Wednesday, February 26th, 2020

ദഫ്മുട്ടില്‍ വിസ്മയം തീര്‍ത്ത് കൂത്തുപറമ്പ് എംഇഎസ് കോളേജ്

സംസ്ഥാന സ്‌കൂള്‍ ദഫ് മുട്ട്മത്സരങ്ങളില്‍ പങ്കെടുത്തവരാണ് സംഘത്തില്‍ പലരും.

Published On:Jan 20, 2020 | 10:00 am

കൂത്തുപറമ്പ്: കണ്ണൂര്‍ യൂനിവേഴ്‌സിറ്റി കലോത്സവത്തില്‍ കൂത്തുപറമ്പ് എംഇഎസ് കോളേജ് അവതരിപ്പിച്ച ദഫ് മുട്ട് കാണികളുടെ പ്രശംസ പിടിച്ചു പറ്റി. ചടുലമായ നീക്കങ്ങളും ആകര്‍ഷകമായ മെയ്‌വഴക്കവും കൊണ്ടാണ് ഇവര്‍ കാണികളുടെ മനസ്സ് കീഴടക്കിയത്. അതോടൊപ്പം തന്നെ പത്ത് വര്‍ഷമായി എംഇഎസ് കോളേജിന് കിട്ടാക്കനിയായിരുന്ന ഒന്നാംസ്ഥാനവും അവര്‍ നേടിയെടുത്തു.
ഷെഹ്‌സൂര്‍ അസ്ലം, അജിനാസ് മുഹമ്മദ്, സൈഫ് റിഷാന്‍,ഫര്‍ഹാന്‍ മുഹമ്മദ്, ഇജാസ് മുഹമ്മദ്, സിനാന്‍, നാഫില്‍, മുഹമ്മദ് ഷബീര്‍, സഹല്‍ എന്നിവരാണ് ദഫ്മുട്ട് സംഘത്തില്‍ ഉണ്ടായിരുന്നത്. ഇമ്പമാര്‍ന്ന ബൈത്തും ദഫ്മുട്ടിനെ ആകര്‍ഷകമാക്കി.
കഠിനമായ പരിശ്രമത്തിലൂടെയായിരുന്നു ഇവര്‍ ഒന്നാം സ്ഥാനം നേടിയെടുത്തത്. സംസ്ഥാന സ്‌കൂള്‍ മത്സരങ്ങളില്‍ പങ്കെടുത്തവരാണ് സംഘത്തില്‍ പലരും. തളിപ്പറമ്പ് സര്‍സയ്യിദ് കോളേജും ഇവരോടൊപ്പം ഒന്നാംസ്ഥാനം പങ്കിട്ടു.

 

LIVE NEWS - ONLINE

  • 1
    8 hours ago

    ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കാട്ടാന ചവിട്ടിക്കൊന്നു

  • 2
    10 hours ago

    സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

  • 3
    12 hours ago

    ഡല്‍ഹിയില്‍ കണ്ടത് ഗുജറാത്ത് കലാപത്തിന്റെ മറ്റൊരു പതിപ്പ്; പി.കെ. കുഞ്ഞാലിക്കുട്ടി

  • 4
    12 hours ago

    കണ്ണൂര്‍ നഗരത്തില്‍ കെട്ടിടത്തിന് തീപിടിച്ചു

  • 5
    12 hours ago

    സൈന്യത്തെ വിളിക്കണമെന്ന് കെജരിവാള്‍

  • 6
    12 hours ago

    കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് ഓഫീസര്‍ക്ക് കഠിന തടവും പിഴയും

  • 7
    12 hours ago

    വെടിയുണ്ടകള്‍ കാണാതായ കേസ്; എസ്‌ഐ കസ്റ്റഡിയില്‍

  • 8
    13 hours ago

    വര്‍ഗ്ഗീയതക്കെതിരെ 223 കേന്ദ്രങ്ങളില്‍ മതസൗഹാര്‍ദ്ദറാലി: എം വി ജയരാജന്‍

  • 9
    13 hours ago

    ശ്രീകണ്ഠാപുരം പരിപ്പായി പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി