Monday, September 21st, 2020

ജയരാജന്റെ മകന് ഇ ഡി ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കും

തിരുവനന്തപുരം: മന്ത്രി ഇ പി ജയരാജന്റെ മകന്‍ ജയസ്ണ്‍ ജയരാജന് എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് നോട്ടിസ് നല്‍കും. ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി സ്വപ്ന സുരേഷില്‍ നിന്നും കമ്മീഷന്‍ വാങ്ങിയെന്ന ബി ജെ പിയും കോണ്‍ഗ്രസും നേരത്തെ ആരോപണം ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യുന്നത്. ലൈഫ് മിഷന്‍ പദ്ധതിയില്‍ ജയ്സണ്‍ ഏതെങ്കിലും തരത്തില്‍ ഇടപെടല്‍ നടത്തിയിട്ടുണ്ടോയെന്നാണ് ഇ.ഡി അന്വേഷിക്കുക. മന്ത്രി ഇ പി ജയരാജന്റെ മകന്‍ ജയ്സണ്‍ ജയരാജന്‍ തിരുവനന്തപുരം സ്വര്‍ണ്ണകള്ളകടത്ത് കേസിലെ പ്രതി … Continue reading "ജയരാജന്റെ മകന് ഇ ഡി ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കും"

Published On:Sep 16, 2020 | 2:50 pm

തിരുവനന്തപുരം: മന്ത്രി ഇ പി ജയരാജന്റെ മകന്‍ ജയസ്ണ്‍ ജയരാജന് എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് നോട്ടിസ് നല്‍കും. ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി സ്വപ്ന സുരേഷില്‍ നിന്നും കമ്മീഷന്‍ വാങ്ങിയെന്ന ബി ജെ പിയും കോണ്‍ഗ്രസും നേരത്തെ ആരോപണം ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യുന്നത്. ലൈഫ് മിഷന്‍ പദ്ധതിയില്‍ ജയ്സണ്‍ ഏതെങ്കിലും തരത്തില്‍ ഇടപെടല്‍ നടത്തിയിട്ടുണ്ടോയെന്നാണ് ഇ.ഡി അന്വേഷിക്കുക. മന്ത്രി ഇ പി ജയരാജന്റെ മകന്‍ ജയ്സണ്‍ ജയരാജന്‍ തിരുവനന്തപുരം സ്വര്‍ണ്ണകള്ളകടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷില്‍ നിന്നും ലൈഫ്മിഷന്‍ പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപ കമ്മീഷന്‍ വാങ്ങിയിരുന്നതായാണ് ആരോപണം ഉയര്‍ന്നത്.
അതേസമയം, തിരുവനന്തപുരം സ്വര്‍ണ കള്ളക്കടത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രോഗവിവരം സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ജയിലധികൃതര്‍ എന്‍ ഐ എ കോടതിക്ക് കൈമാറി. സ്വപ്നയെ എന്‍ ഐ എ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് കൈമാറിയത്. അതിനിടെ കസ്റ്റഡിയില്‍ ലഭിച്ച പ്രതികളെ എന്‍ ഐ എ ചോദ്യം ചെയ്തുതുടങ്ങി. മന്ത്രി കെ ടി ജലീലിനേയും ബീനിഷ് കോടിയേരിയേയും എന്‍ഫോഴ്സ്മെന്റ് ഉടന്‍ ചോദ്യം ചെയ്യും.

LIVE NEWS - ONLINE

  • 1
    17 mins ago

    സമരം ചെയ്യല്‍ പരമമായ അവകാശമല്ലെന്ന് സുപ്രീംകോടതി

  • 2
    1 hour ago

    ഉണ്ണിക്ക് പിറന്നാള്‍ നാളെ; വമ്പന്‍ സര്‍പ്രൈസുമായി എത്തുന്നത്‌ മോഹന്‍ലാല്‍

  • 3
    1 hour ago

    രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത് ചെയര്‍മാന്റെ മൈക്ക് ഒടിക്കുകയും മേശപ്പുറത്ത് കയറുകയും ചെയ്തവരെയെന്ന് വി മുരളീധരന്‍

  • 4
    1 hour ago

    കെ.ടി ജലീല്‍ രാജി വയ്ക്കേണ്ട കാര്യമില്ല: സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നീക്കമെന്ന് കാനം രാജേന്ദ്രന്‍

  • 5
    2 hours ago

    തിരുവനന്തപുരത്ത് സമരക്കാരെ നേരിട്ട എസിപിക്ക് കോവിഡ്; ഷാഫി പറമ്പിലും ശബരീനാഥും ക്വാറന്റീനില്‍

  • 6
    2 hours ago

    ഇന്ത്യയുടെ ഭാവിതാരം ഈ പയ്യന്‍ തന്നെ; ശുഭ്മാന്‍ ഗില്ലിനെ പുകഴ്ത്തി ഗവാസ്‌കര്‍

  • 7
    2 hours ago

    സമാധാന നോബല്‍ സമ്മാനം ഇത്തവണ എനിക്ക്: ഡൊണാള്‍ഡ് ട്രംപ്

  • 8
    2 hours ago

    സര്‍ക്കാര്‍ ഇടപെട്ടു; മക്കളുടെ ചികിത്സയ്ക്കായി ഇനി ശാന്തി അവയവങ്ങള്‍ വില്‍ക്കേണ്ട

  • 9
    3 hours ago

    രണ്ടാമൂഴം സിനിമ ഉടനെന്ന് എം.ടി വാസുദേവന്‍