Saturday, May 30th, 2020

ഗര്‍ഭകാലത്ത് തേങ്ങാ വെള്ളം കുടിച്ചാല്‍

ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതാണ് തേങ്ങാ വെള്ളം

Published On:Jul 30, 2018 | 9:06 am

ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടവര്‍ തന്നെയാണ് ഗര്‍ഭിണികള്‍. അതുകൊണ്ട് തന്നെ ഓരോന്നു കഴിക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കണം. എന്നാല്‍ തേങ്ങാ വെള്ളം കഴിക്കുന്നത് പല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്.
* പെട്ടെന്ന് രോഗപ്രതിരോധ ശേഷിയെ പ്രശ്നത്തിലാക്കുന്ന കാലഘട്ടമാണ് ഗര്‍ഭകാലഘട്ടം. അതുകൊണ്ട് തന്നെ അണുബാധയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ തേങ്ങാ കഴിയ്ക്കുന്നതിലൂടെ ഇത് ഇല്ലാതാവുന്നു. എല്ലാ വിധത്തിലും ഇത് ആരോഗ്യത്തിനും കുഞ്ഞിന്റെ ആരോഗ്യത്തിനും പ്രസവം എളുപ്പത്തിലാക്കുന്നതിനും സഹായിക്കുന്നു.
* ഗര്‍ഭിണികള്‍ക്ക് മറ്റുള്ളവര്‍ കുടിക്കുന്നതിനേക്കാള്‍ വെള്ളം ആവശ്യമാണ്. ഗര്‍ഭകാലത്ത് നിര്‍ജ്ജലീകരണം സംഭവിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. തലവേദന, പേശിവലിവ്, നീര്‍ക്കെട്ട് തുടങ്ങി അകാലപ്രസവം നടക്കാനിടയാക്കുന്ന സങ്കോചങ്ങള്‍ വരെ സംഭവിക്കാം.
* ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതാണ് തേങ്ങാ വെള്ളം. ഗര്‍ഭകാലത്ത് പ്ലാസെന്റ ഉത്പാദിപ്പിക്കുന്ന പ്രോജെസ്റ്റീറോണ്‍ ഹോര്‍മോണ്‍ ഗ്യാസ്ട്രിക് പേശിയുടെ ചലനം മന്ദീഭവിപ്പിക്കുകയും അതു വഴി ദഹനം കുറയുകയും ചെയ്യും. ഇളനീരിന് ദനഹനത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കാനാകും.
* ഗര്‍ഭകാലത്ത് സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങളില്‍ പെടുന്നത് പലപ്പോഴും മൂത്രവിസര്‍ജനത്തില്‍ പ്രശ്‌നം അനുഭവിക്കുമ്പോഴാണ്. എന്നാല്‍ ഇതിനെ പരിഹരിക്കാന്‍ സഹായിക്കുന്നു തേങ്ങാ വെള്ളം. ഗര്‍ഭിണികളില്‍ മൂത്രതടസ്സം പലപ്പോഴും പ്രശ്നം ഉണ്ടാക്കുമ്പോള്‍ അതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു തേങ്ങാ വെള്ളം. ഇതിലെ പൊട്ടാസ്യം, മഗ്‌നീഷ്യം, മിനറല്‍ എന്നിവയാണ് ഇതിന് സഹായിക്കുന്നത്.
* ഗര്‍ഭകാലത്ത് ഇളനീര്‍ അല്ലെങ്കില്‍ തേങ്ങാവെള്ളം കഴിക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് സ്ഥിരമാക്കിയാല്‍ അത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു.
* ശരീരത്തിന് ഊര്‍ജ്ജം നല്‍കാന്‍ തേങ്ങ വെള്ളം സഹായിക്കുന്നു. ക്ഷീണം അകറ്റി മാനസികവും ആരോഗ്യപരവുമായ ഊര്‍ജ്ജം ശരീരത്തിന് ലഭിയ്ക്കുന്നു. ഗര്‍ഭകാലം പലപ്പോഴും ക്ഷീണത്തിന്റെ സമയമായിരിക്കും. അതുകൊണ്ട് തന്നെ അതിന് പരിഹാരം കാണാന്‍ മികച്ച ഒന്നാണ് തേങ്ങാ വെള്ളം. ഒരു ഗ്ലാസ്സ് തേങ്ങാവെള്ളം നമ്മുടെ തളര്‍ച്ചയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

LIVE NEWS - ONLINE

  • 1
    2 mins ago

    കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

  • 2
    7 mins ago

    WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌

  • 3
    12 mins ago

    സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

  • 4
    5 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 5
    5 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 6
    5 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 7
    5 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 8
    5 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 9
    5 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ