Thursday, December 12th, 2019

രാവിലെ മഞ്ഞള്‍ വെള്ളം കുടിച്ചോളൂ; ഗുണങ്ങളേറെ

എഴുന്നേറ്റ ഉടന്‍ ഒരു നുള്ള് മഞ്ഞള്‍ പൊടിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാല്‍ മതി

Published On:Nov 22, 2019 | 9:24 am

ദിവസവും മഞ്ഞള്‍ വെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ നിരവധദിയാണ്. രാവിലെ എഴുന്നേറ്റ ഉടന്‍ ഒരു നുള്ള് മഞ്ഞള്‍ പൊടിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാല്‍ മതി. ടോക്‌സിന്‍ പുറം തള്ളാന്‍ ഇത് സഹായിക്കുന്നു. വേറെയും ഉണ്ട് ഗുങ്ങള്‍.
മഞ്ഞള്‍ രക്തം ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു. ഇത് രക്തത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന നാശത്തില്‍ നിന്ന് കോശങ്ങളെ അതിന്റെ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ സംരക്ഷിക്കുന്നു. ഇത് ചര്‍മ്മത്തിന്റെ തിളക്കം വര്‍ധിപ്പിക്കുകയും ആരോഗ്യകരമായ തിളക്കം നല്‍കുകയും ചെയ്യുന്നു. പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഏറ്റവും മികച്ചതാണ് മഞ്ഞള്‍ വെള്ളം. പ്രത്യേകിച്ച് ജലദോഷം പതിവായി വരുന്നവര്‍ ദിവസവും ഒരു ഗ്ലാസ് മഞ്ഞള്‍ വെള്ളം കുടിക്കാവുന്നതാണ്. ശരീരത്തില്‍ അടിഞ്ഞ് കൂടിയ കൊഴുപ്പ് അകറ്റാനും ദിവസവും മഞ്ഞള്‍ വെള്ളം കുടിക്കാവുന്നതാണ്. മഞ്ഞള്‍ വെള്ളം കുടിച്ചാല്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തടയാനാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. മഞ്ഞള്‍ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും രക്തപ്രവാഹത്തെ തടയുകയും ചെയ്യുന്നു.

LIVE NEWS - ONLINE

  • 1
    2 hours ago

    അയോധ്യ കേസ്: പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളി

  • 2
    3 hours ago

    ചെന്നൈയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

  • 3
    3 hours ago

    ഷെയ്ന്‍ നിഗം വിവാദത്തില്‍ പ്രതികരണവുമായി ഫെഫ്ക

  • 4
    4 hours ago

    മൂന്നേകാല്‍ കിലോ സ്വര്‍ണവുമായി നെടുമ്പാശ്ശേരിയില്‍ മലപ്പുറം സ്വദേശി പിടിയില്‍

  • 5
    6 hours ago

    ഷഹല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

  • 6
    6 hours ago

    ചന്ദന മോഷ്ടാവിനെ റിമാന്റ് ചെയ്തു

  • 7
    6 hours ago

    വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും മോഷ്ടിച്ചു

  • 8
    6 hours ago

    സഡന്‍ ബ്രേക്കിട്ട് ഉള്ളി വില; 40 രൂപ കുറഞ്ഞു

  • 9
    6 hours ago

    രാജ്യത്തെ രണ്ട് ദിനോസറുകളുള്ള ജുറാസിക് റിപ്പബ്ലിക്ക് ആക്കരുത്: കപില്‍ സിബല്‍