Sunday, May 31st, 2020

കുടിവെള്ള വിതരണം മുടങ്ങുന്നത് ദുരിതമാവുന്നു

കല്‍പ്പറ്റ: കുടിവെള്ള വിതരണം പതിവായി മുടങ്ങുന്നത് നാട്ടുകാര്‍ക്ക് ദുരിതമാവുന്നു. പിണങ്ങോട് കുടിവെള്ള പദ്ധതിയില്‍ നിന്നുള്ള കുടിവെള്ള വിതരണമാണ് മുടങ്ങുന്നത്. പിണങ്ങോട് പുഴയില്‍ നിന്നു എംഎച്ച് നഗറിലെ ടാങ്കില്‍ വെള്ളമെത്തിച്ച് അവിടെനിന്നാണ് വിവിധ സ്ഥലങ്ങളില്‍ കുടിവെള്ളമെത്തിക്കുന്നത്. കാലപ്പഴക്കം ചെന്ന ടാങ്കും പൈപ്പുകളുമാണ് നാട്ടുകാരുടെ കുടിവെള്ളം മുട്ടിക്കുന്നത്. 40 വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മിച്ച ടാങ്കില്‍ ചോര്‍ച്ച തുടങ്ങിയിട്ട് കാലമേറെയായി. ചോര്‍ച്ച ശക്തിയായതോടെ ടാങ്കിന് സമീപത്തു വലിയ കുഴിയെടുത്താണ് സമീപ പ്രദേശങ്ങളിലേക്ക് വെള്ളം കുത്തിയൊലിക്കുന്നത് തടഞ്ഞു നിര്‍ത്തുന്നത്. റോഡിന് വീതി കൂട്ടിയതോടെ … Continue reading "കുടിവെള്ള വിതരണം മുടങ്ങുന്നത് ദുരിതമാവുന്നു"

Published On:Oct 19, 2013 | 1:08 pm

കല്‍പ്പറ്റ: കുടിവെള്ള വിതരണം പതിവായി മുടങ്ങുന്നത് നാട്ടുകാര്‍ക്ക് ദുരിതമാവുന്നു. പിണങ്ങോട് കുടിവെള്ള പദ്ധതിയില്‍ നിന്നുള്ള കുടിവെള്ള വിതരണമാണ് മുടങ്ങുന്നത്. പിണങ്ങോട് പുഴയില്‍ നിന്നു എംഎച്ച് നഗറിലെ ടാങ്കില്‍ വെള്ളമെത്തിച്ച് അവിടെനിന്നാണ് വിവിധ സ്ഥലങ്ങളില്‍ കുടിവെള്ളമെത്തിക്കുന്നത്. കാലപ്പഴക്കം ചെന്ന ടാങ്കും പൈപ്പുകളുമാണ് നാട്ടുകാരുടെ കുടിവെള്ളം മുട്ടിക്കുന്നത്.
40 വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മിച്ച ടാങ്കില്‍ ചോര്‍ച്ച തുടങ്ങിയിട്ട് കാലമേറെയായി. ചോര്‍ച്ച ശക്തിയായതോടെ ടാങ്കിന് സമീപത്തു വലിയ കുഴിയെടുത്താണ് സമീപ പ്രദേശങ്ങളിലേക്ക് വെള്ളം കുത്തിയൊലിക്കുന്നത് തടഞ്ഞു നിര്‍ത്തുന്നത്. റോഡിന് വീതി കൂട്ടിയതോടെ പദ്ധതിയുടെ പൈപ്പുകള്‍ റോഡിന്റെ മധ്യഭാഗത്തായി മാറി. ഇതില്‍ ഭൂരിഭാഗം പൈപ്പുകളും തകര്‍ന്ന നിലയിലാണ്. ടാങ്കിലെ ചോര്‍ച്ച കൂടിയതോടെ മോട്ടോര്‍ സ്ഥാപിച്ച് ജലം നേരിട്ട് പമ്പു ചെയ്യാന്‍ ആരംഭിച്ചെങ്കിലും പൈപ്പുകളുടെ ശോചനീയാവസ്ഥ കാരണം അതും ഫലം കണ്ടില്ല. ഇതോടെയാണ് നട്ടുകാരുടെ ദുരിതം വര്‍ധിച്ചത്.

LIVE NEWS - ONLINE

  • 1
    5 hours ago

    സംസ്ഥാനത്ത് 61 പേർക്ക് കോവിഡ്

  • 2
    13 hours ago

    കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    14 hours ago

    കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

  • 4
    14 hours ago

    കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷം ക​ട​ന്നു

  • 5
    1 day ago

    സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

  • 6
    1 day ago

    സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  • 7
    2 days ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

  • 8
    2 days ago

    കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

  • 9
    2 days ago

    WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌