കേരളത്തിലെ ഇടത്-വലത് മുന്നണികളുടെ അനീതി കണ്ടിട്ടാണ് ബിജെപിയിൽ ചേരാൻ തീരുമാനിച്ചത്
കേരളത്തിലെ ഇടത്-വലത് മുന്നണികളുടെ അനീതി കണ്ടിട്ടാണ് ബിജെപിയിൽ ചേരാൻ തീരുമാനിച്ചത്
മലപ്പുറം: കേരളത്തിൽ നീതി ഉറപ്പാക്കാൻ ബിജെപിക്കേ കഴിയൂ എന്ന് മെട്രോമാൻ ഇ.ശ്രീധരൻ. കേരളത്തിലെ ഇടത്-വലത് മുന്നണികളുടെ അനീതി കണ്ടിട്ടാണ് ബിജെപിയിൽ ചേരാൻ തീരുമാനിച്ചത്. ഒൻപത് വർഷമായി താൻ കേരളത്തിലുണ്ടെന്നും സംസ്ഥാനത്ത് മാറ്റങ്ങളുണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമുണ്ട്. പാർട്ടി പറഞ്ഞാൽ മത്സര രംഗത്തുവരുമെന്നും ശ്രീധരൻ കൂട്ടിച്ചേർത്തു.