ങളെ അതിന്റെ യഥാര്‍ഥ വസ്തുതകളില്‍ നിന്ന് മാറ്റി ചര്‍ച്ചകളിലൂടെയും മറ്റും പുകമറ സൃഷ്ടിച്ച് മറ്റൊരു തലത്തിലേക്ക് മാറ്റിയെടുക്കാനും ചിലര്‍ പാടുപെടുന്നുണ്ട്. എല്ലാം കൊണ്ടും കേരള … Continue reading "നാറിയവരെ പേറിയാല്‍ പേറിയവരും നാറും"

Published On:Sep 16, 2020 | 3:27 pm

കേരള രാഷ്ട്രീയ മണ്ഡലത്തില്‍ ചൂടും ചൂരും പകര്‍ന്ന് ഇപ്പോഴും സജീവമായി നില്‍ക്കുന്ന വിഷയമാണ് സ്വര്‍ണക്കള്ളക്കടത്ത്. കെട്ടടങ്ങാത്ത വിവാദങ്ങള്‍ക്ക് നടുവിലൂടെയാണ് നാട് കടന്നുപോകുന്നത്. ഒന്നിനു പിറകേ ഒന്നായി വിവാദങ്ങളും ചര്‍ച്ചകളും കൊഴുക്കുന്നു. സമരവേലിയേറ്റ പരമ്പരകള്‍ അനുസ്യൂതം തുടരുന്നു. പുതിയ ആരോപണങ്ങള്‍ ഓരോന്ന് വരുമ്പോഴും വാഗ്വാദങ്ങളിലൂടെയും ഗോ ഗ്വോ വിളികളും മുറക്ക് നടക്കുന്നുമുണ്ട്. ഉയര്‍ന്നുവരുന്ന വിഷയങ്ങളെ അതിന്റെ യഥാര്‍ഥ വസ്തുതകളില്‍ നിന്ന് മാറ്റി ചര്‍ച്ചകളിലൂടെയും മറ്റും പുകമറ സൃഷ്ടിച്ച് മറ്റൊരു തലത്തിലേക്ക് മാറ്റിയെടുക്കാനും ചിലര്‍ പാടുപെടുന്നുണ്ട്. എല്ലാം കൊണ്ടും കേരള രാഷ്ട്രീയം തിളച്ചുമറിയുകയാണ്.
ഇത്തരുണത്തിലാണ് സ്വര്‍ണകള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെയും മറ്റൊരു പ്രതി റമീസിന്റെയും ചികിത്സാവാസവും ചര്‍ച്ചകളിലേക്ക് കടന്നുവരുന്നത്. സുഖമില്ലെന്നു പറഞ്ഞതിനെ തുടര്‍ന്നാണ് ഇരുവരെയും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. സ്വപ്‌ന സുരേഷിന് നെഞ്ചുവേദനയും റമീസിന് വയറുവേദനയുമാണെന്നാണ് പറഞ്ഞത്. ഏതാണ്ട് അരമണിക്കൂര്‍ വ്യത്യാസത്തിലാണ് ഇരുവര്‍ക്കും രോഗം അനുഭവപ്പെടുന്നത്. അവര്‍ പറഞ്ഞതു പ്രകാരം സ്വപ്‌നയ്ക്ക് ആന്‍ജിയോഗ്രാമും റമീസിന് എന്‍ഡോസ്‌കോപ്പിക്കും വിധേയമാക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഇരുവരുടെയും ആശുപത്രി വാസം കരുതികൂട്ടിയുണ്ടാക്കിയ തിരക്കഥയാണെന്നു വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരികയാണ്. സ്വപ്‌നയ്ക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തി ഒരു ദിവസം തികയും മുമ്പാണ് വീണ്ടും വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്വപ്നയെ ആശുപത്രിയിലെത്തിച്ച് അരമണിക്കൂറിന് ശേഷം റമീസും ചികിത്സയ്ക്കായി ആശുപത്രിയിലെത്തി. ഇവര്‍ പറഞ്ഞ രോഗവിവരം അനുസരിച്ചുള്ള ചികിത്സയ്ക്ക് മുന്നോടിയായുള്ള പരിശോധനയും നടന്നു. എന്നാല്‍ വിശദമായ പരിശോധനയില്‍ സ്വപ്‌നയ്ക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും കണ്ടെത്തിയില്ല. ഹൃദ്രോഗ ലക്ഷണങ്ങളുമില്ലെന്നും സ്ഥിരീകരിച്ചു. റമീസിനെ സ്‌കാനിങ്ങിന് വിധേയമാക്കിയെങ്കിലും രോഗം കണ്ടെത്താനായില്ല. സ്വപ്നയെ വനിതാ തടവുകാര്‍ക്കുള്ള സെല്ലിലും റമീസിനെ ആശുപത്രി ജീവനക്കാര്‍ക്കായുളള റൂമിലുമാണ് പ്രവേശിപ്പിച്ചിരുന്നത്. ആശുപത്രിവാസത്തിനിടെ നിരവധി പ്രമുഖര്‍ ഇവിടെയെത്തിയത് ചൂടുള്ള ചര്‍ച്ചകള്‍ക്ക് വഴിമാറി. മാത്രമല്ല സ്വപ്‌ന സുരേഷ് ആശുപത്രി വാസത്തിനിടെ ഒട്ടേറെ പ്രമുഖരെ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു.
എന്നാലിപ്പോള്‍ കാര്യങ്ങളുടെ കിടപ്പ് കുഴഞ്ഞുമറിയുകയാണ്. ഇരുവരുടെയും ആശുപത്രിവാസം നാടകമാണെന്നതിന്റെ സൂചനകളിലേക്കാണ് കാര്യങ്ങള്‍ നീളുന്നത്. നേരത്തെ നെഞ്ചുവേദനയുണ്ടെന്നു പറഞ്ഞ സ്വപ്‌ന ഇപ്പോള്‍ പറയുന്നത് അസുഖങ്ങളൊന്നുമില്ലെന്നാണ്. ആന്‍ജിയോഗ്രാം നടത്താന്‍ സമ്മതപത്രം എഴുതിവാങ്ങാനെത്തിയ മെഡിക്കല്‍ സംഘത്തോട് നെഞ്ചുവേദന മാറിയെന്നും പരിശോധന പിന്നീടാകാമെന്നുമാണ് പറഞ്ഞത്. ഇതാണ് കാര്യങ്ങള്‍ നാടകമാണെന്ന തരത്തിലേക്ക് ചിന്തിക്കാന്‍ പ്രേരണ നല്‍കുന്നത്. സ്വപ്‌നയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് വീണ്ടും വീണ്ടും ആവര്‍ത്തിച്ചു പറയുകയാണ് മെഡിക്കല്‍ ബോര്‍ഡ്. എന്‍ഡോസ്‌കോപ്പി പരിശോധനയില്‍ റമീസിന് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതുമില്ല. ഇരുവരെയും വീണ്ടും ജയിലിലേക്ക് തന്നെ തിരിച്ചയച്ചതോടെ ആശുപത്രിവാസ നാടകത്തിന് തല്‍ക്കാലം തിരശ്ശീല വീണു.
ആശുപത്രിവാസ നാടകത്തിനിടെ സ്വപ്‌നയ്‌ക്കൊപ്പം ചേര്‍ന്ന് വനിതാ പോലീസുകാരില്‍ ചിലര്‍ സെല്‍ഫിയെടുത്തത് മറ്റൊരു വിവാദത്തിനും തിരികൊളുത്തി. പ്രമാദമായ ഒരു കേസിലെ പ്രതിയാണ് സ്വപ്‌ന സുരേഷ്. അതും രാജ്യസുരക്ഷയെ ബാധിക്കുന്ന ഒരു വിഷയം. ഇതൊന്നും അറിയാത്തവരാണോ സ്വപ്‌നയ്‌ക്കൊപ്പം നിന്ന വനിതാ പോലീസുകാര്‍. ഇനി അതല്ല, സ്വപ്‌നയ്‌ക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കുന്നത് ഇവര്‍ അഭിമാനമായി കാണുന്നുണ്ടോ ? എന്തോ ജനത്തിന് കാര്യങ്ങള്‍ പിടികിട്ടുന്നില്ല.
സാമൂഹികമായും രാഷ്ട്രീയമായും സാംസ്‌കാരികമായും ഉന്നതിയില്‍ നില്‍ക്കുന്ന പ്രബുദ്ധ കേരളത്തിന് അപമാനം വരുത്തിവെക്കുകയാണ് ഇത്തരം കാര്യങ്ങള്‍. ജയിലിലെ കര്‍ശന നിയന്ത്രണങ്ങളില്‍ നിന്ന് തല്‍ക്കാലം രക്ഷപ്പെടാനാണ് ആശുപത്രിവാസമെന്ന കപടനാടകത്തിലേക്ക് ഇവരെ എത്തിച്ചതെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ടെങ്കിലും അതുമാത്രമാവാന്‍ സാധ്യതയില്ല. ഇല്ലാത്ത രോഗം ഉണ്ടെന്ന് പറഞ്ഞ് ജയിലില്‍ നിന്നും പുറത്തിറങ്ങി സുഖവാസ ജീവിതം നയിക്കുമ്പോള്‍ അതിനുപിന്നില്‍ ഇരുവരിലും ഒളിഞ്ഞിരിക്കുന്ന അജണ്ടയെന്തെന്ന് ഈ നാട് തിരിച്ചറിയുക തന്നെ ചെയ്യും. സ്വര്‍ണകള്ളക്കടത്ത് കേസ് ഇരുവര്‍ക്കും കുരുക്കായി മാറുകയാണ്. അപ്പോള്‍ തെളിവുകള്‍ നശിപ്പിക്കുന്നതിന്റെ ഭാഗമാണോയെന്ന ഇത്തരം നാടകങ്ങളെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. അതിന് ആരെങ്കിലും കൂട്ടുനിന്നിട്ടുണ്ടെങ്കില്‍ അവരും രാജ്യദ്രോഹത്തിന്റെ പട്ടികയില്‍പെടും. ഇത്തരം പ്രവണതകള്‍ ഒരു കാരണവശാലും വച്ചുപൊറുപ്പിക്കാനാകില്ല. ആളും തരവും നോക്കിയായിരിക്കണം കാര്യങ്ങളെ വിശകലനം ചെയ്യേണ്ടത്. നാറിയവരെ പേറിയാല്‍ പേറയവരും നാറും. ഇതോര്‍ക്കുന്നത് എല്ലാവര്‍ക്കും നല്ലത്.

 

LIVE NEWS - ONLINE

  • 1
    2 hours ago

    സമരം ചെയ്യല്‍ പരമമായ അവകാശമല്ലെന്ന് സുപ്രീംകോടതി

  • 2
    3 hours ago

    ഉണ്ണിക്ക് പിറന്നാള്‍ നാളെ; വമ്പന്‍ സര്‍പ്രൈസുമായി എത്തുന്നത്‌ മോഹന്‍ലാല്‍

  • 3
    3 hours ago

    രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത് ചെയര്‍മാന്റെ മൈക്ക് ഒടിക്കുകയും മേശപ്പുറത്ത് കയറുകയും ചെയ്തവരെയെന്ന് വി മുരളീധരന്‍

  • 4
    3 hours ago

    കെ.ടി ജലീല്‍ രാജി വയ്ക്കേണ്ട കാര്യമില്ല: സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നീക്കമെന്ന് കാനം രാജേന്ദ്രന്‍

  • 5
    3 hours ago

    തിരുവനന്തപുരത്ത് സമരക്കാരെ നേരിട്ട എസിപിക്ക് കോവിഡ്; ഷാഫി പറമ്പിലും ശബരീനാഥും ക്വാറന്റീനില്‍

  • 6
    4 hours ago

    ഇന്ത്യയുടെ ഭാവിതാരം ഈ പയ്യന്‍ തന്നെ; ശുഭ്മാന്‍ ഗില്ലിനെ പുകഴ്ത്തി ഗവാസ്‌കര്‍

  • 7
    4 hours ago

    സമാധാന നോബല്‍ സമ്മാനം ഇത്തവണ എനിക്ക്: ഡൊണാള്‍ഡ് ട്രംപ്

  • 8
    4 hours ago

    സര്‍ക്കാര്‍ ഇടപെട്ടു; മക്കളുടെ ചികിത്സയ്ക്കായി ഇനി ശാന്തി അവയവങ്ങള്‍ വില്‍ക്കേണ്ട

  • 9
    4 hours ago

    രണ്ടാമൂഴം സിനിമ ഉടനെന്ന് എം.ടി വാസുദേവന്‍