Monday, September 21st, 2020

വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

മറ്റൊരാള്‍ക്ക് ചേരുന്നവ എപ്പോഴും നമുക്ക് ഇണങ്ങണമെന്നില്ല

Published On:Sep 8, 2020 | 2:39 pm

ഒരു വ്യക്തിയെ കൂടുതല്‍ ഭംഗിയാക്കുന്ന പ്രധാന ഘടകം വസ്ത്രമമാണെന്ന് പറയാം. വസത്രത്തിന്റെ ഭംഗി ആ വ്യക്തിയേയും മനോഹരമാക്കുന്നു. ആകര്‍ഷമായതും പുതുമയുള്ളതുമായ വസ്ത്രങ്ങള്‍ ധരിക്കുന്നവര്‍ എവിടേയും ശ്രദ്ധാകേന്ദ്രമാക്കും. അതുകൊണ്ടുതന്നെ ഓരോ ചടങ്ങളിലും യോജിച്ച വസ്ത്രങ്ങള്‍ ധരിക്കുന്നത് അനിവാര്യമാണ്. എന്നാല്‍ വസ്ത്രം തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉണ്ട്. മറ്റൊരാള്‍ക്ക് ചേരുന്നവ എപ്പോഴും നമുക്ക് ഇണങ്ങണമെന്നില്ല. വസ്ത്രം തിരഞ്ഞെടുക്കുമ്പോള്‍ ഇടുന്നയാളുടെ സംതൃപ്തിക്കാണ് ആദ്യസ്ഥാനം നല്‍കേണ്ടത്.
വാങ്ങും മുമ്പ് ഉടുപ്പ് ഇട്ടുനോക്കി അളവുകള്‍ കൃത്യമാണെന്ന് ഉറപ്പു വരുത്തണം. അല്‍പം വലുതായാലും കുഴപ്പമില്ല ഓള്‍ട്ടര്‍ ചെയ്ത് ശരിയാക്കാം എന്നു വിചാരിച്ച് അമിത വലുപ്പമുള്ള ഉടുപ്പുകള്‍ എടുക്കരുത്. അഥവാ ആ വസ്ത്രം വാങ്ങുകയാണെങ്കില്‍ത്തന്നെ ഉടുപ്പിന്റെ ഭംഗിക്ക് കോട്ടം വരാത്ത രീതികള്‍ തയ്ക്കുന്നവരോടു ചോദിച്ചു മനസിലാക്കിയ ശേഷം മാത്രം വാങ്ങുക. ഓള്‍ട്ടറേഷനു കൊടുക്കും മുന്‍പ് കഴുകിയാല്‍ തുണി ചുരുങ്ങുമോ എന്നു മനസിലാക്കാം.
ജീന്‍സിന്റെ ടോപ്പിന്റെയൊപ്പം ഷ്രഗും സ്ടോളും മാറി മാറി ഉപയോഗിക്കാം. ഒരേ പാന്റിനും ഷര്‍ട്ടിനുമൊപ്പം വ്യത്യസ്ഥമായ ബെല്‍റ്റും സ്‌കാര്‍ഫും ഇട്ടാല്‍ ഓരോ തവണയും ന്യൂ ലുക്ക് കിട്ടും. തീരെ ചെറിയ കമ്മലും നേര്‍ത്ത മാലയുമാണ് യൂത്ത് ഫാഷനില്‍ എന്നും തിളങ്ങി നില്‍ക്കുന്നത്. വിശേഷാവസരങ്ങളില്‍ ഹെവിയായ കമ്മലിട്ട് മാലയൊഴിവാക്കുന്നതാണ് ഇപ്പോള്‍ ട്രെന്‍ഡ്. സ്ത്രീകള്‍ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ കറുപ്പ് നിറം എടുത്തതാല്‍ ഇവ ഭംഗി കൂട്ടും. അധികം നിറമില്ലാത്ത വസ്ത്രം ധരിക്കുന്നത് നിങ്ങള്‍ മെലിഞ്ഞതാണെന്ന തോന്നലുണ്ടാക്കും.
വസ്ത്രം ധരിക്കുമ്പോഴും ഏറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    28 mins ago

    സമരം ചെയ്യല്‍ പരമമായ അവകാശമല്ലെന്ന് സുപ്രീംകോടതി

  • 2
    1 hour ago

    ഉണ്ണിക്ക് പിറന്നാള്‍ നാളെ; വമ്പന്‍ സര്‍പ്രൈസുമായി എത്തുന്നത്‌ മോഹന്‍ലാല്‍

  • 3
    1 hour ago

    രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത് ചെയര്‍മാന്റെ മൈക്ക് ഒടിക്കുകയും മേശപ്പുറത്ത് കയറുകയും ചെയ്തവരെയെന്ന് വി മുരളീധരന്‍

  • 4
    2 hours ago

    കെ.ടി ജലീല്‍ രാജി വയ്ക്കേണ്ട കാര്യമില്ല: സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നീക്കമെന്ന് കാനം രാജേന്ദ്രന്‍

  • 5
    2 hours ago

    തിരുവനന്തപുരത്ത് സമരക്കാരെ നേരിട്ട എസിപിക്ക് കോവിഡ്; ഷാഫി പറമ്പിലും ശബരീനാഥും ക്വാറന്റീനില്‍

  • 6
    2 hours ago

    ഇന്ത്യയുടെ ഭാവിതാരം ഈ പയ്യന്‍ തന്നെ; ശുഭ്മാന്‍ ഗില്ലിനെ പുകഴ്ത്തി ഗവാസ്‌കര്‍

  • 7
    2 hours ago

    സമാധാന നോബല്‍ സമ്മാനം ഇത്തവണ എനിക്ക്: ഡൊണാള്‍ഡ് ട്രംപ്

  • 8
    2 hours ago

    സര്‍ക്കാര്‍ ഇടപെട്ടു; മക്കളുടെ ചികിത്സയ്ക്കായി ഇനി ശാന്തി അവയവങ്ങള്‍ വില്‍ക്കേണ്ട

  • 9
    3 hours ago

    രണ്ടാമൂഴം സിനിമ ഉടനെന്ന് എം.ടി വാസുദേവന്‍