Wednesday, February 19th, 2020

ഡ്യൂറന്റ് കപ്പ് ഗോകുലത്തിനു സ്വന്തം

ടൂര്‍ണമെന്റില്‍ ഗോള്‍ഡന്‍ ബൂട്ടിനും ഗോള്‍ഡനും ബോളിനും മാര്‍ക്കസ് ജോസഫ് അര്‍ഹനായി

Published On:Aug 24, 2019 | 8:04 pm

കൊല്‍ക്കത്ത: ഫൈനല്‍ പോരാട്ടത്തില്‍ മോഹന്‍ ബഗാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഗോകുലം കേരള എഫ്.സി ഡ്യൂറണ്ട് കപ്പില്‍ മുത്തമിട്ടു. ട്രിനിടാഡ് താരം മാര്‍ക്കസ് ജോസഫിന്റെ ഇരട്ടഗോള്‍ മികവിലാണ് ഗോകുലം കേരള ഡ്യൂറണ്ട് കപ്പ് സ്വന്തമാക്കിയത്. ടൂര്‍ണമെന്റില്‍ ഗോള്‍ഡന്‍ ബൂട്ടിനും ഗോള്‍ഡനും ബോളിനും മാര്‍ക്കസ് ജോസഫ് അര്‍ഹനായി. 45-ാം മിനിറ്റിലും 51-ാം മിനിറ്റിലും ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫാണ് ഗോകുലത്തിനുവേണ്ടി ലക്ഷ്യം കണ്ടത്. 64-ാം മിനിറ്റില്‍ സാല്‍വദോര്‍ പെരസ് മാര്‍ട്ടിനസിന്റെ വകയാണ് ബഗാന്റെ ഗോള്‍.
12 വര്‍ഷം മുമ്പ് കേരളത്തിലെത്തി, തൊട്ടടുത്ത വര്‍ഷം കൈവിട്ടു കളഞ്ഞ ഡ്യൂറണ്ട് കപ്പാണ് ഗോകുലം കേരളത്തിലേക്ക് കൊണ്ടുവരുന്നത്ത്. 1997ല്‍ ഡല്‍ഹിയില്‍ വെച്ച് നടന്ന ഡ്യൂറണ്ട് കപ്പ് ടൂര്‍ണമെന്റില്‍ മോഹന്‍ ബഗാനെ പരാജയപ്പെടുത്തിയാണ് എഫ്‌സി കൊച്ചിന്‍ കിരീടംകേരളത്തിലെത്തിച്ചത്. അതേ മോഹന്‍ ബഗാനെ കൊല്‍ക്കത്തയില്‍ മുട്ടുകുത്തിച്ച് ഒരു വട്ടം കൂടി കപ്പ് കേരളത്തിലെത്തിക്കുകയാണ് ഗോകുലം എന്നതാണ് ഈ ജയത്തിന്റെ പ്രത്യേകത.

LIVE NEWS - ONLINE

  • 1
    2 mins ago

    ഷൈനി സ്റ്റാറായി; ഓര്‍മ്മകളില്‍ നീന്തിത്തുടിച്ചു: വില്‍സന്‍

  • 2
    5 mins ago

    ഇടനെഞ്ച് പൊട്ടിയ വേദനയോടെ വത്സരാജ് പറഞ്ഞു, അവളെ തൂക്കിലേറ്റണം…

  • 3
    1 hour ago

    ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

  • 4
    2 hours ago

    തോക്കുകളും ഉണ്ടയും കാണാതായിട്ടില്ല

  • 5
    2 hours ago

    പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു

  • 6
    2 hours ago

    ഇന്ത്യാ സന്ദര്‍ശന വേളയില്‍ വ്യാപാരക്കരാര്‍ ഉണ്ടാകില്ല: ട്രംപ്

  • 7
    3 hours ago

    പ്രവാസി മലയാളികള്‍ക്ക് കുവൈത്ത് എയര്‍വെയ്‌സില്‍ നിരക്കിളവ്

  • 8
    3 hours ago

    വര്‍ക്കലയില്‍ റിസോര്‍ട്ടിന് തീപിടിച്ചു

  • 9
    6 hours ago

    കണ്ണൂരില്‍ ഒന്നര വയസുകാരനെ കൊന്നത് കാമുകനൊപ്പം ജീവിക്കാന്‍; അമ്മ അറസ്റ്റില്‍