Wednesday, May 27th, 2020

അക്രമത്തിന് ഇരയായ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത സംഭവം അന്വേഷിക്കാന്‍ ഐജിയുടെ ഉത്തരവ്

ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കാനിടയായ സാഹചര്യമാണ് അന്വേഷിക്കുന്നത്

Published On:Sep 26, 2017 | 8:24 pm

കൊച്ചി: മര്‍ദ്ദനത്തിന് ഇരയായ യുബര്‍ ടാക്‌സി ഡ്രൈവര്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ മധ്യമേഖല ഐജി പി. വിജയന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കാനിടയായ സാഹചര്യമാണ് അന്വേഷിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് കേസ് എടുത്തത്. എന്നാല്‍ മര്‍ദ്ദിച്ച യുവതികള്‍ക്കെതിരെ നിസാര വകുപ്പുകള്‍ ചുമത്തി ജാമ്യം നല്‍കി വിട്ടയക്കുകയാണ് ചെയ്തത്. ഇതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് ഐജി അന്വേഷണത്തിന് ഉത്തരവിട്ടത്. വൈറ്റില ജങ്ഷനില്‍ വച്ച് കഴിഞ്ഞയാഴ്ച്ചയാണ് സംഭവം നടന്നത്. ഡ്രൈവറായ ഷെഫീക്കിനെ യുവതികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. ടാക്‌സിയില്‍ ആദ്യം കയറിയ യാത്രക്കാരനെ ഇറക്കിവിടണമെന്ന് യുവതികള്‍ ആവശ്യപ്പെട്ടതിനെച്ചൊല്ലി ഉണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് എത്തിച്ചത്. തലയ്ക്ക് പരിക്കേറ്റ ഷെഫീക്കിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു

LIVE NEWS - ONLINE

  • 1
    2 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    2 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    2 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    2 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    2 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    2 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    2 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    2 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    3 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്