Sunday, February 23rd, 2020

‘അവസാനമായി ഒരാളെ രക്ഷിക്കുവാന്‍ ഓടുന്ന വാതിലാകാരുത് ആശുപത്രി’

ഒരു അപകടമോ നെഞ്ചു വേദനയോ എന്ത് വന്നാലും പച്ചവെള്ളമോ, പച്ചിലയോ നല്‍കി സമയം കളയുകയല്ല വേണ്ടത്. മറിച്ച് ആശുപത്രിയില്‍ കൊണ്ടു പോവുകയാണ് ചെയ്യേണ്ടതെന്ന് ഡോ.ഷിനു ശ്യാമളന്‍

Published On:Sep 4, 2019 | 11:56 am

വീടിനുള്ളില്‍ ഉറങ്ങിക്കിടക്കവേ പാമ്പ് കടിയേറ്റ് പ്ലസ് ടൂ വിദ്യാര്‍ത്ഥിനി മരിച്ച വാര്‍ത്ത കഴിഞ്ഞ ദിവസം വന്നിരുന്നു. പാമ്പ് കടിയേറ്റ് കുട്ടിയെ വീട്ടുക്കാര്‍ അടുത്തുള്ള വിഷവൈദ്യന്റെ അടുത്ത് എത്തിച്ച് ചികിത്സ നല്‍കി. പച്ചമരുന്ന് നല്‍കിയ ശേഷം കുട്ടിയെ വീട്ടിലേക്കയച്ചു. രാത്രിയില്‍ അബോധാവസ്ഥയിലായി കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആരോഗ്യനില മോശമായതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയെങ്കിലും കുട്ടി വഴി മധ്യേ മരിക്കുകയായിരുന്നു.
ആദ്യം പച്ചമരുന്നു നല്‍കി നോക്കി. അങ്ങനെ വിലപ്പെട്ട മൂന്ന് മണിക്കൂര്‍ നഷ്ടപ്പെട്ടത് തന്നെയാണ് ഈ കുട്ടിയുടെ മരണത്തിന് കാരണം. ആദ്യമേ ആശുപത്രിയില്‍ കൊണ്ടു പോയി ആന്റി വെനം കൊടുത്തിരുന്നുവെങ്കില്‍ ഈ കുട്ടി രക്ഷപ്പെടുമായിരുന്നു. ഒരു അപകടമോ നെഞ്ചു വേദനയോ എന്ത് വന്നാലും പച്ചവെള്ളമോ, പച്ചിലയോ നല്‍കി സമയം കളയുകയല്ല വേണ്ടത്. മറിച്ച് ആശുപത്രിയില്‍ കൊണ്ടു പോവുകയാണ് ചെയ്യേണ്ടതെന്ന് ഡോ.ഷിനു ശ്യാമളന്‍ പറയുന്നു.
ഡോ. ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് പോസ്റ്റ്
അവസാനമായി ഒരാളെ രക്ഷിക്കുവാന്‍ ഓടുന്ന വാതിലാകാരുത് ആശുപത്രി. ഒരാളുടെ ജീവന്‍ രക്ഷിക്കുവാന്‍ ‘സമയവും’ മരുന്ന് പോലെ തന്നെ വിലപ്പെട്ടതാണ്.
ഈ കുട്ടി മരിച്ചത് എങ്ങനെ? ആദ്യം പച്ചമരുന്നു നല്‍കി നോക്കി. അങ്ങനെ വിലപ്പെട്ട മൂന്ന് മണിക്കൂര്‍ നഷ്ടപ്പെട്ടത് തന്നെയാണ് ഈ കുട്ടിയുടെ മരണത്തിന് കാരണം. ആദ്യമേ ആശുപത്രിയില്‍ കൊണ്ടു പോയി ആന്റി വെനം കൊടുത്തിരുന്നുവെങ്കില്‍ ഈ കുട്ടി രക്ഷപ്പെടുമായിരുന്നു.
ട്രോമാ കെയറില്‍ അപകടം പറ്റിയ ഏതൊരാള്‍ക്കും അദ്യമണിക്കൂറുകളില്‍ നല്‍കുന്ന ചികിത്സ വിലപ്പെട്ടതാണ്. ഗോള്‍ഡന്‍ ഹവര്‍ എന്നാണ് അതിന് പറയുക. സ്വര്‍ണ്ണം പോലെ തന്നെ വിലപ്പെട്ട ആദ്യ മണിക്കൂറുകള്‍. ആ സമയത്തു നല്‍കുന്ന ചികിത്സയാണ് ഒരു വ്യക്തിയുടെ ജീവന്‍ രക്ഷിക്കുവാന്‍ ഏറ്റവും വിലപ്പെട്ടത്.
ഇത് വായിക്കുന്ന എല്ലാവരും ഇതോര്‍ക്കുക.ഇത് മനസ്സില്‍ കുറിച്ചിടുക. വിലപ്പെട്ട സമയം കളഞ്ഞാല്‍ ആര്‍ക്കും ഒരുപക്ഷേ രക്ഷിക്കുവാനാകില്ല. സമയം വൈകി രോഗം മൂര്‍ച്ഛിച്ച് ആശുപത്രിയില്‍ എത്തിച്ചിട്ട് എന്തു മരുന്ന് കൊടുത്താലും ഒരു പക്ഷെ പ്രയോജനമില്ല. കാരണം സമയത്തു ചികിത്സ നല്കണം. അപകടത്തില്‍ പെടുന്ന രോഗിക്ക് എത്രയും വേഗം ആശുപത്രിയിലെത്തിച്ചു യഥാസമയം മരുന്ന് നല്‍കിയാല്‍ മാത്രമേ കാര്യമുള്ളു. ഒരു അപകടമോ നെഞ്ചു വേദനയോ പാമ്പ് കടിയോ എന്തുമാകട്ടെ , പച്ചവെള്ളമോ, പച്ചിലയോ കഴിച്ചു നേരം കളയാതെ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുക. ഇല്ലെങ്കില്‍ പിന്നീട് വിഷമിച്ചിട്ട് കാര്യമില്ല. നമ്മുടെ അറിവില്ലായ്മയോ വിവേകമില്ലായ്മ കൊണ്ടോ മറ്റൊരാള്‍ മരിക്കരുത്. വിഷപ്പാമ്പുകള്‍ കടിച്ചാല്‍ ആന്റി വെനം കൊടുത്തെ മതിയാകു. വിഷമില്ലാത്ത പാമ്പ് കടിക്കുമ്പോള്‍ പച്ചമരുന്നു കൊടുത്തു വിഷമിറക്കി എന്നു പറയുന്നത് പോലെ ഇവിടെയത് നടക്കില്ല. പരീക്ഷിക്കുവാനുള്ളതല്ല ജീവന്‍, അത് രക്ഷിക്കുവാനുള്ളതാണ്. ഇനിയെങ്കിലും ഇത്തരം അബദ്ധങ്ങളില്‍ വീഴാതെയിരിക്കുക.

LIVE NEWS - ONLINE

 • 1
  8 hours ago

  ‘നീയൊക്കെ എവിടുന്നു വരുന്നു എന്ന് എനിക്കറിയണം, എടുക്കെടാ നിന്‍റെ ഐഡി കാർഡ്’; പൊതുജന മധ്യത്തിൽ ഇതര സംസ്ഥാന തൊഴിലാളിക്കെതിരെ ഓട്ടോ ഡ്രൈവറുടെ അതിക്രമം- വീഡിയോ

 • 2
  11 hours ago

  സെക്രട്ടേറിയേറ്റ് ജീവനക്കാരുടെ പി.എസ്.സി പരിശീലന കേന്ദ്രങ്ങള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം

 • 3
  13 hours ago

  ഭീം ആര്‍മിയുടെ ഭാരത് ബന്ദ് കേരളത്തില്‍ ഭാഗികം;പിന്തുണയുമായി സി.പി.ഐയും ആര്‍.ജെ.ഡിയും

 • 4
  13 hours ago

  കുളത്തൂപ്പുഴയില്‍ വെടിയുണ്ട കണ്ടെത്തിയ സംഭവം; കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കും

 • 5
  13 hours ago

  ‘ പ്രതിഫലം തിരികെ തരണം,’ തൃഷയ്‌ക്കെതിരെ നിര്‍മാതാവ്

 • 6
  1 day ago

  കൊല്ലത്ത് വെടിയുണ്ടകള്‍ ഉപേക്ഷിച്ച നിലയില്‍

 • 7
  1 day ago

  അങ്കമാലിയില്‍ വീട് കുത്തിത്തുറന്ന് 40 പവന്‍ സ്വര്‍ണം കവര്‍ന്നു

 • 8
  1 day ago

  ലിംഗനീതി ഉറപ്പാക്കാതെ ഒരു രാജ്യത്തിനും വികസിക്കാനാവില്ല: മോദി

 • 9
  1 day ago

  കണ്ണൂരില്‍ വീടിനുള്ളില്‍ ദമ്പതികള്‍ മരിച്ച നിലയില്‍